നിര്‍ധനരായ ആറ് വിദ്യാര്‍ഥികള്‍ക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ലിൻസി ഇതിനകം വീട് നിര്‍മിച്ചുനല്‍കിയത്.ലോ
പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്യാറുണ്ട് ടീച്ചർ.സംസാര വൈകല്യമുള്ള വിദ്യാര്‍ഥിനിയുടെ ചികിത്സക്ക് അരലക്ഷത്തിലധികം രൂപ സമാഹരിച്ചുനല്‍കി. സ്കൂളില്‍ പച്ചക്കറികൃഷി ചെയ്തിരുന്ന നാളുകളില്‍ ജൈവപച്ചക്കറി കൃഷി വിളയിച്ച് പുരസ്കാരവും നേടിയിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് 54 കുട്ടികള്‍ക്ക് ടെലിവിഷനും സ്മാര്‍ട്ഫോണും ലഭ്യമാക്കി.യാത്രസൗകര്യ
കഴിഞ്ഞ വിഷുദിനത്തില്‍ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക കവറില്‍ കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം എത്തിച്ചുനല്‍കി. ശമ്ബളത്തില്‍ നിന്നുള്ള വിഹിതമാണ് ഇതിനായി നീക്കിവെച്ചത്.
സംസ്ഥാന അധ്യാപക അവാര്‍ഡും സാമൂഹക ക്ഷേമ വകുപ്പ് പുരസ്കാരവും സംസ്ഥാന പി.ടി.എ അവാര്‍ഡും ലിന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ ജോര്‍ജ് കുട്ടിക്കാനം മരിയന്‍ കോളജില്‍ ജോലി ചെയ്യുന്നു.ജോയല്‍, ടോം എന്നിവരാണ് മക്കൾ.