NEWS

കരിങ്കല്ലിന്റെ വില വര്‍ദ്ധിപ്പിച്ചു; സ്ക്വയര്‍ ഫൂട്ടിന് 5.50 രൂപ വർധനവ്

കോഴിക്കോട്: ക്വാറികളില്‍ കരിങ്കല്ലിന്റെ വില വര്‍ദ്ധിപ്പിച്ചു. സ്ക്വയര്‍ ഫൂട്ടിന് 5.50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു ലോഡ് കരങ്കല്ലിന് ക്വാറിയില്‍ 1650 രൂപ ഉണ്ടായിരുന്നത് 2200 രൂപയാകും.വാഹന ചാര്‍ജ് കൂടി വരുന്നതോടെ കരിങ്കല്ലിന്റെ വില വലിയ തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം അഞ്ച് വർഷത്തിനു ശേഷമാണ് വില വർധിപ്പിച്ചതെന്ന് സംയുക്ത ക്വാറി ഓണേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എക്‌സ്‌പ്ലോസീവ് വില 60 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. ചെലവ് ഇരട്ടിയോളമായി. വിലവര്‍ദ്ധനവല്ലാതെ മുമ്ബോട്ടു പോയാല്‍ ക്വാറികള്‍ അടച്ചിടേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: