Month: April 2022

  • NEWS

    ഡിജിറ്റല്‍ ഇന്ത്യ പേരില്‍ മാത്രം; ഏറ്റവും അധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും ഇന്ത്യയിൽ

    ന്യൂഡൽഹി: കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. തുടർച്ചയായി നാലാം വർഷവും (2021) ഇന്ത്യ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സസ് നൗ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തി.ഇത് ലോകത്തിലെ ഏതൊരു രാജ്യത്തിലേതിനേക്കാൾ ഉയർന്നതാണ്. 2020ൽ ഇന്ത്യ 109 ഇന്റർനെറ്റ് ഷട്ട്ഡൗൺ ആണ് ഏർപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് റിപ്പോർട്ടുചെയ്‌തിരിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് 4 നും 2020 മാർച്ച് 4 നും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്‌സ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ 106 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകളിൽ 85 എണ്ണം ജമ്മു കശ്മീരിലാണ്. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നത് മുതൽ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന്…

    Read More »
  • NEWS

    വ്യക്തി വിവരങ്ങൾ സേർച്ച് റിസൾട്ടിൽ നിന്നും ഒഴിവാക്കി ഗൂഗിൾ

    വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍   ​കമ്ബനി ശ്രമം തുടങ്ങി.ദീര്‍ഘകാലമായുള്ള ഉപയോ​ക്താക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ഇത്. വീട്, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.തുടർന്നാണ് ഇത്തരം വിവരങ്ങൾ ഗൂഗിൾ പടിപടിയായി ഇപ്പോൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്.

    Read More »
  • NEWS

    മുറ്റത്ത് തുളസിയില ഉള്ളപ്പോഴാണോ തലയിലെ പേൻ കടി

    പേന്‍ ശല്യം ഒട്ടുമിക്ക ആളുകളെയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്.ഇത് ചെറിയകുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്.കാരണം കുട്ടികള്‍ സ്കൂളിലും മറ്റും പരസ്പരം ഇടപഴകുന്നത് വഴി പേന്‍ പെട്ടന്ന് പടരുന്നു.പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയില്‍ നിന്നും കുടിക്കുന്ന രക്തമാണ്. തല ചൊറിച്ചിലും പേന്‍ ശല്യവും നിസാരമായി കാണരുത് കാരണം ക്ഷീണം, തളര്‍ച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചില്‍ ഉണ്ടാക്കുന്നതു മൂലം തലയിലെ ചര്‍മ്മത്തില്‍ പോറലുകള്‍ വീഴും പേന്‍ ശല്യം അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലത്.   *തുളസിയില ദിവസവും തലയില്‍ ചൂടുന്നത്  പേന്‍ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്. *വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച്‌ കഴുകുന്നത് പേന്‍ ശല്യം കുറയ്ക്കും.   *വേപ്പ് വയമ്ബ് എന്നിവ അരച്ച്‌ തലയില്‍ പുരട്ടുന്നതും പേന്‍ശല്ല്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും.   * വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച്‌…

    Read More »
  • NEWS

    അപകടങ്ങളിൽ ഏറിയ പങ്കും ഡ്രൈവർമാരുടെ ഉറക്കം മൂലം സംഭവിക്കുന്നത്

    വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവിംഗ്.എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ പോലും ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത്  അപകടങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് രാത്രികാല ഡ്രൈവിംഗ്.  ഡ്രൈവിംഗിനിടെ  ഉറക്കം തോന്നിയാൽ‍ പലരും അത് പറയാന്‍ മടിച്ച് ഡ്രൈവിംഗ്  തുടരുന്നു. * രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും നമ്മൾ അറിയാതെയാണ് ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്. * തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക, റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കണ്ണ് ചിമ്മി ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ നിർ‍ബന്ധമായും ഡ്രൈവിംഗ് നിറുത്തിവച്ച് വിശ്രമിക്കുക. * കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രദ്ധിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. * രാത്രി വൈകിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത്‌ എന്നതോർക്കുക. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം…

    Read More »
  • NEWS

    തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫുകൾക്കെതിരെ ആംബുലൻസ് ഡ്രൈവർ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി 

    തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി കനിവ് 108 ആംബുലൻസിലെ ഡ്രൈവർ.അടിയന്തിര ചികിത്സ ആവശ്യമുള്ള അമ്മയേയും കുഞ്ഞിനെയും രണ്ട് മണിക്കൂറോളം തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതി 29/04/2022 മാഡം ഞാൻ കനിവ് 108 ആംബുലൻസ് ജീവനക്കാരൻ ആണ്.ഇന്നലെ രാത്രി പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിൽ നിന്നും മാസം തികയാതെ പ്രസവിച്ച കുഞ്ഞിനേയും അമ്മയെയും Emergency ആയി Thrissur Medical College il മാറ്റേണ്ടി വന്നു.ഉത്തരേന്ത്യൻ സ്വദേശികളായ ഇവരുടെ കൂടെ ആരും തന്നെ ഉണ്ടായിരുന്നില്ല. Emergency Case ആയത് കൊണ്ട് പൊന്നാനി Hospital le രണ്ട് Staff കൂടി ഞങ്ങളോടൊപ്പം വന്നിരുന്നു.12.30 ന് ഞങ്ങൾ Thrissur MCH il എത്തുക ഉണ്ടായി. ഏകദേശം 2 മണിക്കൂർ വരേ കുഞ്ഞിനെ Nicu വിലേക്ക് മാറ്റാനോ. അമ്മയ്ക്ക് വേണ്ട പരിചരണം കൊടുക്കാനോ Duty il ഉണ്ടായിരുന്ന Staff തയ്യാറായിട്ടില്ല. Thrissur Medical College le ഇത്തരം സമീപനം ഒരു…

    Read More »
  • NEWS

    ഹിന്ദുഗോത്രവര്‍ഗക്കാരെ നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്നാരോപണം; ഗുജറാത്തിൽ 4 പേർ അറസ്റ്റിൽ

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹിന്ദുഗോത്രവര്‍ഗക്കാരെ നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്നാരോപിച്ച്‌ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബറൂച്ചിലെ അമോദ് താലൂക്കില്‍ താമസിക്കുന്ന അബ്ദുള്‍ സമദ് ദാവൂദ്, ഷബീര്‍ മുഹമ്മദ് പട്ടേല്‍, ഹസന്‍ ഇബ്രാഹിം പട്ടേല്‍, ഇസ്മായില്‍ യാക്കൂബ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഗോത്രവര്‍ഗക്കാരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസിയായ പ്രവീണ്‍ വാസവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

    Read More »
  • NEWS

    തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

    തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ യുവതിയെയും മകളെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എസ്.എസ്.നിവാസില്‍ ശരണ്യ (22) രണ്ടു വയസുള്ള നക്ഷത്ര എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവറായ ശരണ്യയുടെ ഭര്‍ത്താവ് സുജിത്തിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.സുജിത്ത് മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് നാട്ടുകാരും  പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

    Read More »
  • പെഗാസസ് ഇടപാടില്‍ സംസ്ഥാന ഡിജിപിമാരോട്  വിവരങ്ങള്‍ തേടി സുപ്രീംകോടതി   നിയോഗിച്ച സമിതി

    പെഗാസസ് ഇടപാടില്‍ സംസ്ഥാന ഡിജിപിമാരോട്  വിവരങ്ങള്‍ തേടി സുപ്രീംകോടതി   നിയോഗിച്ച സമിതി. സംസ്ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തില്‍ ആണ് പരിശോധന. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. നവീന്‍കുമാര്‍ ചൗധരി, പ്രഭാരന്‍ പി, അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഏപ്രിൽ മൂന്നാം വാരമാണ് സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകിയത്. ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ സമിതി ഇടക്കാല റിപ്പോർട്ടും സുപ്രീംകോടതിയിൽ നൽകിയിരുന്നു. ഫോൺ ചോർത്തപ്പെട്ടു എന്ന് ആരോപിച്ച് മുന്നോട്ട് വന്ന ഒരു ഡസനോളം ആളുകളുടെ ഫോൺ…

    Read More »
  • NEWS

    രാഷ്ട്രീയത്തിൽ നിലനിൽക്കാൻ എന്ത് വൃത്തികേടും കാട്ടിക്കൂട്ടുന്ന ആളാണ് പി സി ജോർജ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

    തിരുവനന്തപുരം: നില നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തിയെന്ന ലേബല്‍ പി.സി ജോര്‍ജ്ജ് ലൈസന്‍സാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘മുസ്ലിംകളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്.അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല impotent ആയി പോകും.വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും.അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്’എത്ര നീചമായ വാക്കുകളാണിത്.അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുകയാണ്.’രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

    Read More »
  • Kerala

    വനവാസം കഴിഞ്ഞെത്തിയ പി.ശശിക്കെതിരെ ആരോപണ പ്രവാഹം, വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് നിരന്തരം പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി ടിക്കാറാം മീണയും

    വനവാസത്തിനു ശേഷം തിരിച്ചെത്തിയ പി.ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. സ്വഭാവശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുകയും വീണ്ടും അത് ആവർത്തിക്കാനിടയുണ്ടെന്ന് അസന്നിഗ്ദമായി പറയുകയും ചെയ്തത് അദ്ദേഹത്തിൻ്റെ തട്ടകമായ കണ്ണൂരിൽ നിന്നുള്ള നേതാക്കന്മാരാണ്. “മുമ്പ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങൾ മറക്കരുത്. തെറ്റുകൾ ആവർത്തിക്കാനും ഇടയുണ്ട്.” എന്നാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു വന്ന വിമർശനം. ഇപ്പോഴിതാ ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടിക്കാറാം മീണയുടെ ‘തോൽക്കില്ല ഞാൻ’ എന്ന ആത്മകഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തല്‍. ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ‘തോല്‍ക്കില്ല ഞാന്‍’ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന്…

    Read More »
Back to top button
error: