നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.കേസില്‍ ഹർജിയിൽ കോടതി മുൻപ് വിശദമായ വാദം കേട്ടിരുന്നു .
ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിന് സിംഗിൾ ബഞ്ചാണ് വിധി പറയുക. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ദിലീപിൻ്റെ ആവശ്യം .
എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിൽ സി ബി ഐ അന്വേഷണത്തിന് നിർദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹർജി തീർപ്പാക്കുന്നതു വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിൻ്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.
എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ വാദത്തിനിടെ ശക്തമായി എതിർത്തിരുന്നു. വധ ഗൂഢാലോചനാ കേസിൻ്റെ തുടർ നടപടികളിൽ പ്രോസിക്യൂഷനും ദിലീപിനും ഇന്നത്തെ ഹൈക്കോടതി വിധി നിർണ്ണായകമാണ്.