Month: April 2022
-
NEWS
മരച്ചീനി ഇലയിൽ നിന്നും വൈദ്യുതി; നേട്ടവുമായി തിരുവനന്തപുരം കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം
തിരുവനന്തപുരം: രാജ്യത്തിന്റെ വൈദ്യുതി ഉത്പാദന രംഗത്ത് ഏറെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്‍.ഐ.) ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുന്‍നിരയിലുള്ള ഈ സ്ഥാപനം പരീക്ഷണ വിജയം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ആണവോര്‍ജ വകുപ്പിന്റെ സാമ്ബത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സി. എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നത്.ഈ പുതിയ കണ്ടുപിടിത്തം പാരമ്ബര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവട്വയ്പ്പിന് പുതു ഊര്‍ജ്ജം പകരും എന്നാണ് കരുതുന്നത്.
Read More » -
NEWS
സന്തോഷ് ട്രോഫി ഫൈനൽ തിങ്കളാഴ്ച
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം മെയ് 2 തിങ്കളാഴ്ച രാത്രി 8ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.കേരളവും ബംഗാളുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.ഫൈനലിനുള്ള ഒഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം വൈകീട്ട് 4.00 മണിക്ക് ആരംഭിക്കും.തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓഫ്‌ലൈന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. https://santoshtrophy.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.മത്സരം കാണാനെത്തുന്നവര്‍ 7.30 ക്ക് മുൻപായി സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. 7.30 ന് സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കും.അതിനുശേഷം സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
Read More » -
NEWS
വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു;കനത്ത ചാഞ്ചാട്ടത്തിൽ ഇന്ത്യൻ വിപണി
ന്യൂഡൽഹി: തുടർച്ചയായി വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതു മൂലം രാജ്യത്ത ഓഹരി വിപണി തകർച്ചയിലേക്ക്.2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത്രയുംകാലം തുടർച്ചയായുള്ള വിറ്റ് പിന്മാറൽ ഇത് ആദ്യമായാണ്. യുഎസിലെ നിരക്ക് വർധന, റഷ്യ-യുക്രൈൻ സംഘർഷം, ഉത്പന്ന വിലവർധന, വിപണിയിലെ ഉയർന്ന മൂല്യം, രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണം എന്നിവയാണ് ആഭ്യന്തര വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പലായനം തുടരാൻ കാരണം. 2021 ഒക്ടോബർ മുതൽ 1.7 ലക്ഷംകോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്.2008ലാകട്ടെ 971 കോടി രൂപയുടെ നിക്ഷേപം മാത്രമായിരുന്നു പിൻവലിച്ചത്.യുറോപ്പിലെ ഭൗമ രാഷ്ട്രീയ സംഘർഷവും ചൈനയിലെ കോവിഡ് കേസുകളിലെ വർധനവും ഇന്ത്യയിലെ കൂടിവരുന്ന വർഗീയ കലാപങ്ങളും കൂടിയായപ്പോൾ നിക്ഷേപം സുരക്ഷിതമാക്കാനുള്ള തിടുക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.യുഎസ് ട്രഷറി ആദായത്തിലെ വർധനവും ഡോളറിന്റെ ഉയർച്ചയും എന്തുകൊണ്ടും സുരക്ഷിതമായ നിക്ഷേപത്തിലേയ്ക്ക് മാറുകയാണ് നല്ലതെന്ന് ചിന്ത അവരിലുറപ്പിച്ചു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വരുംമാസങ്ങളിലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരാനാണ് സാധ്യത.ആഭ്യന്തര വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്കും അത് കാരണമാകും.
Read More » -
NEWS
ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഇന്ന്;ഇനി 2039ൽ
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ നടക്കുന്ന ദിവസമാണിന്ന്.ഇന്ന് രാത്രി ആകാശത്ത് നോക്കിയാല്‍ ഗ്രഹങ്ങളുടെ സംഗമം കാണാന്‍ സാധിക്കും.എല്ലാവര്‍ഷവും സംഭവിക്കുന്ന പ്രതിഭാസമാണെങ്കിലും ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതായി കാണപ്പെടുന്നത് ഇന്നത്തെ മാത്രം പ്രത്യേകതയാണ്. ഇനി വീണ്ടും ഇത്തരത്തില്‍ സംഭവിക്കുക 17 വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2039ല്‍ ആയിരിക്കും. എല്ലാ വര്‍ഷവും നടക്കുന്ന പ്രതിഭാസമാണിതെങ്കിലും ഇപ്രാവശ്യം ഗ്രഹങ്ങള്‍ ഏറ്റവും അടുത്ത് എത്തിച്ചേരുന്ന അപൂര്‍വ കാഴ്ചയാണ് നഗ്നനേത്രങ്ങളിലൂടെ പോലും കാണാന്‍ സാധിക്കുന്നത്.സൗരയുഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ ശുക്രനും വ്യാഴവുമാണ് പരസ്പരം കൂട്ടിമുട്ടുന്നതായി ദൃശ്യമാവുന്നത്.യഥാര്‍ത്ഥത്തില്‍ ഇവ രണ്ടും 430 ദശലക്ഷം മൈലുകള്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ഏകദേശം കൂട്ടിമുട്ടുന്നതായി അനുഭവപ്പെടും. നഗ്നനേത്രത്താലോ ബൈനോക്കുലറിന്റെ സഹായത്താലോ ഈ പ്രതിഭാസം കാണാന്‍ സാധിക്കും.
Read More » -
NEWS
വേനൽ മഴയും ഇടിമിന്നലും; ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?
കടുത്ത വേനൽച്ചൂടിന് ആശ്വാസമായി കേരളത്തില്‍ പരക്കെ വേനല്‍ മഴ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇതോടൊപ്പമുണ്ടാകുന്ന ശക്തമായ ഇടിമിന്നലിൽ നിന്നും രക്ഷ നേടാനായി നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉച്ചതിരിഞ്ഞുള്ള വേനൽ മഴയിൽ 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനെടുത്തേക്കാം..!! ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ…? നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാൽ സാധ്യത കൂടുതലാണ് എന്നൊക്കെ. എന്നാൽ ഇതിലൊന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർത്ഥ്യം..!! ലോകത്തിൽ പലഭാഗങ്ങളിലായി “ഓരോ സെക്കന്റിലും” രണ്ടായിരത്തിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്; ലോകത്തിലെ…
Read More » -
NEWS
‘വെള്ളിച്ചില്ലും വിതറി’ ഇണകൾ വീണ്ടുമെത്തുന്നു
മലയാളിയുടെ നൊസ്റ്റാള്‍ജിയയില്‍ എന്നും തത്തിക്കളിക്കുന്ന പാട്ടാണ് 1982ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇണ എന്ന ചിത്രത്തിലെ ‘വെള്ളിച്ചില്ലും വിതറി’ എന്നു തുടങ്ങുന്ന ഗാനം. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ. ടി. ഉമ്മര്‍ ആയിരുന്നു ഈണം പകര്‍ന്ന് ഗാനം പാടിയിരുന്നത് കൃഷ്ണചന്ദ്രനായിരുന്നു. ഇപ്പോഴിതാ ആ ഗാനം വീണ്ടും ഒരു സിനിമയുടെ ഭാഗമാവാനൊരുങ്ങുകയാണ്. 40 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത്, മഞ്ജുവാര്യരും ജയസൂര്യയും അഭിനയിച്ച, മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗാനം വീണ്ടുമെത്തുന്നത്. അന്ന് ആ പാട്ട് പാടിയ കൃഷ്ണചന്ദ്രന്‍ തന്നെയാണ് വീണ്ടും പാടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഐ. വി. ശശി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണ. മാസ്റ്റർ രഘു, ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൗമാരപ്രായത്തിലുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങളും ശൈശവവിവാഹത്തിന്റെ ദോഷങ്ങളുമാണ് ഈ ചലച്ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വെള്ളിച്ചില്ലും വിതറി ഉൾപ്പടെ നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്.നാലും അന്നത്തെക്കാലത്തെ ഹിറ്റ് ഗാനങ്ങളായിരുന്നു.അടുത്തിടെ അന്തരിച്ച ജോൺപോളായിരുന്നു സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്.
Read More » -
Kerala
‘വഞ്ചിച്ച കാമുകിയെ കൊല്ലണം’ ഓൺലൈനിലൂടെ പരിചയപ്പെട്ട കാമുകി വഞ്ചിച്ചപ്പോൾ അക്രമാസക്തനായി അവളെ കൊല്ലാനിറങ്ങിയ 15കാരൻ, അവനെ സമാധാനിപ്പിക്കാനെത്തി തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ട കഥ പറയുന്നുകഥ പറയുന്നു ഏറ്റുമാനൂർ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ നിഷജോഷി
ഏറ്റുമാനൂർ: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടകാമുകി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്വന്തം വീട്ടില്‍ കലാപത്തിൽ. വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. നിഷയ്ക്കാണ് സ്റ്റുഡന്റ് പോലീസിന്റെ ചുമതല. രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ സ്വന്തം മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു, വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വന്തം വീട്ടുകാരോട് കുട്ടി പറഞ്ഞിരുന്നില്ല. ഉടന്‍ തന്നെ യൂണിഫോം മാറി സിവില്‍ ഡ്രസില്‍ കുട്ടിയുടെ പിതാവിനൊപ്പം അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു. പ്രശ്‌നമുണ്ടാക്കുന്നത് കുട്ടിയല്ലേ, പോലീസ് വേഷവും…
Read More » -
NEWS
സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും.ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും.ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയുമാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
Read More » -
NEWS
തൃശൂർ പൊലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്
തിരുവനന്തപുരം: ഉഴപ്പും ദുശ്ശീലങ്ങളും ട്രെയിനി പൊലീസുകാരിലേക്കും പകരുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നു തൃശൂർ പൊലീസ് അക്കാദമി (കെപ്പ)യിൽ നിന്ന് 73 പരിശീലകരെ തിരിച്ചയയ്ക്കാൻ നിർദേശം.പകരം പൊലീസിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസവും വ്യക്തിത്വവും അവതരണ മികവുമുള്ള അത്രയും തന്നെ പേരെ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്തി നിയമിക്കാനാണ് നിർദ്ദേശം. പൊലീസിന്റെ സ്പെഷൽ വിഭാഗങ്ങളിൽ 5 വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്തു സർവീസ് പാടില്ലെന്നാണു മാനദണ്ഡം. എന്നാൽ ‘കെപ്പ’യിൽ 20 വർഷം വരെ സർവീസുള്ളവരുണ്ട്. സിവിൽ പൊലീസ് ഓഫിസർ മുതൽ എസ്ഐ വരെയുള്ളവരുടെ പരിശീലനം നടക്കുന്ന കെപ്പയിൽ നിന്നു പരിശീലകരെപ്പറ്റി കുറെ നാളുകളായി പൊലീസ് ആസ്ഥാനത്തു പരാതികൾ ലഭിക്കുന്നുണ്ടായിരുന്നു. ട്രെയിനികൾക്കു മുന്നിലിരുന്നു മദ്യപാനം, പരേഡിനും പരിശീലനത്തിനും വരാതെ ബാരക്കിൽ കിടന്നുറങ്ങുന്നു തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. തുടർന്ന് 23 സീനിയർ പൊലീസ് ഓഫിസർമാർ, 50 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരെയാണു തങ്ങളുടെ മാതൃസ്റ്റേഷനുകളിലേക്കും യൂണിറ്റുകളിലേക്കും തിരിച്ചയച്ച് അടിയന്തര ഉത്തരവിറങ്ങിയത്. രാവിലെ ഗ്രൗണ്ടിൽ 10 ട്രെയിനികൾക്ക് 2 പരിശീലകർ എന്നതാണു…
Read More » -
NEWS
വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്
തിരുവനന്തപുരം: രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന വൈദ്യുതി ഡിമാന്റ് വർദ്ധന കൊണ്ടും, കല്‍ക്കരി ക്ഷാമം മൂലം താപ വൈദ്യുതിയുടെ കുറഞ്ഞ ഉൽപാദനം കൊണ്ടും 10.7 ജിഗാവാട്ടിന്റെ ഉൽപാദനക്കുറവ് നേരിടുന്നുണ്ട്. ഇതിന്റെ ഫലമായി 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പവര്‍ എക്സ്ചേഞ്ചുകളില്‍ 24 മണിക്കൂറും പരമാവധി നിരക്കിലാണ് വൈദ്യുതിയുടെ വില്‍പ്പന നടക്കുന്നത്. വൈദ്യൂതി ഉല്‍പാദകര്‍, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍, വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും വിവേചനമില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് 2003 ലെ വൈദ്യുതി നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇപ്രകാരം വൈദ്യുതി ഉല്‍പാദകര്‍, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍ വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും ഉപയോഗിച്ച് വിവിധ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനെയാണ് ഓപ്പണ്‍ ആക്സസ് സംവിധാനം എന്നു വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നിരവധി വന്‍കിട ഉപഭോക്താക്കള്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ, കമ്പോളത്തില്‍ വൈദ്യുതി വില കുതിച്ചുയരുകയും…
Read More »