കാണ്‍പൂര്‍: ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വി.എച്ച്.പി നേതാവ് സാധ്വി ഋതംബര.എങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകുമെന്നും സാധ്വി ഋതംബര വ്യക്തമാക്കി.
നിരാല നഗറിലെ രാം മഹോത്സവ് പരിപാടിയിലാണ് ഋതംബര കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തത്.“നാം രണ്ട് നമുക്ക് രണ്ട് എന്നതാണ് ഹിന്ദു സ്ത്രീകള്‍ പിന്തുടരുന്ന തത്വം.എന്നാല്‍ എല്ലാ ഹിന്ദുക്കളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണം.മറ്റു രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് വളര്‍ത്താം.എങ്കില്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഹിന്ദു രാഷ്ട്രമാവും”- ഋതംബര പറഞ്ഞു