പശ്ചിമബംഗാളിൽ കങ്കാരുകുഞ്ഞുങ്ങളെ ദുരൂഹത നിറഞ്ഞ സാഹചര്യത്തില്‍ കണ്ടെത്തി. എന്നാല്‍ ഇത് ചത്ത നിലയിലായിരുന്നു. പരിക്കേറ്റ നിലയിൽ ജില്ലയിലെ മറ്റിടങ്ങളിൽനിന്ന് മൂന്ന് കങ്കാരു കുഞ്ഞുങ്ങളെയും കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പട്രോളിംനിടെയാണു ഗുരുതരമായ മുറിവുകളോടെ കങ്കാരുക്കളെ വനപാലകർ കണ്ടെത്തിയത്. കൂടുതൽ ചികിത്സയ്ക്കായി ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിലേക്കു കൊണ്ടുപോയി.
ഓസ്ട്രേലിയയിലും ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന കങ്കാരുക്കളെ ഇവിടെയെത്തിച്ചത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തുന്നതായി ബൈകുന്തപുർ റേഞ്ച് ഓഫീസർ സഞ്ജയ് ദത്ത പറഞ്ഞു.
കഴിഞ്ഞമാസം പശ്ചിമബംഗാൾ-ആസാം അതിർത്തിയിൽ ഒരു ചരക്കുലോറിയിൽ നിന്നു കങ്കാരുവിനെ രക്ഷപ്പെടുത്തിയിരുന്നു. ഹൈദരാബാദ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.