Month: April 2022
-
NEWS
പശു മോഷണം; യുവതിയടക്കം മൂന്നു പേര്‍ പിടിയിൽ
പാലക്കാട്: പകല്‍ സ്‌കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടെത്തും, രാത്രിയില്‍ തൊഴുത്തുകളില്‍ നിന്ന് പശുക്കളെ കടത്തും.നിരന്തരം പശുക്കളെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലായത് യുവതിയടക്കം മൂന്നു പേർ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇന്നലെ ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സ്‌കൂട്ടറില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും തുടർന്ന് അനസിനൊപ്പം രാത്രിയിലെയെത്തി തൊഴുത്തില്‍നിന്ന് പശുകളെ അഴിച്ചുകൊണ്ടുപോകുകയുമായിരുന്നു പതിവ്. പശുക്കളെ കടത്തിക്കൊണ്ടുപോകാനായുള്ള വാഹനം, ഇരിപ്പിടങ്ങള്‍ അഴിച്ചുമാറ്റി പശുക്കളെ നിര്‍ത്താന്‍ പാകത്തില്‍ പ്രത്യേകം രൂപകല്പന ചെയ്തതായിരുന്നു.ശേഷം അഴിച്ചു കൊണ്ടു വന്ന് ഇതില്‍ കയറ്റി പശുക്കളെ മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്.
Read More » -
NEWS
ആണ്‍കുട്ടിയെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.കിളിമാനൂര്‍ അടയമണ്‍ നെല്ലികുന്ന് സ്വദേശി അരുണ്‍ ദാസ് (37) ആണ് പിടിയിലായത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് 17 വയസ്സുകാരനെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് അരുണ്‍ദാസ് ഓട്ടോയില്‍ കയറ്റിയത്. തുടര്‍ന്ന് കിളിമാനൂരിലെ ബാറില്‍ പോയി മദ്യം വാങ്ങിനല്‍കി. അരുണ്‍ദാസിന്റെ വീട്ടിലെത്തിച്ചും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിനുശേഷമാണ് 17-കാരനെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പിറ്റേദിവസമാണ് കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടത്. രാത്രി എവിടെയായിരുന്നുവെന്ന് വീട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
NEWS
സ്വത്ത് മുഴുവൻ രാഹുൽ ഗാന്ധിക്ക് എഴുതി നൽകി 78 വയസ്സുകാരി
ഡെറാഡൂണ്‍: തന്റെ സ്വത്തും സ്വര്‍ണാഭരണങ്ങളും രാഹുല്‍ ഗാന്ധിയ്‌ക്ക് എഴുതിവച്ച് 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ പുഷ്‌പാ മുഞ്ജിയാല്‍ ആണ് തന്റെ സര്‍വസ്വത്തും കോണ്‍ഗ്രസ് നേതാവിന് എഴുതിവച്ചത്. രാഹുലിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് വളരെ ആവശ്യമുണ്ടെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചതായും പുഷ്‌പ പറയുന്നു. 50 ലക്ഷം രൂപ വിലവരുന്ന തന്റെ സ്ഥലവും 10 പവന്‍ സ്വര്‍ണാഭരണവും അടങ്ങിയ സ്വത്തിന്റെ രേഖകള്‍ രാഹുലിന് വേണ്ടി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ പ്രീതം സിംഗിന് പുഷ്‌പ നല്‍കി.
Read More » -
NEWS
നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതിയുമായി യുവതി
നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതിയുമായി പെണ്‍കുട്ടി. മോണോ ആക്‌ട് പഠിപ്പിക്കാനായി എത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ആരോപണം.ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി നടനെതിരെ ആരോപണം ഉന്നയിച്ചത്. മോണോ ആക്‌ട് പഠിക്കാനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നടൻ കടന്നു പിടിക്കുകയായിരുന്നു. മോണോ ആക്‌ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു.ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്‌ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു.അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളെ അറിയിച്ചെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയാറായില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. അനീഷ് ‘മമ്മുട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്’ എന്ന ടാലന്റ് ഷോയില്‍ റണ്ണര്‍ അപ്പ് ആവുകയും അതിനു ശേഷം ബെസ്റ്റ് ആക്ടര്‍ , ദൃശ്യം, ലൂസിഫര്‍ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
NEWS
കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു
ഹൈദരബാദ്: കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു.തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ കൊടാട് ആണ് സംഭവം.കഞ്ചാവിന് അടിമയായ മകന്റെ ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് അമ്മയുടെ മുളകുപൊടി പ്രയോഗം. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷമാണ് മുളക് തേക്കുന്നത്.മുളക് തേക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More » -
NEWS
സിബിഐ ഏജന്‍സിയെ മുൻപ് ഭരണത്തിലിരുന്നവര്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു
ന്യൂഡല്‍ഹി: സിബിഐ ഏജന്‍സിയെ മുൻപ് ഭരണത്തിലിരുന്നവര്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സിബിഐ കൂട്ടിലിട്ട തത്തയല്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു.ഏജന്‍സി കൃത്യമായി ഇപ്പോൾ ജോലി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്ത് ഏജന്‍സിയുടെ അന്വേഷണത്തെ നിയന്ത്രിച്ചിരുന്നു.മുൻപ് പല ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ സമ്മര്‍ദത്തില്‍ വഴങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് ആ സ്ഥിതിയില്‍ നിന്ന് മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കി. 2013ല്‍ കല്‍ക്കരിപ്പാടം അനുവദിച്ച കേസിലാണ് വാദം കേള്‍ക്കുന്നതിനിടെ സിബിഐയെ സുപ്രീം കോടതി കൂട്ടിലിട്ട തത്തയെന്ന് വിശേഷിപ്പിച്ചത്.
Read More » -
NEWS
ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി : സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ്.ഇത്തവണ ഐഎസ്‌എലിൽ വുകോമനോവിച്ചിന്റെ കീഴില്‍ മിന്നുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്‌ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ കളിശൈലിയിലടക്കം മാറ്റം കൊണ്ടുവരാന്‍ ആരാധകര്‍ ആശാന്‍ എന്ന് വിളിക്കുന്ന വുകോമനോവിച്ചിന് സാധിച്ചിരുന്നു. ഇത്തവണത്തെ സീസണില്‍ ഫൈനലിലെത്തിയതിനു പുറമെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും വുകോമനോവിച്ചിന് കീഴില്‍ ടീം സ്വന്തമാക്കിയിരുന്നു.തോല്‍വിയറിയാതെ 10 മത്സരങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തിയാക്കാനും ക്ലബിനായിരുന്നു.
Read More » -
NEWS
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവതി അറസ്റ്റിൽ
അങ്കമാലി: കരയാംപറമ്ബ് ഫ്ലാറ്റിലെ പാര്‍ക്കിംഗ് ഏരിയായില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ ഒരു യുവതി അറസ്റ്റില്‍.കുട്ടനാട് എടത്വാ പുളിന്തറയില്‍ വീട്ടില്‍ സീമ ചാക്കോ (സോണി 40) യെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് പതിനൊന്നര കിലോ കഞ്ചാവും ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്.ഇയാള്‍ ഉള്‍പ്പെടെ എട്ടു പേർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സീമ. വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന ഇവര്‍ കഞ്ചാവ് വാങ്ങാന്‍ പലവട്ടം മറ്റൊരു പ്രതിയായ ജബാറുമൊത്ത് ആന്ധ്രയില്‍ പോയിട്ടുണ്ട്. നെടുമ്ബാശേരി കേന്ദ്രീകരിച്ചായിരുന്നു സീമയുടെ പ്രവര്‍ത്തനം.അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ.
Read More » -
NEWS
കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് കേരളത്തിലുടനീളം ഡീലര്‍മാരെ ക്ഷണിച്ചു
തിരുവനന്തപുരം:കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഡീലര്‍മാരെ ക്ഷണിച്ചു.വിപണിയില്‍ എത്തിക്കുന്ന ഇലക്‌ട്രിക് ഓട്ടോ,ഇലക്‌ട്രിക് പിക്ക് അപ്പ് വാന്‍ തുടങ്ങിയ ഇലക്‌ട്രിക് ത്രീ വീലറുകള്‍ക്ക് കേരളത്തിലുടനീളം എല്ലാ ആര്‍.ടി.ഒ റീജിയണുകളിലുമാണ് ഡീലര്‍മാരെ ക്ഷണിച്ചത്. താൽപ്പര്യമുള്ളവർ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആറാലുംമൂട്,തിരുവനന്തപുരം – 695123 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.ഫോണ്‍: 9778466291, 9778466292, 04712229103.വെബ്‌സൈറ്റ്:www.keralaautomobilesltd.com. ഇ – മെയില്‍: [email protected], [email protected].
Read More » -
NEWS
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നു; തെളിവുകള്‍ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നുയെന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. സംഭാഷണത്തില്‍ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ എന്ന് സുരാജ് അഭിഭാഷകനോട് പറയുന്നുണ്ട്.ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.കേസിന്റെ അന്വേഷണം രണ്ടര മാസം പിന്നിടുമ്ബോഴാണ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചത്. അതേസമയം വധഗൂഢാലോചന കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
Read More »