Month: April 2022

  • NEWS

    ശബരിമലയിലെ വെര്‍ച്വൽ ക്യൂ ഏറ്റെടുക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

    പത്തനംതിട്ട: ശബരിമലയിലെ വെർച്ച്വൽ ക്യൂ സംവിധാനം പൊലീസില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.വെർച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.  വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവില്‍ പൊലീസാണ് നിര്‍വ്വഹിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന് വെര്‍ച്ച്‌വല്‍ ക്യൂ സംവിധാനം ഉപയോഗിക്കാം.എന്നാല്‍ പൂര്‍ണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ഇതോടൊപ്പം വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും ഭക്തരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

    Read More »
  • NEWS

    രീതി യൂറോപ്പിലേതും ബസ് നമ്മുടേതും;ഓപ്പൺ ഡബിൾ ഡക്കർ ബസ് തള്ളി സ്റ്റാർട്ടാക്കി യാത്രക്കാർ

    തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച ഓപ്പൺ ഡബിള്‍ ഡെക്കര്‍ ബസില്‍ നഗരം കാണാനിറങ്ങിയവര്‍ പെരുവഴിയിലായി. വ്യാഴാഴ്ചയായിരുന്നു സംഭവം.  പറന്നുയരുന്ന വിമാനം കാണാന്‍ ശംഖുമുഖത്ത് നിര്‍ത്തിയതായിരുന്നു യാത്രക്കാരുമായി വന്ന ബസ്.പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോൾ വണ്ടി അനങ്ങിയില്ല.നിങ്ങൾ വിമാനത്തിൽ പൊയ്ക്കോ എന്ന് കെറുവിച്ച മട്ട്.ഇപ്പ ശരിയാക്കി തരാം എന്ന പപ്പു സ്റ്റൈലിൽ ഡ്രൈവർ  വീണ്ടും വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാർ ഇറങ്ങി ബസ് തള്ളിക്കൊടുത്തു.താമസിയാതെ ആന ചിഹ്നം വിളിച്ചു.പിന്നെ ഏതാണ്ട് ആനയുടെ കാലിലെ ചങ്ങലക്കിലുക്കത്തിന് സമാനമായ ശബ്ദത്തോടെ യാത്ര തുടർന്നു. യാത്രയുടെ ആവേശത്തിലായത് കാരണം ആരും പരാതി പറഞ്ഞില്ല എന്ന് മാത്രം !

    Read More »
  • Kerala

    ആരോപണം തള്ളി എസ്എഫ്‌ഐ; ഫാസിസവും ജനാധിപത്യ വിരുദ്ധതയും എഐഎസ്എഫിന്റെ പൂര്‍വ കാല ചരിത്രം: സച്ചിന്‍ ദേവ്

    തിരുവനന്തപുരം: എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്ന എഐഎസ്എഫിന്റെ ആരോപണം തള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്ഥാനത്തിലാണ് എഐഎസ്എഫ് പരാമർശമെന്ന് അറിയില്ല. എസ്എഫ് ഐ ക്കെതിരെ ചർച്ച ചെയ്താൽ മാധ്യമ വാർത്ത ആകുമെന്ന് എഐ എസ് എഫ് കരുതുന്നുണ്ടെന്നും സച്ചിൻ ദേവ് പ്രതികരിച്ചു. സംസ്ഥാന നിലവാരത്തിലുളള സമ്മേളനം ചർച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എ ഐ എസ് എഫിന്റെ പൂർവ കാല ചരിത്രമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ ഐ എസ് എഫ് വിമർശനം ഉന്നയിക്കേണ്ട. ക്യാമ്പസുകളിലും സർവകലാശാലകളിലും എ ഐ എസ് എഫ് നിലനിൽക്കുന്നത് എസ് എഫ് ഐ സഹായത്തോടെയാണ്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വിശാല ഐക്യത്തിനെതിരാണ് എ ഐ എസ് എഫ് നിലപാട് എന്നും സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു. എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ്എഫ്ഐക്കെതിരായ രൂക്ഷവിമർശനമുളളത്. സ്വാധീനമുള്ള ക്യാമ്പസുകളിൽ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ എബിവിപി…

    Read More »
  • Crime

    കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ടു, പൊലീസ് പിടികൂടി; കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

    കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ഒളിപ്പിച്ചുകടത്തിയ ഒരു കോടി രൂപയുടെ സ്വർണമാണ് പൊലീസ് ഇന്ന് പിടികൂടിയത്. സ്വർണം കടത്തിയ അഞ്ചുപേരും ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയവരും അടക്കം 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.‌ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് പൊലീസിന്റെ പിടിയിലായത് എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. കസ്റ്റംസിനെ വെട്ടിച്ച് ഇവരെങ്ങനെ പുറത്തിറങ്ങുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. കോഴിക്കോട് സ്വദേശി ഹബീബ് റഹ്മാൻ,കൊയിലാണ്ടി സ്വദേശി മജീദ്, മലപ്പുറം എടപ്പറ്റ സ്വദേശി നിഷാദ് ബാബു,കാസര്‍കോഡ് സ്വദേശി മുഹമ്മദ്, വയനാ‍ട് അബ്ദുള്‍ റസാഖ് എന്നിവരാണ് ഇന്ന് ആദ്യം അറസ്റ്റിലായത്. ഇവർ സ്വർണം കൊണ്ടു വന്നവരാണ്. ഇവരെ കൂട്ടികൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന ഏഴു പേരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ എത്തിയ നാല് കാറുകളും പൊലീസ് പിടിച്ചെടുത്തു.കാലിൽ വച്ചുകെട്ടിയും ലഗേജിൽ ഒളിപ്പിച്ചുമാണ് സംഘം സ്വര്‍ണം കൊണ്ടുവന്നത്. പൊലീസ് എയ്ഡ് പോസ്റ്റു തുടങ്ങിയ ശേഷം, കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ 20 കാരിയർമാരാണ് ഇതിനകം തുടർച്ചയായി കരിപ്പൂരിൽ…

    Read More »
  • India

    കൊവിഡ് വ്യാപനഭീതി; തമിഴ്നാട്ടിലെ പൊതുവിടങ്ങളിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി

    ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു. മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 പേർക്കാണ് ഐഐടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റീനിലാണ്.

    Read More »
  • Kerala

    പ്രേം നസീറിന്‍റെ വീട്, ലൈലാ കോട്ടേജ് വില്പനയ്ക്ക്

    തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പത്മശ്രീ പ്രേം നസീറിന്‍റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീറിന്‍റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ ഇന്നും സിനിമ പ്രേമികൾ എത്താറുണ്ട്. പ്രേംനസീറിന്‍റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയാണ് ഭാഗം വയ്പ്പില്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്‍റെ മകള്‍ക്ക് നൽകി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിര്‍ത്താന്‍ താലപര്യമില്ലാത്തതിനാല്ലാണ് ഇപ്പോള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു പ്രേം നസീറിന്‍റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം. വീടിന് 60 വർഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല.

    Read More »
  • India

    നൂറു ചോദ്യങ്ങളുമായി അന്വേഷണസംഘം, സഹകരിച്ച് ശശികല; ചോദ്യംചെയ്യൽ രണ്ടാം ദിവസവും തുടരുന്നു

    ചെന്നൈ: കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലപാതക കേസിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി കെ ശശികലയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ചെന്നൈ ടി നഗറിലുള്ള ശശികലയുടെ വീട്ടിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ എന്തൊക്കെ സാധനങ്ങളും രേഖകളും ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്. തമിഴ്നാട് പശ്ചിമമേഖലാ ഐജി ആർ.സുധാകർ, നീലഗിരി എസ്പി ആശിഷ് റാവത്ത്, എഡിഎസ്പി കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ അഞ്ചര മണിക്കൂർ വി.കെ.ശശികലയെ ചോദ്യം ചെയ്തിരുന്നു. 100 ചോദ്യങ്ങളാണ് അന്വേഷണ സംഘം തയ്യാറാക്കിയതെന്നാണ് വിവരം. ശശികലയുടെ പ്രായം പരിഗണിച്ച് സാവധാനമാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ എന്തെല്ലാം രേഖകളും വസ്തുക്കളുമാണ് സൂക്ഷിച്ചിരുന്നത്? എന്നാണ് അവസാനമായി അവിടെ പോയത്? കവർച്ചയുടെ വിവരം ആരാണ് വിളിച്ചറിയിച്ചത്? ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജയലളിതയുടെ ഡ്രൈവറും പ്രധാന പ്രതിയുമായിരുന്ന കനകരാജിനെക്കുറിച്ച് എന്തെല്ലാം…

    Read More »
  • Kerala

    ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായില്ല, വിമർശനം, വീണ്ടും സമരവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

    ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തിതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. നട്ടെല്ലുണ്ടെങ്കിൽ ഇടുക്കിയിലെ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറാകണമെന്ന് സമിതി ജനറൽ കൺവീനർ സെബാസ്റ്റ്യൻ കൊച്ചു പുരക്കൽ പറഞ്ഞു. ഇല്ലെങ്കിൽ ജില്ലയിലെ സർക്കാർ പരിപാടികൾ ബഹിഷ്ക്കരിക്കും ഇടതു സർക്കാരിന് തുടർ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പട്ടയ വിതരണം വേഗത്തിലാക്കാനും നടപടി സ്വീകരിക്കാത്തതാണ് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം തുടങ്ങാൻ കാരണം. കട്ടപ്പനയിൽ നടന്ന സായാഹ്ന സത്യഗ്രഹത്തിൻറെ ഉദ്ഘാടന വേദിയിലാണ് സർക്കാരിനെതിരെ സമിതി രൂക്ഷ വിമർശനമുന്നയിച്ചത്. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനൊപ്പം കർഷകർ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനുള്ള ഉത്തരവ് പിഴവുകൾ തിരുത്തി പുറത്തിറക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. നിർമ്മാണ നിരോധനം, വന്യമൃഗശല്യം എന്നിവ ഒഴിവാക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര പറഞ്ഞു. സമിതി നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണയാണ് ഇടുക്കി രൂപത മുമ്പ് നൽകിയിരുന്നത്.…

    Read More »
  • Kerala

    ഇല്ലാത്ത കടമുറി ലേലം ചെയ്തു, അനധികൃതമായി കടമുറി പണിയാന്‍ ഒത്താശ; തിരുവനന്തപുരം കോർപറേഷനില്‍ ‘വിചിത്ര’ അഴിമതി

    തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഇല്ലാത്ത കടമുറി ലേലം ചെയ്ത് ഉദ്യോഗസ്ഥ അഴിമതി. കോര്‍പറേഷന്‍റെ ഗോള്‍ഡന്‍ ജൂബിലി കെട്ടിടത്തിൽ ഇല്ലാത്ത കടമുറി ഉണ്ടെന്ന് വരുത്തിയാണ് ഉദ്യോഗസ്ഥര്‍ ലേലം നടത്തിയത്. ലേലം പിടിച്ചയാൾ പിന്നീട് പാർക്കിങ് ഏരിയ കെട്ടിയടച്ച് അനധികൃതമായി കടമുറി പണിയുകയും അതിന് കെട്ടിട നമ്പർ നേടിയെടുക്കുകയും ചെയ്തു. ഇല്ലാത്ത ഒരു കെട്ടിടം, കോർപറേഷനിലെ റവന്യൂ വിഭാഗവുമായി ഒത്തുകളിച്ച് വാടക നിശ്ചയിച്ച് ലേലത്തിന് വെക്കുന്നു. ലേലം കിട്ടിയ ദിവസം പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് ഷട്ടറുകള്‍ നിര്‍മിച്ച് വഴി തടസ്സപ്പെടുത്തി കടമുറി ആക്കിയെടുക്കുന്നു. ഞെട്ടിക്കുന്ന സംഭവമാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സ്വന്തം കെട്ടിടത്തില്‍ നടന്നത്. നഗര മധ്യത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലം കെട്ടിയടച്ചാണ് കസവുമാളിക എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം പാർക്കിംഗ് സ്ഥലത്ത് ഇല്ലാത്ത മുറിയ്ക്കായി വാടക നിശ്ചയിച്ചത്. റവന്യൂ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് പോലും കൊടുക്കാതെ ലേലത്തിന് വെച്ചു. ലേലം കിട്ടിയ കട നടത്തിപ്പുകാരന്‍ ഷിംജു ചന്ദ്രന് പാര്‍ക്കിംഗ്…

    Read More »
  • Kerala

    സിൽവർ ലൈനിൽ ചർച്ചക്ക് സർക്കാർ; എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചർച്ച; സമരക്കാർക്ക് ക്ഷണമില്ല

    തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു സംവാദം നടത്താനാണ് തീരുമാനം. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയിലെ സംവാദം. ജനകീയ എതിർപ്പ് വകമാറ്റി വിദഗ്ധരെ തള്ളി എകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറിന് മനംമാറ്റം ഉണ്ടായിരിക്കുകയാണ്. പ്രതിഷേധച്ചൂട് കനക്കുന്നത് കണ്ടാണ് വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അൻുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിക്കുന്നു. അലോക് വർമ്മക്കൊപ്പം…

    Read More »
Back to top button
error: