Month: April 2022
-
NEWS
മില്‍മയുടെ പാല്‍ പേടയില്‍ കുപ്പിച്ചില്ല്; വീട്ടമ്മയുടെ നാവ് മുറിഞ്ഞു
കോഴിക്കോട്: മില്‍മയുടെ പാല്‍ പേടയില്‍ നിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് പരാതിയുമായി രംഗത്തെത്തിയത്.പേട കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് ചോര വന്നതോടെയാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നും വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപര്‍ണ പറഞ്ഞു. ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയെന്നും മില്‍മയുടെ ടോള്‍ ഫ്രീ നമ്ബറിലും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
Read More » -
LIFE
പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം ‘അന്ത്’ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി
രാജേഷ് കുമാർ സംവിധാനം ചെയ്ത് ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും നിർവഹിച്ചിരിക്കുന്നു. മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ് വി…
Read More » -
LIFE
തടിയും, സൗന്ദര്യവും, റാംപ് വോക്കും..
വല്ലാതെ തടിച്ച കുറെ സ്ത്രീകൾ റാംപിലേക്ക് നടന്നു വരുന്നു.. എല്ലാവരും നോക്കുന്നു.. അവരുടെ സൗന്ദര്യധാരണകളെയെല്ലാം തെറ്റിച്ച് അവര്‍ നടന്നു. പ്രസവം കഴിഞ്ഞ സ്ത്രീ തന്റെ ആകാരഭംഗി നഷ്ടപ്പെട്ട, പാടുകളുള്ള വയര്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ റാംപ് വോക്ക് ചെയ്യുന്ന മനോഹരമായ കാഴ്ച ലാക്മെ ഫാഷന്‍ വീക്കില്‍ കഴിഞ്ഞയാഴ്ച ലോകം കണ്ടു. പാടുകള്‍ ഇല്ലാത്ത അഴകളവുകള്‍ അല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും എല്ലാവര്‍ക്കും റാംപിലേക്കിറങ്ങാമെന്നും തെളിയിക്കുകയാണ് ഈ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി. ഓസ്‌കാര്‍ വേദിയില്‍ തന്റെ ഭാര്യയെ ബോഡി ഷെയിം ചെയ്ത അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ പ്രതികരണത്തെ എതിര്‍ക്കാനാണ് കൂടുതല്‍ പേരും രംഗത്തെത്തിയത്. ഇതിനെല്ലാമിടയില്‍ സൗന്ദര്യമെന്നാല്‍ മെലിഞ്ഞ് വടിവൊത്ത ശരീരമല്ലെന്ന് പറയാതെ പറയുകയാണ് ലാക്‌മെ ഫാഷന്‍ വീക്കില്‍ ഒരു കൂട്ടര്‍. സമാനമായ പാടുകളുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളാണ് ഇവിടെ സൗന്ദര്യം. ലാക്മെ ഫാഷന്‍ വീക്ക്, ഫാഷന്‍ ലോകത്ത് മറ്റൊരു വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ഇതിനുമുന്‍പും ‘സ്ലിം ബ്യൂട്ടി’ എന്ന സ്റ്റീരിയോടൈപ്പ് കോണ്‍സെപ്റ്റ്…
Read More » -
NEWS
പ്ലസ് വൺ പരീക്ഷ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം.പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ ആയിരിക്കും നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ ആരംഭിക്കും. അടുത്ത അധ്യയനവർഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും.ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും.കോവിഡ് മാര്‍ഗരേഖ പിന്തുടർന്നായിരിക്കും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Read More » -
India
വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും: ബോറിസ് ജോൺസൺ
സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിൻറെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു. ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേർന്നു നിൽക്കും എന്ന ബോറിസ് ജോൺസൻറെ വാക്കുകൾ യുക്രെയ്ൻ സംഘർഷത്തിലെ നയം തുടരാൻ ഇന്ത്യയെ ശക്തിപെടുത്തി യുദ്ധത്തോട് യോജിപ്പില്ലെന്ന് നരേന്ദ്ര മോദി ബ്രിട്ടനെ അറിയിച്ചു. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു. റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി ആവർത്തിച്ചു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായി. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ<span;> ഇന്ത്യ…
Read More » -
NEWS
വറുത്ത മീൻ കഴിച്ച വീട്ടമ്മയ്ക്ക് വിഷബാധ; അന്വേഷണം
ഇടുക്കി: വറുത്ത മീന്‍(Fish Fry) കഴിച്ച വീട്ടമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ബുധനാഴ്ചയായിരുന്നു സംഭവം. മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും ഉണ്ടായതോടെ സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടനെ തന്നെ ഇവര്‍ പുഷ്പവല്ലിയെ ആശുപത്രിയില്‍ എത്തിച്ചു.ഇതിനകം പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം, വാഹനത്തില്‍ കൊണ്ടുവന്ന കേര മീന്‍ പുഷ്പവല്ലി വാങ്ങിയിരുന്നു.അയല്‍വാസികളും മീന്‍ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക് അസ്വസ്ഥ അനുഭവപെട്ടതിനാല്‍ ഉപയോഗിക്കാതെ കളയുകയായിരുന്നു.നെടുങ്കണ്ടത്തുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുഷ്പവല്ലിയിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി വിവരങ്ങള്‍ തേടി. ഒരാഴ്ച മുന്‍പ് തൂക്കുപാലം മേഖലയില്‍ പച്ചമീന്‍ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തിരുന്നത് വാർത്തയായിരുന്നു.
Read More » -
LIFE
ബാബുജോൺ ചിത്രം ‘നേർച്ചപ്പെട്ടി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
ബാബുജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന നേർച്ചപ്പെട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉജ്ജ്വനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീശ് തലശ്ശേരി ആണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരായ പ്രേംകുമാർ, ടി.എസ്. സുരേഷ്ബാബു,തുളസീദാസ്, ഇന്ദ്രൻസ്, സീമ ജി. നായർ, സന്തോഷ് കീഴാറ്റൂർ,ബിജുക്കുട്ടൻ, ഹരീഷ് കണാരൻ, വിനോദ് കോവൂർ, മണികണ്ഠൻ ആചാരി,കൊല്ലം സുധി,കൗഷിക് ഗോപാൽ, നന്ദു ആനന്ദ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു റിലീസ്.സുനിൽ പുല്ലോട്, ഷാനി നീലമറ്റം എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്നു. ഒരു കന്യാസ്ത്രീയാണ് ചിത്രത്തിലെ നായിക കഥാപാത്രം. ജോമോൻ ആണ് നായക കഥാപാത്രം. പുതുമുഖം അതുൽ സുരേഷ് നായക കഥാപാത്രത്തെയും നൈറ നിഹാർ നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശ്യാം കോടക്കാഡ് ,ഉദയദേവ് ,മോഹൻ ,ഷാജി തളിപ്പറമ്പ്, സജീവൻ പാറക്കണ്ടി, മനോജ് നമ്പ്യാർ, വിദ്യൻ കനകത്തിടം, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, പ്രസീത അരൂർ,രാജീവ് നടുവനാട്, ജിതേഷ് കോളയാട്, സിനോജ് മാക്സ്, രേഖാ സജിത്ത്, വീണ പത്തനംതിട്ട, പൗർണമി…
Read More » -
Crime
വധ ഗൂഢാലോചന കേസ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് അന്വേഷണം ഊർജിതമായത്. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജു വാര്യരുടെ ആരോപണത്തിന്റെ പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേർക്കപ്പെടുന്നതും. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും…
Read More » -
NEWS
മായം കലർന്ന മത്സ്യം കണ്ടെത്താൻ ഓപ്പറേഷൻ മത്സ്യ; പരാതി അറിയിക്കാൻ ജില്ല തിരിച്ച് നമ്പറുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മീനിലെ മായം കണ്ടെത്താനായി ‘ഓപറേഷന്‍ മത്സ്യ’ ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ഭക്ഷണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പരിശോധനകൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം.അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും.കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്.ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്.ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മീനിലെ മായം കണ്ടെത്താന്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധനകളാണ് നടത്തിയത്. 772 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.ഇതിന്റെ…
Read More » -
India
ജമ്മു കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ ക്ക് വീരമൃത്യു
ജമ്മു കാശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. ബാരാമുള്ളയില്‍ ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം നാലായി.ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരരുടെ ആക്രമണത്തില്‍ ഒന്‍പത് സിഐഎസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസില്‍ ഉണ്ടായിരുന്നത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ 20 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അതേസമയം സുജ്വാനില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് ഭീകരാക്രമണം. ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി 2019 ഓഗസ്റ്റില്‍ പിന്‍വലിച്ചശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി പാല്ലി ഗ്രാമത്തില്‍ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
Read More »