NEWS
കീവിൽ നിന്നും മർദ്ദനത്തിന്റെ പാടുകളേറ്റ 9 മൃതദേഹങ്ങൾ
ക്രൂരമായ മർദനങ്ങൾക്കിരയാക്കപ്പെട്ടതിന്റെ അടയാളങ്ങളോടെ യുദ്ധഭൂമിയിൽ നിന്നും ഒന്പത് മൃതദേഹങ്ങൾ കണ്ടെത്തി. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നാണ് ഈ ദൃശ്യം.
പതിനഞ്ചുകാരിയുൾപ്പെടെ മൂന്നുപേരെയാണ് ഒരു കുഴിമാടത്തിൽ അടക്കിയത്. മറ്റൊന്നിൽ ആറുപേരെയും. സിവിലിയൻമാരാണ് കൊല്ലപ്പെട്ടതെന്നും നിരായുധരായ ഇവർക്കെതിരെ റഷ്യൻ സേന വെടിയുതിർക്കുകയായിരുന്നുവെന്നും മുതിർന്ന യുക്രെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അധിനിവേശത്തിന്റെ തുടക്കത്തിൽ കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കൂട്ടമായി അടക്കംചെയ്ത കുഴിമാടങ്ങൾ അടുത്തിടെ കീവിലെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.