NEWS

മുഹമ്മദ് ദി പോക്സോ ക്രിമിനൽ; ഈശോ എന്ന സിനിമയ്ക്ക് ബദലുമായി കത്തോലിക്കാ സംഘടനയായ കാസ

തിരുവനന്തപുരം : ഈശോ എന്ന പേരില്‍ നാദിര്‍ഷായുടെ സിനിമ ഇറങ്ങിയാല്‍ തീര്‍ച്ചയായും മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍ എന്ന ഹ്രസ്വ ചിത്രവും ഇറങ്ങിയിരിക്കുമെന്ന് കത്തോലിക്കാ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷൻ(കാസ).
 

ഈശോ എന്നത് ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെങ്കില്‍ മുഹമ്മദ് എന്നതും ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് സംഘടന ഫേസ്ബുക്കില്‍ കുറിച്ചു. മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍ എന്ന സിനിമ മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആണെന്ന് ആരോപിച്ച്‌ ചില ഇസ്ലാമിസ്റ്റുകള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം.
സിനിമയ്‌ക്ക് പേര് നിശ്ചയിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെങ്കില്‍ , ഒരു ഹ്രസ്വ ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നതും അതേ ആവിഷ്‌കാര സ്വാതന്ത്ര്യം തന്നെയാണ്. ഈശോ എന്ന സിനിമയുടെ കഥയ്‌ക്ക് ക്രിസ്ത്യന്‍ വിശ്വാസവുമായി ഒരു ബന്ധവുമില്ലങ്കില്‍ , മുഹമ്മദ് എന്ന ഹ്രസ്വ ചിത്രത്തിനും ഇസ്ലാം മതത്തിലെ ഒരു ആരാധനാ മൂര്‍ത്തികളുമായും ഒരു ബന്ധമില്ല. ഇതിന്റെ കഥ 97-ല്‍ അസമില്‍ നടന്ന ഒരു സംഭവമാണ്. കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന സത്യ ഏക ദൈവമായ ഈശോയുടെ നാമം ഒരു സിനിമയ്‌ക്ക് ഉപയോഗിക്കുന്നതില്‍ കോടതിക്ക് ഇടപെടാനാകുന്നില്ലെങ്കില്‍ മുഹമ്മദ് എന്ന് പറയുന്ന ഒരു മനുഷ്യന്റെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് ഉപയോഗിക്കുന്നതും കോടതിക്ക് തടയാനാവില്ല.സിനിമയെ സിനിമയായി കാണണമെങ്കില്‍ ഹ്രസ്വ ചിത്രത്തെ ഹ്രസ്വചിത്രമായും കാണണമെന്നും സംഘടന വ്യക്തമാക്കി.

Back to top button
error: