CultureLIFE

തടിയും, സൗന്ദര്യവും, റാംപ് വോക്കും..

വല്ലാതെ തടിച്ച കുറെ സ്ത്രീകൾ റാംപിലേക്ക് നടന്നു വരുന്നു.. എല്ലാവരും നോക്കുന്നു.. അവരുടെ സൗന്ദര്യധാരണകളെയെല്ലാം തെറ്റിച്ച് അവര്‍ നടന്നു. പ്രസവം കഴിഞ്ഞ സ്ത്രീ തന്റെ ആകാരഭംഗി നഷ്ടപ്പെട്ട, പാടുകളുള്ള വയര്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ റാംപ് വോക്ക് ചെയ്യുന്ന മനോഹരമായ കാഴ്ച ലാക്മെ ഫാഷന്‍ വീക്കില്‍ കഴിഞ്ഞയാഴ്ച ലോകം കണ്ടു. പാടുകള്‍ ഇല്ലാത്ത അഴകളവുകള്‍ അല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും എല്ലാവര്‍ക്കും റാംപിലേക്കിറങ്ങാമെന്നും തെളിയിക്കുകയാണ് ഈ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി.

ഓസ്‌കാര്‍ വേദിയില്‍ തന്റെ ഭാര്യയെ ബോഡി ഷെയിം ചെയ്ത അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ പ്രതികരണത്തെ എതിര്‍ക്കാനാണ് കൂടുതല്‍ പേരും രംഗത്തെത്തിയത്. ഇതിനെല്ലാമിടയില്‍ സൗന്ദര്യമെന്നാല്‍ മെലിഞ്ഞ് വടിവൊത്ത ശരീരമല്ലെന്ന് പറയാതെ പറയുകയാണ് ലാക്‌മെ ഫാഷന്‍ വീക്കില്‍ ഒരു കൂട്ടര്‍.

Signature-ad

സമാനമായ പാടുകളുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളാണ് ഇവിടെ സൗന്ദര്യം. ലാക്മെ ഫാഷന്‍ വീക്ക്, ഫാഷന്‍ ലോകത്ത് മറ്റൊരു വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ഇതിനുമുന്‍പും ‘സ്ലിം ബ്യൂട്ടി’ എന്ന സ്റ്റീരിയോടൈപ്പ് കോണ്‍സെപ്റ്റ് ഈ വേദിയില്‍ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ഈ വ്യത്യസ്ത റാംപ് വോക്കിനെ കമന്റുകളിലൂടെയും മറ്റും അഭിനന്ദിച്ച് രംഗത്തെത്തിയത്.

തടിച്ചു, മെലിഞ്ഞു, മുടി നരച്ചു, വയസ്സായി…ഇതെല്ലാം നമ്മളേക്കാള്‍ ബാധിക്കുന്നത് മറ്റുള്ളവര്‍ക്കാണ്. ബോഡി ഷെയ്മിംഗ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു മാറാവ്യാധിയാണ്. പുരുഷന്മാരെക്കാളും ഇത് കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീക്കള്‍ക്കാണ്.

Back to top button
error: