NEWS

ലൗജിഹാദ് വിവാദം ;​ജോർജ്ജ് എം തോ​മ​സി​നെ​തി​രെ നടപടി

കോ​ഴി​ക്കോ​ട്: തി​രു​വ​മ്ബാ​ടി മു​ന്‍ എം​എ​ല്‍​എ​യും സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജോ​ര്‍​ജ് എം.തോമസിനെതിരെ പാർട്ടി നടപടി.ലൗ ​ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

കോ​ട​ഞ്ചേ​രി​യി​ലെ ജോ​സ്‌​ന​യും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ഷെ​ജി​നു​മാ​യു​ള്ള പ്ര​ണ​യം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജോ​ര്‍​ജ് എം. ​തോ​മ​സ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.ന​ട​പ​ടി​യെ കു​റി​ച്ച്‌ തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ചേ​രു​ന്നു​ണ്ട്.

പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ ഷി​ജി​ന്‍ ഈ ​പ്ര​ണ​യ​വും വി​വാ​ഹ​വും പാ​ര്‍​ട്ടി​യെ അ​റി​യി​ക്കു​ക​യോ പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ക​യോ അ​നു​വാ​ദം വാ​ങ്ങു​ക​യോ ചെ​യ്തി​ട്ടി​ല്ല.ഇ​ത് സ​മു​ദാ​യ മൈ​ത്രി ത​ക​ര്‍​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കാ​നോ താ​ലോ​ലി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​ര്‍​ജ് എം ​തോ​മ​സ് പ​റ​ഞ്ഞ​ത്.ഷി​ജി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും ജോ​ര്‍​ജ് എം. ​തോ​മ​സ് അ​റി​യി​ച്ചി​രു​ന്നു.

Back to top button
error: