Month: April 2022

  • NEWS

    റയിൽവെ ബോർഡ് പരീക്ഷ;ജോൺ ബ്രിട്ടാസ് റയിൽവെ മന്ത്രിക്ക് കത്തയച്ചു

    ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് റയിൽവെ ബോർഡ് പരീക്ഷയുടെ സെന്റർ ആന്ധ്രപ്രദേശിൽ അനുവദിച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി. ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം  RR‍B NTPC CBT 2 പരീക്ഷകൾ മെയ് 9, 10 തിയ്യതികളിൽ നടക്കുകയാണ്. കേരളത്തിൽ നിന്നുള്ള പരീക്ഷാർത്ഥികൾക്ക് നിലവിൽ ആന്ധ്രാപ്രദേശ് പോലു‍ള്ള വിദൂരസംസ്ഥാനങ്ങളിലാണ് സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. പരീക്ഷയെ‍ഴുതാനുള്ള യാത്രയ്ക്കും താമസസൗകര്യങ്ങൾക്കുമായി ഇവർ വൻതുക മുടക്കേണ്ട നിലയാണുള്ളത്. പെട്ടെന്നാണ് പരീക്ഷാ അറിയിപ്പു കിട്ടിയത് എന്നതിനാൽ ടിക്കറ്റും മറ്റും കിട്ടാനും പ്രയാസമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പരീക്ഷാർത്ഥികളെ ഇത് ഗുരുതരമായി ബാധിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഈ നടപടിക്കെതിരേ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തിപരമായി ഇടപെടേണ്ട പ്രശ്നമാണിത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകൾക്ക് കേരളത്തിൽ നിന്നുള്ള പരീക്ഷാർത്ഥികൾക്ക് കേരളത്തിൽത്തന്നെയുള്ള സെന്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇന്നലെ കത്തയച്ചു. പരീക്ഷാകേന്ദ്രങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുതുക്കി അനുവദിക്കാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് മന്ത്രി  നിർദ്ദേശം…

    Read More »
  • NEWS

    കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം വര്‍ദ്ധിപ്പിക്കാനും പ്രധാന കക്ഷിയാകാനുമുള്ള ഏറ്റവും മികച്ച വഴിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിജയം കാണിക്കുന്നത് സമയമാകുമ്ബോള്‍ മലയാളികളുടെ പ്രിയപ്പെട്ട പാര്‍ട്ടിയായി ബി ജെ പി മാറുമെന്നാണ്.ബി ജെ പി സംസ്ഥാന ഘടമെന്ന നിലയില്‍ വളരെ ശക്തമാണ്.കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ കേരളത്തിൽ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാൻ നീക്കം നടക്കുന്നതിനിടയിലാണ് സുരേന്ദ്രന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

    Read More »
  • NEWS

    മകനെ കസ്റ്റഡിയിൽ നിന്നും വിട്ടുകൊടുക്കാൻ അമ്മയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചു; എസ്ഐയുടെ തൊപ്പി തെറിച്ചു

    പട്‌ന:മകനെ കസ്റ്റഡിയിൽ നിന്നും വിട്ടുകൊടുക്കാൻ സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് നിര്‍ബന്ധിച്ച്‌ ശരീരം മസാജ് ചെയ്യിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി.നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദര്‍ഹാര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്‌റ്റേഷനില്‍ അര്‍ധനഗ്നനായി ഇരുന്ന ശശിഭൂഷണ് ഒരു സ്ത്രീ മസാജ് ചെയ്ത് നല്‍കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. മകനെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ടാണ് പോലീസ് ശരീരം മസാജ് ചെയ്യിപ്പിക്കുന്നത്. മകനെ മോചിപ്പിക്കണമെങ്കില്‍ ശരീരം മസാജ് ചെയ്ത് നല്‍കണമെന്ന് എസ്ഐ ആവശ്യപ്പെടുകയായിരുന്നു.ശശിഭൂഷണ്‍ സിന്‍ഹ എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

    Read More »
  • India

    ഡൽഹിയില്‍ കൊടും ചൂട്

    ഡൽഹിയില്‍ കൊടും ചൂട്. ഇന്നലെ താപനില 46 ഡിഗ്രിയിലെത്തി. 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ ഡൽഹിയില്‍ അനുഭവപ്പെടുന്നത്. സാധാരണ 41 ഡിഗ്രിക്ക് താഴെയാണ് ഏപ്രില്‍ മാസത്തെ താപനില. ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് രണ്ട് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതി തീവ്ര ഉഷ്ണ തരംഗം ഡൽഹിയിൽ രൂപം കൊള്ളുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ഉണ്ടായ മർദ്ദ വ്യതിയാനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിൽ രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ചൂട് വർധിക്കും എന്ന് തന്നെ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

    Read More »
  • NEWS

    യുപിയിൽ കലാപം സൃഷ്ടിക്കാന്‍ ശ്രമം; ഏഴ് പേർ അറസ്റ്റിൽ

    ലക്നൗ : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ മുസ്ലിം പള്ളിയുടെ മുന്നില്‍ പോര്‍ക്കിറച്ചി വിതറുകയും ഖുറാൻ കത്തിക്കുകയും ചെയ്ത ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മുസ്ലിം തൊപ്പി ധരിച്ച്‌ ടൂവീലറുകളിലെത്തിയ ഒരു സംഘം യുവാക്കള്‍, കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ, പ്രതികളുടെ രേഖാചിത്രം ലഭ്യമായി.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍, പ്രതികളായ ഏഴ് പേരെയും പിടികൂടി. കലാപം സൃഷ്ടിക്കാന്‍ ശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

    Read More »
  • NEWS

    വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും

    തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും അനുവദിച്ചു.റൂട്ട് തീരുമാനിച്ചില്ലെങ്കിലും തിരുവനന്തപുരം ഡിവിഷനില്‍നിന്നാകും സര്‍വീസ്.ഇതിന്റെ ഭാഗമായി രണ്ടു റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കാൻ റയിൽവെ നിര്‍ദേശം നൽകിയിട്ടുണ്ട്. രണ്ടു റേക്കുകള്‍ (16 പാസഞ്ചര്‍ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക.കേരളത്തില്‍ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്‌, വിഭാവനംചെയ്ത വേഗത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ല. വേഗത്തില്‍ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.

    Read More »
  • NEWS

    യന്ത്രത്തകരാർ;സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു

     കൊച്ചി:  കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ (കെബിപിഎസ്) സെക്യൂരിറ്റി പ്രസില്‍ അച്ചടി യന്ത്രം തകരാറിലായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു.യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ്.ഇവ എത്തിയാല്‍ വൈകാതെ അച്ചടി പുനരാരംഭിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഒരാഴ്ചത്തേക്കുള്ള പ്രതിവാര ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂട്ടി അച്ചടിക്കാറുള്ളതിനാല്‍ സമീപ ദിവസങ്ങളിലെ ലോട്ടറി ടിക്കറ്റ് വില്‍പനയെ ഇതു ബാധിക്കില്ല.സംസ്ഥാന സര്‍ക്കാരിന്റെ 6 ലോട്ടറി ടിക്കറ്റുകളില്‍ 5 എണ്ണവും അച്ചടിക്കുന്നത് കെബിപിഎസിലാണ്. വിന്‍വിന്‍, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ ടിക്കറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്.

    Read More »
  • NEWS

    മെയ് ഇരുപതോടെ കേരളത്തിൽ കാലവർഷത്തിന് സാധ്യത

    തിരുവനന്തപുരം:  സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന.മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിക്കാനാണ് സാധ്യത.മധ്യ–- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയുമാണ് ആദ്യഘട്ട പ്രവചനം. ഇത്തവണ ശക്തമായ വേനല്‍ മഴയാണ് കേരളത്തിൽ ലഭിച്ചത്.മാര്‍ച്ചില്‍ ആരംഭിച്ച സീസണില്‍ ഇന്നലെ വരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര് മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു.എല്ലാ ജില്ലയിലും അധിക മഴയുണ്ടായി.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.

    Read More »
  • NEWS

    കോട്ടയം റൂട്ടിൽ മെയ് 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

    കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മെയ് 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. മെയ് 22 വരെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണു നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും.ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.

    Read More »
  • Movie

    നാളെ സേതുരാമയ്യർ വരുന്നു, ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ലൈറ്റ് അപ്പ് പ്രൊമോ പ്രദർശനം തരംഗമായി

    മമ്മൂട്ടി ചിത്രം ‘സിബിഐ 5 ദ ബ്രെയിൻ’ നാളെ തീയേറ്ററിലെത്തും. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ കെട്ടിട സമുച്ചയമായ ബുർജ് ഖലീഫയിൽ നടന്ന ചിത്രത്തിന്റെ ലൈറ്റ് അപ്പ് പ്രൊമോ പ്രദർശനം തരംഗമായി. രാത്രി യു.എ.ഇ സമയം എട്ടരയ്ക്കും ഒമ്പതിനുമിടയിലായിരുന്നു സേതുരാമയ്യർ ബുർജ് ഖലീഫയിൽ എത്തിയത്. സിനിമയുടെ ഗൾഫ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആയിരുന്നു സംഘാടകർ. സിനിമയുടെ ആഗോളപ്രദർശനത്തിന്റെ മുന്നോടിയാണ് ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം.  വ്യത്യസ്തമായ അന്വേഷണ രീതിയിലൂടെ എന്നാല്‍ തന്റേതായ ബുദ്ധി വൈഭവത്തിലൂടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാതയാണ് സി ബി ഐ 5 ദ ബ്രെയിന്‍ എന്ന സിനിമയില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം പിന്തുടരുന്നതെന്ന് മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ബി.ഐ സിനിമയുടെ ആറാം ഭാഗം ആലോചനയിലുണ്ട്, അത് വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം…

    Read More »
Back to top button
error: