Month: April 2022
-
NEWS
വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങ്; സ്ത്രീകൾക്ക് സ്വന്തമായി തൊഴിൽ ചെയ്യാൻ സഹായിക്കുന്ന ചില സർക്കാർ പദ്ധതികൾ
സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യുവാനും വരുമാനം നേടാനും അനുകൂലമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.പുതിയതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്കായി സർക്കാരിന്റെ ചില മികച്ച പദ്ധതികൾ ചുവടെ ചേർക്കുന്നു. അന്നപൂർണ പദ്ധതി അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങൾക്കായി ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.അടുക്കളയിലേക്ക് പുതിയ വസ്തുക്കൾ വാങ്ങുന്നതും ആവശ്യമായ അടുക്കള ഉപകരണങ്ങൾ വാങ്ങുന്നതിനും തുക നൽകുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.അന്നപൂർണ പദ്ധതി പ്രകാരം അപേക്ഷിക്കുന്ന വനിതയ്‌ക്ക് ബിസിനസ്സിനായി അനുവദിക്കുന്ന പരമാവധി തുക 50,000 രൂപയാണ്.മൂന്നു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഭാരതിയ മഹിള ബാങ്ക് ബിസിനസ് ലോൺ സ്വയം ജീവിതമാർഗ്ഗം കണ്ടെത്താൻ ആഗ്രഹിക്കുന്ന നിരാലംബരായ വനിതകളെ ശാക്തീകരിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഈ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു. ഉയർന്ന കച്ചവട സാധ്യത ഉള്ള ബിസിനസ്സ് ആശയങ്ങൾക്കായി ബാങ്ക് സ്ത്രീകൾക്ക് ഇരുപത്…
Read More » -
NEWS
പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി യുഎഇ
അബുദാബി: പുതിയ കറന്‍സി നോട്ടുകള്‍ യുഎഇ പുറത്തിറക്കി.പുതിയ അഞ്ച് ദിര്‍ഹം, പത്ത് ദിര്‍ഹം നോട്ടുകളാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഇന്നലെ പുറത്തിറക്കിയത്.പഴയ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം നിലനില്‍ക്കുന്ന പോളിമര്‍ ഉല്‍പന്നം കൊണ്ടാണ് പുതിയ കറന്‍സികള്‍ നിര്‍മിച്ചിരിക്കുന്നത്. നേരത്തേ സമാനമായ 50 ദിര്‍ഹം നോട്ടുകള്‍ യു.എ.ഇ പുറത്തിറക്കിയിരുന്നു. പുതിയ അഞ്ച് ദിര്‍ഹം നോട്ടില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിന് പുറമെ യു.എ.ഇയുടെ പാരമ്ബര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും, റാസല്‍ഖൈമയിലെയും കോട്ടകളുടെ ചിത്രമുണ്ട്. പത്ത് ദിര്‍ഹത്തിന്റെ നോട്ടില്‍ അബൂദബി ശൈഖ് സായിദ് മസ്ജിദിന്റെയും, ഖൊര്‍ഫുക്കാന്‍ ആംഫി തിയേറ്ററിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അനുകരിക്കാന്‍ കഴിയാത്ത ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെന്‍ട്രല്‍ബാങ്ക് വ്യക്തമാക്കി.
Read More » -
NEWS
കാൻസർ ബാധിക്കാത്ത മനുഷ്യാവയവം ഏതാണ് ? മനുഷ്യ ശരീരത്തെപ്പറ്റി കൂടുതൽ അറിയാം
1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? Ans: നാഡീകോശം 2. മനുഷ്യശരീരത്തിലെ ശരാശരി താപനില? Ans: 37 ഡിഗ്രി സെൽഷ്യസ് 3.ശരീരത്തിലെ വലിയ അവയവമേത് ? Ans: ത്വക്ക് 4.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ? Ans: പീനിയൽ ഗ്രന്ഥി 5. ഏറ്റവും വലിയ ഗ്രന്ഥി? Ans: കരള് 6.ഏറ്റവും വലിയ പേശി? Ans: തുടയിലെ പേശി 7. ഏറ്റവും നീളമുള്ള ഞരമ്പ്? Ans: സയാറ്റിക്ഞരമ്പ് 8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ? Ans: 23 ജോഡി 9.മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ? Ans: 639 10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ? Ans: 12 ജോഡി (24 എണ്ണം ) 11.നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ? Ans: 33 12.മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ? Ans: 32 13.ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് എന്ത് ? Ans: കരള് 14.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ? Ans: ടെറ്റനി 15.മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ? Ans: അണ്ഡം 16.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ? Ans: പുംബീജം 17.മനുഷ്യ…
Read More » -
India
ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസ്
കോവിഡ് വർധിക്കുന്ന ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസ്. 18 മുതൽ 59 വയസുവരെയുള്ളവർക്കാണ് ഡൽഹി സർക്കാർ സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കിയിരുന്നത്. അതേസമയം ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും 60 വയസിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകിയിരുന്നു. ഡൽഹിയിൽ ബുധനാഴ്ച 1009 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കോവിഡ് കേസുകൾ ഉയരുന്നുണ്ട്.
Read More » -
ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും
ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് ഇനിയും തുടരും. ഇത് സംബന്ധിച്ച ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു.’സുപ്രീംകോടതി വിധി മേയറെ അറിയിച്ചതിനു ശേഷവും നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഞങ്ങള്‍ ഗൗരവമായി കാണും,’ രണ്ടാഴ്ചയ്ക്ക് ശേഷം കേസ് എടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇത് ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണ്. കേന്ദ്രം ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുകയാണ്. വീടുകള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ദവെ ഉന്നയിച്ചു. അതേസമയം ജഹാംഗീര്‍പുരിയില്‍ പൊളിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ് കോടതിയില്‍ ആവശ്യപ്പെട്ടു. പൊളിക്കല്‍ നടപടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടും പൊളിക്കല്‍…
Read More » -
NEWS
അധ്യാപകന് നേരെ വധശ്രമം; മൂന്നു പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
ചെന്നൈ: അധ്യാപകനെ അധിക്ഷേപിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്ബൂര്‍ മദനൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്.അധ്യാപകനെ വിദ്യാര്‍ഥികള്‍ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡീയോ വൈറലായതിന് പിന്നാലെയാണ് നടപടി. സംഭവത്തിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥരും ആര്‍ഡിഒയും പൊലീസും സ്ഥലത്തെത്തി.അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് വിദ്യാര്‍ത്ഥികളെയും ഇതില്‍ പങ്കാളിയെന്ന് കരുതുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയെയുമാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.
Read More » -
NEWS
കൊല്ലത്ത് കൊവിഡ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു; പനിയും ശ്വാസംമുട്ടലും ലക്ഷണം
കൊല്ലം: ജില്ലയില്‍ കൊവിഡ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു.മയ്യനാട് സ്വദേശിയായ യുവാവിനാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുൻപാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്.യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ പരിശോധിച്ചെങ്കിലും നിലവില്‍ ആര്‍ക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ല.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍. ഒമിക്രോണിനേക്കാള്‍ പത്തിരട്ടി വ്യാപനശേഷിയുണ്ട്.രോഗം ഗുരുതരമാകാന്‍ സാധ്യത കുറവാണെങ്കിലും രോഗബാധിതരുടെ എണ്ണം കൂടാന്‍ ഇത് കാരണമാകും. ഇതേത്തുടർന്ന് പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയ്ക്കു ചികിത്സ തേടുന്നവരുടെ കണക്കെടുക്കാന്‍ ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി.
Read More » -
NEWS
30 ലക്ഷം വരെ ലഭിക്കും;നോർക്ക വനിത മിത്ര വായ്പകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ സംരംഭകര്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന നോര്‍ക്ക വനിത മിത്ര വായ്പ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് അനുവദിക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്‌സിന്റെ മൂന്നു ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. 15 ശതമാനംപരമാവധി മൂന്നു ലക്ഷം വരെ മൂലധന സബ്‌സിഡിയും ലഭിക്കും.വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
Read More » -
Crime
വയോധിക മരിച്ച നിലയില്‍, ഭർത്താവ് ഷോക്കേറ്റ് അവശ നിലയില്‍
പാപ്പനംകോട്, വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗിരിജയാണ് മരിച്ചത്. ഷോക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തിയ ഇവരുടെ ഭർത്താവ് സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശൗചാലയത്തില്‍ ഷോക്കേറ്റ് അവശനായ നിലയിലാണ് സദാശിവനെ നാട്ടുകാര്‍ കണ്ടെത്തിയത്. മകന് ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോള്‍ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് മരിച്ചത്. പയ്യോളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ വസ്ത്രം മാറാന്‍ മുകളിലേക്ക് കയറിയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് മുറി അകത്ത് നിന്നും പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.കുട്ടിക്ക് കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അനഘ സഹോദരിയാണ്.
Read More »