IndiaNEWS

വ​​​ഡോ​​​ദ​​​രയിൽ സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ർ​​​ഷം, 22 പേർ അറസ്റ്റിൽ

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തെത്തു​​​ട​​​ർ​​​ന്ന് ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ഡോ​​​ദ​​​ര ന​​​ഗ​​​ര​​​ത്തി​​​ൽ സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ർ​​​ഷം. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 19 പേ​​​രെ​​​യും വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു പേ​​​രെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ക​​​ല്ലേ​​​റു​​​ണ്ടാ​​​യി. ഏ​​​താ​​​നും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു. ഒ​​​രു ദേ​​വാ​​ല​​യം ആ​​ക്ര​​മി​​ക്ക​​പ്പെ​​​ട്ടു. ഉടനെ തന്നെ ഇടപെട്ടത് കൂടുതല്‍ രംഗം വഷളാക്കിയില്ല.

രാ​​ത്രി ന​​​ഗ​​​ര​​​ത്തി​​​ലെ റാ​​​വു​​​പു​​​ര മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​രു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട ര​​​ണ്ടു പേ​​​രു​​​ടെ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ ഇ​​​രു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​ദേ​​​ശ​​​ത്ത് ത​​​ടി​​​ച്ചു​​​കൂ​​​ടി ക​​​ല്ലേ​​​റ് ആ​​​രം​​​ഭി​​​ച്ചു. റോ​​​ഡ​​​രി​​​കി​​​ലു​​​ള്ള ദേ​​വാ​​ല​​യ​​ത്തി​​ലെ വി​​ഗ്ര​​ഹം അ​​ക്ര​​മി​​ക​​ൾ ത​​ക​​ർ​​ത്തു. പ്ര​​ദേ​​ശ​​ത്തു വ​​ൻ പോ​​ലീ​​സ് സം​​ഘ​​ത്തെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: