Month: April 2022
-
Health
മുടികൊഴിച്ചിലും താരനും കുറയ്ക്കാന്‍ ഇതാ രണ്ട് കിടിലന്‍ ഹെയര്‍ പാക്കുകള്‍
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയര്‍ മാസ്‌കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. കാലാവസ്ഥ മാറ്റം മുതല്‍ ജീവിതശൈലി വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാം. ഇതിനായി ആദ്യം ഒരു പഴം നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമായ, തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ് തൈര്. മാത്രമല്ല തൈര് വിറ്റാമിന്‍ ബി 5, ഡി എന്നിവയാല്‍ സമ്പുഷ്ടമാണ്. മറ്റൊരു പാക്ക് കൂടി പരിചയപ്പെടാം.…
Read More » -
LIFE
കലാനിധി ശ്രീകൃഷ്ണാമൃതം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 5 ന്
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 5 ചൊവ്വാഴ്ച വൈകിട്ട് 7മണിക്ക് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻറ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ശ്രീകൃഷ്ണാമൃതം സംഘടിപ്പിക്കും. ഓണവില്ല്,പാർത്ഥസാരഥി പുരസ്കാര സമർപ്പണം, നൃത്ത, സംഗീതോത്സവം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. നെയ്യാറ്റിൻകര സുബ്രഹ്മണ്യം, ഡോ. ബിജു ബാലകൃഷ്ണൻ, സജിലാൽ നായർ എന്നിവർക്ക് പാർത്ഥസാരഥി പുരസ്കാരവും നേമം പുഷ്പരാജ്, സിന്ധു ജി. എസ്, രതീഷ് കൊട്ടാരം, രമേഷ്റാം, ഗൗരി പ്രകാശ്, ജലീന. പി (സോന) എന്നിവർക്ക് സ്നേഹാദരവും നൽകും. ഓണവില്ല് കുടുംബാംഗങ്ങളായ ബിൻകുമാർ ആചാരി, സുദർശൻ ആചാരി, ഉമേഷ് ആചാരി,സുലഭൻ ആചാരി, അനന്തപത്മനാഭൻ, മിഖിൽദേവ്, കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ,ട്രസ്റ്റ് ഡയറക്ടർ അഡ്വ. കെ.ആർ പത്മകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ആർ. രാധീഷ്, സെക്രട്ടറി എം. സുകുമാരൻ നായർ, മാധ്യമ പ്രവർത്തകരായ സന്തോഷ് രാജശേഖരൻ, റഹിം പനവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ കെ.ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. രേവതിനാഥ്, സായി പൗർണ്ണമി, ശ്രേയ…
Read More » -
Kerala
ഇന്ധന-പാചക വാതക വിലവര്‍ധന: ബൈക്കും സിലിണ്ടറും തോട്ടിലെറിഞ്ഞ് പ്രതിഷേധം
കോട്ടയം: ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ കോട്ടയത്ത് വ്യത്യസ്ത പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടില്‍ കളഞ്ഞുകൊണ്ടായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ചെങ്ങളത്ത് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. അതിനിടെ ഇന്ധന വിലവര്‍ദ്ധനവില്‍ ജനം നട്ടം തിരിയുമ്പോഴും വില ഉയരുന്നതിനെ ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച് രാജ്യത്ത് വില കൂടിയിട്ടില്ലെന്ന നിലപാടിലാണ് വി മുരളീധരന്‍. ആഗോള തലത്തില്‍ ഇന്ധന വില 50 ശതമാനം കൂടി. എന്നാല്‍ ഇന്ത്യയില്‍ 5 ശതമാനം മാത്രമാണ് വര്‍ധന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ വിമര്‍ശിക്കുന്നു. ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിന് രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്ന് പിണറായി…
