IndiaNEWS

122 ഖനികള്‍ ലേലത്തിന് വച്ച് കല്‍ക്കരി മന്ത്രാലയം

ന്യൂഡല്‍ഹി: വാണിജ്യ ലേല പ്രക്രിയയില്‍ 122 കല്‍ക്കരി ഖനികളും ലിഗ്‌നൈറ്റ് ഖനികളും ലേലത്തിന് വെച്ചതായി കല്‍ക്കരി മന്ത്രാലയം അറിയിച്ചു. 42 കല്‍ക്കരി ഖനികള്‍ ഇതേവരെ വിജയകരമായി ലേലം ചെയ്തതായി കേന്ദ്ര കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അഞ്ചാം ഘട്ട ലേലത്തില്‍ പറഞ്ഞു.

2015ലെ കല്‍ക്കരി ഖനി നിയമത്തിന്റെ 15-ാം മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് & റെഗുലേഷന്‍) ആക്ട്, 5-ാം മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് 1957, എന്നിവയിലായി 109 കല്‍ക്കരി ഖനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലേലം ചെയ്യുന്ന 109 ഖനികളില്‍ 59 എണ്ണം പൂര്‍ണ്ണമായി ഖനനം ചെയ്തതും 50 എണ്ണം ഭാഗികമായി ഖനനം ചെയ്യപ്പെട്ടവയുമാണ്. ലേലം ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഖനികളുടെ വിശദാംശങ്ങള്‍, ലേല നിബന്ധനകള്‍, ടൈംലൈനുകള്‍ മുതലായവ മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ (എംഎസ്ടിസി) ലേല പ്ലാറ്റ്ഫോമില്‍ ലഭിക്കും.

 

Back to top button
error: