NEWS

വീണ്ടും പ്രകോപനവുമായി ചൈന; അതിർത്തിയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമവുമായി ചൈന രംഗത്ത്.അതിര്‍ത്തി മേഖലയിലെ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാനായി ലഡാക്കിന് സമീപം നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൈന നാലു സെല്‍ ഫോണ്‍ ടവറുകളാണ് സ്ഥാപിച്ചത്.

2020 മുതല്‍ ചൈന അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.അതിന്റെ ഭാഗമായാണ് ഈ ടവറുകളും സ്ഥാപിച്ചതെന്നാണ് വിലയിരുത്തുന്നത്.അതേസമയം ജനവാസമില്ലാത്ത ഉള്‍ ഗ്രാമങ്ങളില്‍ ചൈന സെല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ലഡാക്ക് ഓട്ടോണോമസ് ഹില്‍ ഡവലപ്‌മെന്റ് കൗണ്‍സിലിലെ ചുഷുല്‍ കൗണ്‍സിലറായ കൊഞ്ചോക്ക് സ്റ്റാന്‍സിന്‍ പറഞ്ഞു.4ജി ടവറുകളാണ് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ സ്ഥാപിക്കുന്നത്. ഈ നീക്കത്തിലൂടെ ചൈനയ്ക്ക് അവരുടെ അതിര്‍ത്തിയിലുള്ളവരുമായുള്ള ആശയവിനിമയം കൂടുതല്‍ ദൃഡപ്പെടുത്താനാകും.എന്നാൽ, ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലും ഇപ്പോഴും 2ജി സേവനം മാത്രമാണ് ലഭിക്കുന്നത്.തന്റെ മണ്ഡലത്തിലെ 12 ഗ്രാമങ്ങളില്‍ ഒന്നില്‍ മാത്രമാണ് 4ജി സേവനം ലഭിക്കുന്നത്. ബാക്കിയിടങ്ങളിലെല്ലാം 2ജി സേവനമാണ്. അത് തന്നെ മിക്കപ്പോഴും ശരിയായി സിഗ്നല്‍ ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Signature-ad

 

ഇക്കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ഖുര്‍നാക്ക് പോസ്റ്റിന് 20 കിലോമീറ്റര്‍ മാറി 400 മീറ്റര്‍ നീളത്തില്‍ പാങ്കോംഗ് തടാകത്തിന് മുകളില്‍ ഒരു പാലവും ചൈന നിര്‍മിച്ചിരുന്നു.

Back to top button
error: