Month: April 2022
-
Kerala
കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ല, നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി
തിരുവനന്തപുരം: കെ റെയില്‍ സര്‍വ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. വായ്പ നല്‍കിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ല. ഭൂമി ഏറ്റെടുത്താല്‍ ബാങ്കിനുളള ബാധ്യത കൂടി തീര്‍ത്ത ശേഷമായിരിക്കും നടപടികള്‍. അതിനാല്‍ വായ്പ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ നടപടിയെ കുറിച്ച് കേരളബാങ്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. അര്‍ബന്‍ ബാങ്ക് റിസര്‍വ് ബാങ്കിന് കീഴിലാണ്. താമസിക്കാന്‍ ഇടമില്ലാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും…
Read More » -
India
ഗുജറാത്ത് വന്‍ കടക്കെണിയിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്; ബിജെപിയുടെ വാദങ്ങള്‍ പൊള്ളയോ ?
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി ബിജെപി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്ത് വന്‍ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. വലിയ പ്രതിസന്ധിയിലേക്ക് ഗുജറാത്ത് നീങ്ങുന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുജറാത്തിന്റെ ആകെ കടമായ 3.08 ലക്ഷം കോടിയുടെ 61 ശതമാനവും അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കണമെന്നതാണ് സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി. കടങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നത് ഗുജറാത്തിനെ പ്രതിസന്ധിയിലാക്കും. 2028നകം 1.87 ലക്ഷം കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കേണ്ടത്. ചെലവുകള്‍ വര്‍ധിക്കുന്നതിനൊപ്പം റവന്യു കമ്മിയും ഉയരുന്നത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ആശങ്ക. കടം തിരിച്ചടക്കാനുള്ള നടപടികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ തുടക്കം കുറിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നതെന്നും സിഎജി വ്യക്തമാക്കുന്നു. ഗുജറാത്തിന്റെ പൊതുകടത്തില്‍ 2016-21 കാലയളവില്‍ 11.49 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഈ സമയത്ത് സംസ്ഥാനത്തിന്റെ ജിഡിപി 9.19 ശതമാനവും വളര്‍ന്നു. ഈ കണക്കുകള്‍ ഗുജറാത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പുനരവലോകനം നടത്തണമെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും സിഎജി വ്യക്തമാക്കുന്നു. 2020-21ല്‍…
Read More » -
NEWS
ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണ നവവരന്‍ മുങ്ങി മരിച്ചു; ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികള്‍, പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.
Read More » -
NEWS
വാഹനങ്ങളുടെ സി.എഫ്/ ടെസ്റ്റിൽ അതിഭീമമായ വർധനവ്
തിരുവനന്തപുരം:കോവിഡിനേക്കാൾ വലിയ ഇരുട്ടടിയായി ടാക്സി/, ഗുഡ്സ് വാഹനങ്ങളുടെ സി.എഫ്/ ടെസ്റ്റിൽ അതിഭീമമായ വർധനവ് വരുത്തി സർക്കാർ.സ്വകാര്യ വാഹനങ്ങളെ സംബന്ധിച്ച് രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നത് 15 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നതും തുടര്‍ന്ന് 5 വര്‍ഷത്തിലൊരിക്കലും വരുന്ന ഒരു പ്രക്രിയയാണ്.എന്നാല്‍ ടാക്സി / ഗുഡ്സ് വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് ( സി.എഫ്/ ടെസ്റ്റ് ) എന്നത് എല്ലാ വര്‍ഷവും ചെയ്യേണ്ട ഒന്നാണ് എന്നിരിക്കേ ഇവയുടെ ഫീസില്‍ വന്നിട്ടുള്ള അതിഭീമമായ വർധനവ് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് വേണ്ടി ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഈടാക്കിയിരുന്നത് 300 രൂപയില്‍ നിന്നും 1000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. (333% വർധനവ്).ഓട്ടോറിക്ഷകള്‍ക്ക് 600 രൂപയില്‍ നിന്നും 2500 രൂപയും (416 %) വര്‍ധിപ്പിച്ചിരിക്കുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന് 5000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി (800 %) വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇനി (സി.എഫ്) സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് അല്ലെങ്കില്‍ ടെസ്റ്റിന് ഫീസ്…
Read More » -
Business
സ്വര്‍ണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. 38240 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ബാങ്ക് അവധിയുടെ കൂടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38360 രൂപയുമായിരുന്നു വില. എന്നാല്‍ ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. 4810 രൂപയായിരുന്നു അന്ന് സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു ഏപ്രില്‍ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഏപ്രില്‍ ഒന്നിനാണ് ഉണ്ടായിരുന്നത്.
