KeralaNEWS

പൂരം ഇത്തവണ വർണാഭമാകും

തൃശൂർ: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ഈ വർഷം വർണാഭമായി തന്നെ ആഘോഷിക്കാൻ തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം ആചാരാനുഷ്ഠാനങ്ങളോടെ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ എല്ലാ കുറവുകളും പരിഹരിക്കും

തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള എക്സിബിഷൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രൊഫ മാധവൻ കുട്ടി മാഷ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. എക്സിബിഷനും പൂരവും നന്നായി നടത്താനുള്ള സർക്കാരിന്റെ സഹായങ്ങൾ മന്ത്രി വാഗ്ദാനം ചെയ്തു.

തൃശൂർ മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ എം.പി,
പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവീസ് മാസ്റ്റർ, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ദേവസ്വം ബോർഡ് മെമ്പർമാരായ എം.ജി നാരായണൻ വി.കെ അയ്യപ്പൻ, എക്സിബിഷൻ പ്രസിഡണ്ട് കെ.വിജയരാഘവൻ, സെക്രട്ടറി ജി രാജേഷ് എന്നിവർ പ്രസംഗിച്ചു

Back to top button
error: