IndiaNEWS

ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ വർധിപ്പിച്ച് ആർബിഐ; പുതുക്കിയ സമയം അറിയാം

തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. ആർബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവർത്തന സമയം പരിഷ്കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്. 2022 ഏപ്രിൽ 18 മുതലാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയത്. ഇങ്ങനെ വരുമ്പോൾ ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ സേവനം ഒരു മണിക്കൂർ അധികമായി ലഭിക്കും.

കൊവിഡ് 19 പടർന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മുൻപ് മാറ്റം വരുത്തിയത്. കോവിഡ് കേസുകൾ വർധിച്ചതോടുകൂടി ബാങ്കുകളുടെ പ്രവർത്തന സമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവർത്തന സമയം സാധാരണ നിലയിലാകാൻ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്കരിക്കാനുള്ള കാരണം. അതേസമയം, റിസർവ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം ഏപ്രിൽ 18 മുതൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  കൊവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കൊവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.

Signature-ad

കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ  കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതൽ റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു.  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെയുള്ള പ്രവർത്തന സമയം മാറ്റിയിട്ട് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയമായിരിക്കും ഇനി മുതൽ എന്ന ആർബിഐ അറിയിച്ചിരുന്നു

Back to top button
error: