NEWS

ബസ്സുകളില്ല; യാത്രക്കാർ ദുരിതത്തിൽ

റാന്നി: നെല്ലിക്കമൺ, കണ്ടൻപേരൂർ ഭാഗത്തുള്ളവർക്ക് രാവിലെ റാന്നിയിൽ എത്തണമെങ്കിൽ 8.30-ന്റെ ബസ് വരണം.അത് ഏതെങ്കിലും ദിവസം സർവീസ് മുടക്കിയാൽ പിന്നെ 9.30-യ്ക്കാണ് അടുത്ത ബസ്.ബസുകൾ ഇല്ലാത്തതല്ല,ഓടാത്തതാണ് കാരണം.
രാവിലെ 8 മണിക്ക് മുൻപ് ഈ റൂട്ടിൽ ഒരു കെഎസ്ആർടിസി ഉൾപ്പടെ നാല് ബസുകളാണ് റാന്നിക്ക് സർവീസ് നടത്തിക്കൊണ്ടിരുന്നത്.കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തിയ സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല എന്നു മാത്രം.
വൈകിട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല.4:30-ന് ശേഷം ഈ ഭാഗത്തേക്ക് റാന്നിയിൽ നിന്നും ബസ്സില്ല.4.30 മുതൽ ഏഴ് മണി വരെയുള്ള സമയത്തിനൂള്ളിൽ ഏഴ് ബസുകളാണ് ഓടാത്തത്.ഇതിലും ഒരു കെഎസ്ആർടിസി ഉൾപ്പെടും.ഏഴ് മണിക്ക് റാന്നിയിൽ നിന്നുമുള്ള ബസ് രാവിലെയും ഉച്ചയ്ക്കും സർവീസ് നടത്തുമെങ്കിലും വൈകിട്ട് മുടക്കമാണ്.തിരുവല്ല ഡിപ്പോയുടെതാണ് കെഎസ്ആർടിസി.7.15,2.15,6.15 സമയങ്ങളിൽ റാന്നിയിലേക്കും 8.15,3.00,6.30 സമയത്ത് തിരുവല്ലയിലേക്കും സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്.റാന്നിയിൽ നിന്നും പുലർച്ചെ അഞ്ചരയ്ക്ക് ചങ്ങനാശേരിയിലേക്ക് പോയി തിരികെ ഒൻപത് മണിക്ക് റാന്നിയിലേക്ക് വരുന്ന ബസും തങ്ങളുടെ ആദ്യ ട്രിപ്പ് മുടക്കുകയാണ്.പത്തുമണിക്കുള്ള ചങ്ങനാശേരി ട്രിപ്പ് മുതലാണ് ആ ബസ് ഇപ്പോൾ ഓടുന്നത്.
റാന്നി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും
ഈ റൂട്ടിൽ തിരുവല്ലയിലേക്കോ, ചങ്ങനാശേരിയിലേക്കോ കെഎസ്ആർടിസിയുടെ  ഒന്നോരണ്ടോ സർവീസ് ആരംഭിക്കാവുന്നതേയുള്ളൂ.അതുപോലെ റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള എളുപ്പമാർഗ്ഗമായ നെല്ലിക്കമൺ കണ്ടൻപേരൂർ ചുങ്കപ്പാറ കുളത്തൂർമൂഴി കറുകച്ചാൽ പുതുപ്പള്ളി വഴി കോട്ടയത്തേക്ക് സർവീസുകളും.കുറഞ്ഞപക്ഷം നെല്ലിക്കമൺ വഴി മഠത്തുംചാൽ വരെ ഒരു ഷട്ടിൽ സർവീസെങ്കിലും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.ഇതേപോലെ റാന്നിയിൽ നിന്നും പുള്ളോലി,വളകൊടികാവ്,നെല്ലിക്കമൺ,അരുവിക്കൽ വഴി റാന്നിയിലേക്ക് റിങ് റോഡ് വഴി ഗ്രാമവണ്ടികളും ആരംഭിക്കാവുന്നതേയുള്ളൂ.ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: