Month: April 2022

  • NEWS

    റമദാനും ഈസ്റ്ററും അടുത്തിട്ടും ആട് വിപണി തണുത്തു തന്നെ

    പത്തനംതിട്ട: റമദാൻ മാസത്തിലാണ് ആടിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത്.ഇതിപ്പോൾ റമദാനിനോടൊപ്പം ഈസ്റ്ററും അടുത്തുവന്നെങ്കിലും കേരളത്തിലെ ആട് വിപണി അനക്കമില്ലാതെ കിടക്കുകയാണ്.പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒരുകിലോ ആട്ടിറച്ചി 750 രൂപക്കാണ് വില്പന നടത്തുന്നതെങ്കിലും ഒരു ആടിന് 15000 രൂപ വച്ചുപോലും കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരാടിന്‍റെ തൂക്കത്തിന്‍റെ 60 ശതമാനവും ഇറച്ചിയായി വില്പന നടത്താന്‍ സാധിക്കും.ഇത്തരം സാഹചര്യം ഉണ്ടായിട്ടും കര്‍ഷകരുടെ ആടുകള്‍ക്ക് ഇടനിലക്കാര്‍ വില നൽകാൻ തയാറാകുന്നില്ല. മുന്‍കാലങ്ങളില്‍ ഉത്തരേന്ത്യന്‍ വിപണിയില്‍നിന്ന് സംസ്ഥാനത്തേക്ക് വ്യാപകമായി ആടുകള്‍ എത്തിയിരുന്നു.എന്നാല്‍, ഇപ്പോള്‍ ഇത്തരത്തില്‍ ആടുകള്‍ എത്തുന്നത് പൂര്‍ണമായും നിലച്ചിട്ടുണ്ട്.ആട്ടിറച്ചിയുടെ വില വർധിക്കാൻ ഇതാണ് പ്രധാന കാരണമെങ്കിലും നാട്ടിൽ 50 കിലോയുള്ള ഒരാടിന് 15,000 രൂപയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്‌ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങള്‍വഴി കര്‍ഷകരുടെ ആടിനെ സംഭരിക്കുകയും അവര്‍ക്ക് ന്യായവില നല്‍കുകയും ഇവയിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും സാധിക്കും.എന്നാല്‍, കര്‍ഷകരില്‍നിന്ന് ഇവര്‍…

    Read More »
  • NEWS

    കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിന് അനുവദിച്ചിരുന്ന വിമാനയാത്രാ സൗകര്യം നിര്‍ത്തലാക്കി

    ന്യൂഡൽഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലും കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിന് അനുവദിച്ചിരുന്ന വിമാനയാത്രാ സൗകര്യം നിര്‍ത്തലാക്കി.ഇവിടങ്ങളില്‍ ഇനി സൈനികര്‍ക്ക് റെയില്‍ വഴിയോ റോഡ് മാര്‍ഗമോ നീങ്ങേണ്ടിവരും.ഏപ്രിൽ ഒന്നുമുതലാണ് ഈ ഉത്തരവ് നിലവില്‍ വന്നതെങ്കിലും കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഐഇഡികള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഡ്രോണുകള്‍, ചാവേര്‍ ബോംബുകള്‍ തുടങ്ങി അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ സൈനികരുടെ സുരക്ഷ ഉറപ്പാക്കാനാണ് എയര്‍ കൊറിയര്‍ സര്‍വീസ് എന്നപേരിൽ വിമാനം അനുവദിച്ചിരുന്നത്.അതാണ് ഇപ്പോൾ പെട്ടെന്ന് നിർത്തലാക്കിയത്.

    Read More »
  • NEWS

    പത്രം ഏജന്‍റിന്റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

    അടൂര്‍: വാട്സ്‌ആപ് ഗ്രൂപ്പിലെ തര്‍ക്കത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാള മനോരമ പത്രം ഏജന്‍റ് മരിച്ച സംഭവത്തില്‍ അയൽവാസി അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാറിനെയാണ് (44) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 27ന് രാത്രിയിലാണ് വാട്സ്‌ആപ് ഗ്രൂപ്പിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മാരൂര്‍ രണ്‍ജിത്ത് ഭവനില്‍ രണ്‍ജിത്തിന് (43) പരിക്കേറ്റത്.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രൺജിത് ഇന്നലെ മരിക്കുകയായിരുന്നു.   രണ്‍ജിത് ഉള്‍പ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റതെന്നാണ് രൺജിത്തിന്റെ ഭാര്യ സജിനി പോലീസിന് മൊഴിനൽകിയിരുന്നു. അന്വേഷണത്തില്‍ അനില്‍ കുമാറും രണ്‍ജിത്തും തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തിയിട്ടുണ്ട്.   അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    തിരുവനന്തപുരത്ത് അതിശക്തമായ മഴ; ഗതാഗതം തടസപ്പെട്ടു

    തിരുവനന്തപുരം: അതിശക്തമായ മഴയിൽ തിരുവനന്തപുരത്ത് ഗതാഗതം തടസപ്പെട്ടു.തിങ്കളാഴ്ച ഉച്ച കഴിഞ്ഞ്  ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.ഇതോടെ റോഡുകൾ പലതും വെള്ളത്തിനടിയിലായി.ശക്തമായ കാറ്റും കൂടി ആയതിനാല്‍ വാഹന യാത്രക്കാരടക്കം ഏറെ ബുദ്ധി മുട്ടിയാണ് കടന്നു പോയത്. കാറ്റില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പലയിടത്തും ഒടിഞ്ഞു വീണു.പാങ്ങോട് മരം ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു.അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

    Read More »
  • NEWS

    വനിതാ ഡോക്ടറുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണം പോയി

    നാഗര്‍കോവില്‍: വനിതാ ഡോക്ടറുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷണം പോയി. നാ​ഗര്‍കോവില്‍ നടുക്കാട്ട് ഇശക്കിയമ്മന്‍ കോവിലിന് സമീപം ഡോ.ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നത്. ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ് ഡോക്ടര്‍ ജലജ. ശനിയാഴ്ച രാത്രി ജോലിക്ക് പോയി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടർന്ന് ഡോക്ടർ പൊലീസില്‍ പരാതി നല്‍കി. ഡി.എസ്.പി നവീന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വീടിനെക്കുറിച്ചും ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും വ്യക്തമായി ധാരണയുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നി​ഗമനം.

    Read More »
  • NEWS

    ഗതാഗത ലംഘനം കണ്ടുപിടിക്കാൻ മാത്രം ക്യാമറ മതിയോ, ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോന്ന് അറിയാൻ വേണ്ടെ ?

    കേരളത്തിലെ റോഡിലുടനീളം വാഹനങ്ങളും വാഹന യാത്രക്കാരും നിയമം ലംഘിക്കുന്നുണ്ടോ എന്നത് കണ്ട് പിടിച്ച് പിഴ ഈടാക്കാൻ 225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുമ്പോൾ പൊതുജനങ്ങൾക്ക്  ചോദിക്കുവാനുള്ളത് ഇതാണ്- ഗതാഗത ലംഘനം കണ്ടുപിടിക്കാൻ മാത്രം ക്യാമറ മതിയോ, ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോന്ന് അറിയാൻ വേണ്ടെ ? ഇതു പോലുള്ള ക്യാമറകൾ ആർടിഒ  (RTO) യുടെ ഓഫീസുകളിലെ ഓരോ മേശയിലേക്ക് ഫോക്കസ്സ് ചെയ്ത് ശബ്ദമടക്കം പ്രക്ഷേപണം ചെയ്യുന്ന രീതിയിൽ എല്ലാവർക്കും മൊബൈലിൽ കാണാവുന്ന വിധത്തിൽ വെക്കാൻ ട്രാൻസ്പോർട്ട് വകുപ്പിന്  ധൈര്യമുണ്ടോ ?❓❓❓ ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് നോക്കി കോടികൾ പിഴ ഈടാക്കുന്ന സംവിധാനം പോലെ പൊതു ജനങ്ങൾക്ക് ഉദ്യോഗസ്ഥർ സേവനങ്ങൾ എങ്ങനെ നൽകുന്നു എന്ന് മനസ്സിലാക്കാനുള്ള സംവിധാനവും വേണ്ടേ ?❓❓❓ ജനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത് പോലെ, ഉദ്യോഗസ്ഥർ കൃത്യ സമയത്ത് എത്തുന്നുണ്ടോ, മേശപ്പുറത്ത് എത്തുന്ന ഫയലുകൾ…