Read More » -
NEWS
ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചതായി അഭ്യൂഹം, നിഷേധിച്ച് ഓഫീസ്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയും. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്‌സേ പ്രസിഡന്റിന് രാജി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ രാജിവാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും കൂപ്പുകുത്തുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ജനങ്ങള്‍ ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. തലസ്ഥാനമായ കൊളംബോയില്‍ അടക്കം പ്രക്ഷോഭം…
Read More » -
Kerala
പണിതിട്ടും പണിതിട്ടും സ്മാര്‍ട്ട് ആകാതെ സ്മാര്‍ട്ട് റോഡ് പദ്ധതി; പണികിട്ടി ജനം
തിരുവനന്തപുരം: ആസൂത്രണവും ഏകോപനവും ഇല്ലാത്തതിനാല്‍ എങ്ങുമെത്താതെ തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡ് പദ്ധതി. റോഡുകള്‍ കുഴിച്ചിട്ടതിനാല്‍ ജനം ദുരിതത്തിലാണ്. ഡിപിആര്‍ സര്‍ക്കാര്‍ തന്നെ അടിക്കടി മാറ്റുന്നതാണ് പ്രശനമെന്നാണ് സ്മാര്‍ട്ട് സിറ്റി സിഇഒയുടെ വിശദീകരണം. ദിവസനേ നിരവധി പേരാണ് തിരുവനന്തപുരം നഗരത്തില്‍ ബുദ്ധിമുട്ടുന്നത്. ആറ് മാസം മുന്‍പ് കുഴിച്ച് കേബിളിട്ട റോഡ് ഇപ്പോള്‍ വീണ്ടും കുഴിക്കുന്നു. പൊടുന്നനെ പ്ലാന്‍ മാറി. മലിനജല പൈപ്പ് കൂടി ഈ കുഴിയില്‍ ഇടണം. അടിക്കടി പ്ലാന്‍ മാറുമ്പോള്‍ സ്മാര്‍ട്ട് റോഡ് പണിതിട്ടും പണിതിട്ടും തീരുന്നില്ല. നേരത്തെ പ്ലാനില്‍ ഇല്ലാതിരുന്ന മലിന ജല പൈപ്പുകൂടി റോഡിനടിയിലൂടെ കടത്തിവിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജല അതോറിറ്റിയാണ് അത് ചെയ്യേണ്ടത്. അതിനാല്‍ പദ്ധതി ഇനിയും വൈകുമെന്ന് സ്മാര്‍ട്ടി സിറ്റി സിഇഒ വിനയ് ഗോയല്‍ പറയുന്നത്. കേന്ദ്രത്തിന്റെ തന്നെ അമൃത് പദ്ധതിയില്‍പ്പെടുത്തി മാലിന്യപ്പെപ്പ് ഇടാനാണ് ആദ്യം സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ സ്മാര്‍ട്ട് റോഡ് നിര്‍മ്മിക്കുന്ന കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ അമൃത് പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത്…
Read More » -
India
ആം ആദ്മി പാര്‍ട്ടിക്ക് ‘ഒരവസരം തരൂ’; ഗുജറാത്തില്‍ കേജരിവാളിന്റെ റോഡ് ഷോ
അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടിക്ക് ‘ഒരവസരം തരൂ’ എന്ന അഭ്യര്‍ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണ റോഡ് ഷോയ്ക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നടക്കുന്ന അഴിമതിക്കെല്ലാം ആം ആദ്മി പാര്‍ട്ടി (ആപ്) അറുതി വരുത്തുമെന്നു കേജ്രിവാള്‍ വാഗ്ദാനം ചെയ്തു. ഈ വര്‍ഷാവസാനമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ‘തിരംഗ് ഗൗരവ് യാത്ര’ എന്ന 2 കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് രഥമാണ് ഉപയോഗിച്ചത്. ഷോ തുടങ്ങും മുന്‍പ് മാനും കേജ്‌രിവാളും സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. ത്രിവര്‍ണ പതാകയേന്തിയ വന്‍ ജനക്കൂട്ടം റോഡ് ഷോയ്ക്ക് എത്തിയിരുന്നു.
Read More » -
Kerala
സോണിയ-ചെന്നിത്തല കൂടിക്കാഴ്ച്ച നാളെ; ചെന്നിത്തലയ്ക്ക് എതിരായ പരാതി ധരിപ്പിച്ച് സതീശന്‍ വിഭാഗവും
ഡല്‍ഹി: സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരെ നടക്കുന്ന നീക്കം ചെന്നിത്തല സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഐഎന്‍ടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതി സതീശന്‍ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ 3 മാസമായി തുടരുന്ന പുനഃസംഘടന തല്‍ക്കാലം നിര്‍ത്തി. ഈ മാസം 15 വരെ മറ്റെല്ലാം മാറ്റിവച്ച് അംഗത്വവിതരണം ഊര്‍ജിതമാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദേശം നല്‍കി. അംഗത്വവിതരണം പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നതിനാല്‍ പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ലെന്ന അഭിപ്രായമാണ് ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലുണ്ടായത്. സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനു പകരം സമവായമാണുണ്ടാകുന്നതെങ്കില്‍ ഇപ്പോഴത്തെ പുനഃസംഘടനാ പട്ടികയിലുള്ളവരെ പരിശോധനയ്ക്കുശേഷം നിര്‍ദേശിക്കാനാണു സാധ്യത.
Read More » -
Kerala
ടിപ്പറിന്റെ ബക്കറ്റ് തട്ടി; കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ലൈറ്റുകള്‍ക്ക് തകരാര്‍
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്ക് തകരാര്‍ പറ്റി. മണ്ണുത്തി – വടക്കഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്. നിര്‍മ്മാണ കമ്പനിയുടെ ടിപ്പര്‍ ബക്കറ്റ് താഴ്ത്താതെ പോയതിനെ തുടര്‍ന്നാണ് തുരങ്കത്തിന്റെ അകത്തെ ബള്‍ബുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുള്ള കേബിളുകള്‍ക്കും തകരാര്‍ സംഭവിച്ചത്. അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു.
Read More » -
Sports
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റണ്‍സിനു കീഴടക്കിയാണ് ഓസ്ട്രേലിയ ചാന്പ്യന്മാരായത്. സ്കോർ ഓസീസ്: 50 ഓവറിൽ 356-5; ഇംഗ്ലണ്ട്: 43.4 ഓവറിൽ 285. ഓസീസ് വിക്കറ്റ് കീപ്പർ എലിസ ഹീലിയുടെ (138 പന്തിൽ 26 ഫോർ അടക്കം 170) മികവിലാണ് ഓസ്ട്രേലിയ വൻ സ്കോർ നേടിയത്. ഓസീസിന്റെ ഏഴാം വനിതാ ലോകകപ്പ് കിരീടമാണിത്. 2013ലായിരുന്നു ഇതിനുമുൻപുള്ള കിരീട നേട്ടം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഹീലിക്കു പുറമേ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ ഏഴ് ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ എട്ട് ഫോർ അടക്കം 62) എന്നിവർ തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്യ ശ്രുഭ്സോളാണ് ഇംഗ്ലിഷ് പേസർമാരിൽ മികച്ചുനിന്നത്. ടൂർണമെന്റിൽ 509 റണ്‍സ് നേടിയ അലീസ ഹീലി, ഒരു വനിതാ ലോകകപ്പിൽ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന താരം എന്ന റിക്കാർഡും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ…
Read More » -
Kerala
പെട്രോൾ, ഡീസൽ, പാചക വാതക വിലവർധന : മുഖ്യമന്ത്രിയുടെ കുറിപ്പ്
ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം വർദ്ധിപ്പിച്ചിരിക്കുകയാണ്. കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് ഇത് കാരണമായിത്തീരുകയാണ്. ഇവയ്‌ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരികയാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോളവല്‍ക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്. സബ്‌സിഡി സിലണ്ടറിന് ആ ഘട്ടത്തില്‍ 56 ഓളം രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരത്തിന് അടുത്തിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു. ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന നയമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയിലൂടെയാണ് ഇതിന് തുടക്കംകുറിച്ചത്. സ്വകാര്യ എണ്ണ…
Read More »