Read More » -
NEWS
അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ സമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക
കൊളംബോ: ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്. വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ മിക്ക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളേയും വരും ദിവസങ്ങളില്‍ വിലക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. യൂട്യൂബ്, ടോക്ക് ടോക്ക്, സ്‌നാപ്ചാറ്റ്, വൈബര്‍, ടെലഗ്രാം എന്നിവയേയും ഭാഗികമായി വിലക്കിയിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷണ കമ്പനിയായ നെറ്റ് ബ്ലോക്ക്‌സ് വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിപക്ഷം നടത്താനിരുന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയ്ക്ക് മുന്നോടിയായിട്ടാണ് അടിയന്തരാവസ്ഥയും, 36 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചത്. ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യം. പതിനാലു ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കാത്ത പക്ഷം അടിയന്തരാവസ്ഥ റദ്ദാകും. 1948ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അനുഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ ഇപ്പോഴുള്ളത്. അവശ്യ വസ്തുക്കളുടെ ക്ഷാമം, അതിരൂക്ഷമായ വിലകയറ്റം, മണിക്കൂറുകളോളം നീളുന്ന പവര്‍ കട്ട് തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ 22 ദശലക്ഷത്തിലധികം…
Read More » -
Kerala
ട്രെയിനില്‍ നിന്ന് വീണ് വലതുകാൽ നഷ്ടപ്പെട്ട ഹരിഹരസുതൻ കണ്ണൂർ മെഡിക്കൽ കോളജില്‍ ബന്ധുക്കളെ കാത്തിരിക്കുന്നു
കണ്ണൂർ: ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ മധ്യവയസ്‌കന്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാത്തിരിക്കുന്നു. വിവരങ്ങള്‍ അറിയിച്ചിട്ടും ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തത് ആശുപത്രി അധികൃതരെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഹരിഹരസുതനാണ് (52) വലതുകാല്‍ നഷ്ടമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മാര്‍ച്ച് 31ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഹരിഹരസുതന് മാരകമായി പരുക്കേറ്റത്. മംഗളുരു ഭാഗത്തേക്കുള്ള മംഗള എക്‌സ്പ്രസില്‍ കയറുന്നതിനിടെ ഹരിഹര സുതന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്കുവീണു. വലതുകാല്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ പെട്ട് അറ്റ് പോയി. ഉടന്‍ തന്നെ ഹരിഹരസുതനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ആശുപത്രിയിലെത്തിച്ച ഫയര്‍ഫോഴ്‌സ്, ഡിഫന്‍സ് വളന്റിയര്‍മാര്‍ അറ്റു പോയ കാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ഹരിഹരസുതനില്‍ നിന്ന് ഉറ്റവരുടെ നമ്പര്‍ സംഘടിപ്പിച്ച ആശുപത്രി അധികൃതര്‍ വിവരം വേണ്ടപ്പെട്ടവരെ അറിയിച്ചു. വലതുകാല്‍ നഷ്ടപ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് പറഞ്ഞിട്ടും ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയില്ല. രോഗിക്ക് ഭക്ഷണവും…
Read More » -
NEWS
ഡല്‍ഹി എൻഐടിയിൽ 27 ഒഴിവുകൾ
ന്യൂഡൽഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നോണ്‍ ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.27 ഒഴിവുകളാണ് ഉള്ളത്.താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് NIT ഡല്‍ഹിയുടെ ഔദ്യോഗിക സൈറ്റ് nitdelhi.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 29 ആണ്. ഒഴിവുകൾ ഗ്രൂപ്പ് എ – എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ – 1 തസ്തിക, അസിസ്റ്റന്റ് രജിസ്ട്രാര്‍ – 1 തസ്തിക, മെഡിക്കല്‍ ഓഫീസര്‍ – 1 തസ്തിക. ഗ്രൂപ്പ് ബി – ടെക്നിക്കല്‍ അസിസ്റ്റന്റ് – 4 തസ്തികകള്‍, സൂപ്രണ്ട് – 3 തസ്തികകള്‍, പേഴ്സണല്‍ അസിസ്റ്റന്റ് – 1 തസ്തിക, അസിസ്റ്റന്റ് – 1 തസ്തിക. ഗ്രൂപ്പ് സി – ടെക്നീഷ്യന്‍ – 3 തസ്തികകള്‍, അസിസ്റ്റന്റ് – 3 തസ്തികകള്‍, ഫാര്‍മസിസ്റ്റ് – 1 തസ്തിക, സീനിയര്‍ അസിസ്റ്റന്റ് – 1 തസ്തിക, സീനിയര്‍ ടെക്നീഷ്യന്‍ – 2 തസ്തികകള്‍, ടെക്നീഷ്യന്‍ – 1 പോസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് – 2 തസ്തികകള്‍. ശമ്പളം…
Read More » -
NEWS
കിലോയ്ക്ക് 2 രൂപ; ആർക്കും വേണ്ടാതെ തക്കാളി
ചെന്നൈ: കിലോയ്‌ക്ക് രണ്ട് രൂപയായി വില കുറഞ്ഞിട്ടും ആർക്കും വേണ്ടാതായതോടെ വിളവെടുത്ത തക്കാളികള്‍ റോഡിലും വയലുകളിലും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ തക്കാളി കര്‍ഷകര്‍. മൂന്ന് മാസം മുൻപ് തക്കാളിക്ക് 100 രൂപ മുതല്‍ 150 രൂപ വരെ വിലയുണ്ടായിരുന്നു. അതിനാല്‍ നിരവധി കര്‍ഷകരാണ് തക്കാളി വന്‍തോതില്‍ കൃഷി ചെയ്തത്.എന്നാല്‍ ഇപ്പോൾ വിലയിടിഞ്ഞതോടെ റോഡുകളിലും വയലുകളിലും വിളവെടുത്ത തക്കാളികള്‍ ഉപേക്ഷിക്കേണ്ട ഗതികേടിലായിരിക്കുകയാണ് കർഷകർ. തക്കാളി പോലുള്ള വിളകള്‍ക്ക് സര്‍ക്കാര്‍ മിനിമം താങ്ങുവില നല്‍കിയാല്‍ ഇത്തരം നഷ്ടം ഒഴിവാക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതികരണം.തമിഴ്നാട്ടിലെ പാലക്കോട്, മാറണ്ടഹള്ളി, അരൂര്‍, പാപ്പിറെഡ്ഡിപ്പട്ടി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ആർക്കും വേണ്ടാതായതോടെ തക്കാളി ലോഡ് കണക്കിന് വഴിയരികിൽ തള്ളിയത്.
Read More » -
Kerala
കെ.വി. തോമസിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അനുമതിയില്ല; മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐസിസി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും എഐസിസി അറിയിച്ചു. കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്റെ ഓഫീസ് പ്രതികരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പക്ഷേ, പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എഐസിസി തീരുമാനം…
Read More »