    Read More »
  • NEWS

    ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

    പാലക്കാട്: ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെ 11 മണിയോടെ പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.സമീപത്തുനിന്നു ലഭിച്ച ഐഡി കാര്‍ഡില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം തൃശൂര്‍ പേരാമംഗലം സ്വദേശിനി ഹരിതയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

    Read More »
  • Kerala

    കോട്ടയം ഡിസിസി പ്രസിഡന്റ് കെ-റെയില്‍ സമരം പൊളിച്ചത് സി.പി.എം ഉന്നതന്റെ നിര്‍ദേശ പ്രകാരമെന്ന് ആരോപണം; നാട്ടകം സുരേഷിനെതിരേ കെപിസിസിക്ക് പരാതി

    കോട്ടയം: ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരേ കെപിസിസിക്ക് പരാതി. കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ-റെയില്‍ വിരുദ്ധ സമര കണ്‍വന്‍ഷനില്‍ നിന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. നാട്ടകം സുരേഷിന്റെ ഈ നടപടി സിപിഎമ്മിലെ ഒരു ഉന്നതനുവേണ്ടിയുള്ള ഒത്തുകളിയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. നാട്ടകം സുരേഷിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കെപിസിസിക്ക് പരാതി നല്‍കി. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയില്‍ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് കെ-റെയിലിനെതിരായ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം. ഇതിനു പിന്നാലെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും നിയമസഭയില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റി പിഴുതെറിയല്‍ സമരമൊക്കെ നടന്നത്. എന്നാല്‍ ഈ സമരത്തിലൂടെ നേടിയ എല്ലാ മേധാവിത്വവും നേട്ടവും തകര്‍ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തിയിലൂടെ ഡിസിസി പ്രസിഡന്റ് ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കെ-റെയില്‍ വിരുദ്ധ സമരത്തെ ജില്ലയിലെ പ്രധാന നേതാവ്…

    Read More »
  • Kerala

    ഉപ്പളയിൽ 35 കാരൻ തൂങ്ങിമരിച്ച നിലയില്‍, ഇരു കാലുകളും തറയില്‍ മുട്ടിയിരുന്നെന്നും മരണത്തില്‍ ദുരൂഹതയെന്നും ബന്ധുക്കള്‍

    കാസർകോട്: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉപ്പള പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്. ഉമ്മ ഞായറാഴ്ച രാത്രി എട്ടരയോടെ സമീപത്തെ തറവാട് വീട്ടിലേക്ക് പോയിരുന്നു. അതിനിടെ പല വട്ടം ജലീലിന്റെ ഫോണിലേക്ക് ഉമ്മ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് രാത്രി ഒമ്പതരയോടെ ഉമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ അകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നിൽക്കുകയായിരുന്നു ജലീൽ. ഇരു കാലുകളും തറയില്‍ മുട്ടിയ നിലയിലാണ് ഉമ്മ മൃതദേഹം കണ്ടത്. ദുരൂഹത ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

    Read More »
  • LIFE

    ” തല്ലുമാല ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

    ടൊവിനോ തോമസ്,ഷൈൻ ടോം ചാക്കോ,കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന “തല്ലുമാല ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട്,ലവ് എന്നി ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ലുക്ക്മാന്‍, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്,എഡിറ്റര്‍- നിഷാദ് യൂസഫ്,ആര്‍ട്ട്- ഗോകുല്‍ദാസ്,മേക്കപ്പ്- റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ്-റഫീഖ് ഇബ്രാഹിം,ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്,സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി,പി ആർ ഒ-എ എസ് ദിനേശ്.

    Read More »
Back to top button
error: