തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം.പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ ആയിരിക്കും നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ ആരംഭിക്കും.
അടുത്ത അധ്യയനവർഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും.ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും.കോവിഡ് മാര്‍ഗരേഖ പിന്തുടർന്നായിരിക്കും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.