KeralaNEWS

ഉപ്പളയിൽ 35 കാരൻ തൂങ്ങിമരിച്ച നിലയില്‍, ഇരു കാലുകളും തറയില്‍ മുട്ടിയിരുന്നെന്നും മരണത്തില്‍ ദുരൂഹതയെന്നും ബന്ധുക്കള്‍

കാസർകോട്: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉപ്പള പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്.

ഉമ്മ ഞായറാഴ്ച രാത്രി എട്ടരയോടെ സമീപത്തെ തറവാട് വീട്ടിലേക്ക് പോയിരുന്നു. അതിനിടെ പല വട്ടം ജലീലിന്റെ ഫോണിലേക്ക് ഉമ്മ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് രാത്രി ഒമ്പതരയോടെ ഉമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ അകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നിൽക്കുകയായിരുന്നു ജലീൽ. ഇരു കാലുകളും തറയില്‍ മുട്ടിയ നിലയിലാണ് ഉമ്മ മൃതദേഹം കണ്ടത്. ദുരൂഹത ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Back to top button
error: