ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഛത്തിസ്ഗഢ് ഒന്നാമത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം, ഛത്തിസ്ഗഢില്‍ തൊഴിലില്ലായ്മ നിരക്ക് 0.6 ശതമാനം മാത്രമാണ്.രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമുള്ളപ്പോഴാണ് ഇത്.അതേസമയം ഒൻപതാം സ്ഥാനത്തുള്ള കേരളത്തിലെ തൊഴിലില്ലായ്മ നിരക് ക് 6.7 ശതമാനമാണ്.
രണ്ടാമതുള്ള മധ്യപ്രദേശില്‍ 1.4ഉം മൂന്നാമതെത്തിയ ഗുജറാത്തിലും കര്‍ണാടകയിലും മേഘാലയയിലും 1.8 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ഉത്തരാഖണ്ഡാണ് നാലാമത്- 3.5 ശതമാനം. തൊട്ടുപിന്നാലെയുള്ള തമിഴ്നാട്ടില്‍ 4.1ഉം പുതുച്ചേരിയില്‍ 4.2 ശതമാനവുമാണ് ഉള്ളത്.