NEWS

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ 

തിരുവനന്തപുരം: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു.ഒൻപത് വയസുള്ള കുട്ടിക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്.കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ട് ഇന്നലെ രാത്രി 8.30നാണ് സംഭവം.
തേരിവിള വീട്ടില്‍ സാംബശിവന്‍, മകന്‍ സുരേഷ്, മരുമകള്‍ സദാംബിക, ചെറുമകന്‍ അനീഷ്(9) എന്നിവര്‍ക്കാണ് കേള്‍വിത്തകരാറുണ്ടായത്.വലിയൊരു തീഗോളം വീട്ടില്‍ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.ഇവരുടെ വളർത്തുനായക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ വീടിന്‍റെ ജനാലച്ചില്ലുകള്‍ പൊട്ടി.ചുവരുകളില്‍ പലയിടത്തും വിള്ളലുകൾ വീണിട്ടുമുണ്ട്.വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയില്‍ കാഴ്ച മറയുകയും ഒന്നും കേള്‍കാന്‍ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കേള്‍വിക്കു തകരാര്‍ ഉള്ളതായി കണ്ടെത്തിയത്.

Back to top button
error: