NEWS

ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഇന്ന്;ഇനി 2039ൽ

ര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ നടക്കുന്ന ദിവസമാണിന്ന്.ഇന്ന് രാത്രി ആകാശത്ത് നോക്കിയാല്‍ ഗ്രഹങ്ങളുടെ സംഗമം കാണാന്‍ സാധിക്കും.എല്ലാവര്‍ഷവും സംഭവിക്കുന്ന പ്രതിഭാസമാണെങ്കിലും ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതായി കാണപ്പെടുന്നത് ഇന്നത്തെ മാത്രം പ്രത്യേകതയാണ്. ഇനി വീണ്ടും ഇത്തരത്തില്‍ സംഭവിക്കുക 17 വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2039ല്‍ ആയിരിക്കും.
 എല്ലാ വര്‍ഷവും നടക്കുന്ന പ്രതിഭാസമാണിതെങ്കിലും ഇപ്രാവശ്യം ഗ്രഹങ്ങള്‍ ഏറ്റവും അടുത്ത് എത്തിച്ചേരുന്ന അപൂര്‍വ കാഴ്ചയാണ് നഗ്നനേത്രങ്ങളിലൂടെ പോലും കാണാന്‍ സാധിക്കുന്നത്.സൗരയുഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ ശുക്രനും വ്യാഴവുമാണ് പരസ്പരം കൂട്ടിമുട്ടുന്നതായി ദൃശ്യമാവുന്നത്.യഥാര്‍ത്ഥത്തില്‍ ഇവ രണ്ടും 430 ദശലക്ഷം മൈലുകള്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ഏകദേശം കൂട്ടിമുട്ടുന്നതായി അനുഭവപ്പെടും. നഗ്നനേത്രത്താലോ ബൈനോക്കുലറിന്റെ സഹായത്താലോ ഈ പ്രതിഭാസം കാണാന്‍ സാധിക്കും.

Back to top button
error: