Month: April 2022
-
NEWS
പാസ്പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന പതിവ് യു എ ഇ നിര്‍ത്തലാക്കി; പകരം എമിറേറ്റ്സ് ഐഡി
പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന പതിവ് യു എ ഇ നിര്‍ത്തലാക്കുന്നു.ഇനിമുതൽ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാൽ മതിയാകും. വിദേശത്ത് നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ വിമാനകമ്ബനികള്‍ക്ക് പാസ്പോര്‍ട്ട് നമ്ബറും എമിറേറ്റ്സ് ഐഡിയും പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസാ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. നേരത്തേ, യു എ ഇ യില്‍ റെസിഡന്റ് വിസയില്‍ എത്തുന്നവര്‍ മെഡിക്കല്‍ പരിശോധനയും മറ്റും പൂര്‍ത്തിയാക്കി രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്ബ് ചെയ്യുന്നതായിരുന്നു രീതി. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാണ് പുതിയ തീരുമാനം.
Read More » -
NEWS
യാത്രക്കാരന് അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കി റെയില്‍വേ
എറണാകുളം: ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന കേസില്‍ അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി.എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണി എട്ട് വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി. 2014 മാര്‍ച്ചില്‍ തിരുവനന്തപുരം-ഗുവാഹത്തി ട്രെയിനില്‍ എറണാകുളത്ത് നിന്ന് കയറിയ ആന്റണിക്കും ഭാര്യക്കും കൈയ്യില്‍ ടിക്കറ്റുണ്ടായിട്ടും ടിടിഇ പിഴയിട്ടു. ആന്റണിയുടെ പക്കലുള്ളത് ശരിയായ ടിക്കറ്റല്ലെന്നും പറഞ്ഞായിരുന്നു പിഴ 4,780 രൂപയായിരുന്നു ഇങ്ങനെ ആന്റണിക്ക് വീണ്ടും അടയ്ക്കേണ്ടി വന്നത്.ഇതോടെയാണ് ആന്റണി കോടതിയെ സമീപിച്ചത്.59,730 രൂപ ആന്റണിക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് റയിൽവേയോടുള്ള കോടതിയുടെ ഉത്തരവ് .
Read More » -
Crime
കൂട്ടുകാരനായ 8 വയസുകാരനെ തട്ടിക്കൊണ്ടുപോയി കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തി, 13കാരൻ പൊലീസ് പിടിയിൽ
ന്യൂഡൽഹി: സുഹൃത്തായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി 13കാരൻ കൊലപ്പെടുത്തി. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റടിയിലെടുത്ത13കാരനെ, നടപടികൾക്ക് ശേഷം ജുവനൈൽ ഹോമിലക്ക് അയച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുമായി കളിക്കുന്നതാണ് അവസാനമായി കണ്ടതെന്ന് മാതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. കല്ല് കൊണ്ടിടിച്ചാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് 13കാരൻ സമ്മതിച്ചു. കൊല്ലപ്പെട്ട ബാലൻ്റെ മൊബൈൽ ഫോണും 13കാരനിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് രണ്ടുപേരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതക കാരണംണ. 8 വയസുകാരൻ്റെ വീട്ടിൽ നിന്ന് പണമടക്കം ചില സാധനങ്ങൾ കാണാതെ പോയതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇക്കാര്യത്തിൽ എട്ടുവയസുകാരനോട് പ്രതികാരം ചെയ്യാൻ തക്കം പാർത്തിരിക്കുകയായിരുന്നു 13കാരൻ. വഴക്കിനൊടുവിൽ കല്ലുകൊണ്ട് ഇടിച്ചതാണ് മരണ കാരണമായത്. കൂട്ടുകാരനെ ആക്രമിക്കണം എന്ന് കരുതിയിരുന്നുവെങ്കിലും കൊല്ലാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Read More » -
മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും
മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും.ജസ്റ്റിസ് എ.എം. ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് രേഖാമൂലം വിശദീകരണം നല്‍കാനാണ് കേന്ദ്രത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചത്. തമിഴ് നാടിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനെതിരെ വാദങ്ങള്‍ കേരളം ഉന്നയിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളും കോടതി ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
Read More » -
India
‘എന്നോടും ഉമ്മൻ ചാണ്ടിയോടും മിണ്ടുന്നില്ല, ഐഎൻടിയുസിയെ ഇളക്കിവിട്ടത് ഞാനല്ല.’ സോണിയ ഗാന്ധിക്കു മുന്നിൽ വി.ഡി സതീശനെതിരെ പരാതിയുമായി രമേശ് ചെന്നിത്തല
ന്യൂഡൽഹി: കോൺഗ്രസിൽ ഐക്യവും ജനാധിപത്യവും അലയടിക്കുന്നു എന്ന് കെ.സുധാകരൻ ആവർത്തിക്കുന്നതിനിടയിലും സംസ്ഥാന നേതൃത്വത്തിനെതിരെ പടപ്പുറപ്പാടുമായി മുൻനിര നേതാക്കൾ ഹൈക്കമാൻ്റിനു മുന്നിൽ. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ ഐക്യം ഉറപ്പാക്കാൻ ഇടപെടണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയാണ് ഒടുവിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന നേതൃത്വം തന്നോടും ഉമ്മൻ ചാണ്ടിയോടും കൂടിയാലോചന നടത്തുന്നില്ല എന്നാണ് ചെന്നിത്തലയുടെ പരാതി. പക്ഷേ, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ചെന്നിത്തല പാടെ തള്ളിക്കളയുന്നില്ല. സുധാകരൻ സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല വി.ഡി.സതീശനെതിരെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ എതിർപ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണെന്നു പരസ്യമായി സമ്മതിക്കുന്നുമില്ല. ആരോടും എതിർപ്പില്ല, എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാർട്ടിയിൽ ഏകോപനം ഉറപ്പാക്കണമെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവരുതെന്നുമാണു ചെന്നിത്തല പറയുന്നത്. കോവിഡ് മൂലം 2 വർഷത്തിനു ശേഷമായിരുന്നു ചെന്നിത്തല- സോണിയ കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃപദം ഒഴിഞ്ഞ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ…
Read More » -
Crime
ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി റിപ്പോർട്ട്
ലോക്ക് ഡൗൺ സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് ബാല വിവാഹങ്ങൾ കൂടിയതായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും റിപ്പോർട്ട് നൽകിയിരുന്നു. നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മാത്രം ഏഴു വിവാഹങ്ങൾ നടന്നതായാണ് കണ്ടെത്തൽ. ഇത് തടയാൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്, ഇൻറലിജൻസ് എഡിജിപി നിർദ്ദേശം നൽകി പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളുടെ വിവാഹമാണ് ഇത്തരത്തിൽ നടന്നത്. പാറത്തോട് , ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണധികവും. ലോക്ക് ഡൌൺ സമയത്ത് സ്ക്കൂളുകളില്ലാതിരുന്നതിനാൽ കുട്ടികളെ തോട്ടം മേഖലകളിൽ ജോലിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ബാധ്യത ഒഴിവാക്കാൻ പിന്നീട് വിവാഹം ആലോചിച്ച് ഉറപ്പിക്കും. പൊലീസിൻറെയും ശിശു സംരക്ഷണ വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് കല്യാണം നടത്തും. 24 മുതൽ 30 വയസ്സു വരെയുള്ള പുരുഷന്മാരാണ് വിവാഹം കഴിക്കുന്നത്. ആഴ്ചകൾക്ക് ശേഷം തിരികെ എത്തുമ്പോഴായിരിക്കും…
Read More » -
Kerala
പാർട്ടി കോൺഗ്രസ് ബുധനാഴ്ച തുടങ്ങും: പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്
ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ഒരുങ്ങി പി എം. പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരില്‍ ആവേശം പകര്‍ന്ന നല്കുകയായിരുന്നു പാര്‍ട്ടി കോൺഗ്രസ്സ് ഒരുക്കങ്ങൾ. പാർട്ടി കോൺഗ്രസിന് കൊടി ഉയരാൻ ഇനി ദിനം കൂടി മാത്രം. അതിന്റെ തിരക്കിലാണ് പ്രവർത്തകരും നേതാക്കളും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപെടെ മുതിർന്ന നേതാക്കൾ കണ്ണൂരിൽ ഇതിനകം എത്തിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറിൽ എത്തും. കൊടിമര ജാഥ കാസർകോട് കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി കെ ശ്രീമതിക്ക് സി പി എം…
Read More » -
Kerala
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും: ജി. ആർ അനിൽ
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. എല്ലാ കളക്ടർമാർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർധന തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷൽ സ്ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കും. വ്യാപാരി സംഘടനകളുടെ ജില്ലാതല യോഗം ചേരുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കൂടിയാലോചന നടത്താനും മന്ത്രി നിർദേശിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. തീയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് ശക്തമാക്കുന്നതിനും ഹോട്ടലുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.
Read More » -
Crime
ഇടുക്കിയിൽ സ്പിരിറ്റു വേട്ട
എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. വിദേശമദ്യം വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. <span;>315 ലിറ്റർ സ്പിരിറ്റ് പിടികൂടി. എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളർ ചേര്‍ക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പല ബ്രാന്റുകളുടെ പേരുള്ള കുപ്പികളാണ് കണ്ടെടുത്തത്
Read More » -
Kerala
രണ്ട് ചങ്ങാതിമാർ ഒരേ ദിവസം മരണം വരിച്ചു, അടുക്കളയിലും വിറകുപുരയിലും ആത്മഹത്യ ചെയ്ത യുവാക്കളുടെ മരണത്തിൽ നടുങ്ങി കോഴിക്കോട്
ബാലുശ്ശേരി: ഒരേ ദിവസമാണ് അയൽവാസികളായ ആ രണ്ട് യുവാക്കൾ മരണത്തിനു കൂട്ടു പോയത്. കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ആത്മഹത്യയിൽ അഭയം തേടിയ നന്മണ്ട മരക്കാട്ട് ചാലിൽ അഭിനന്ദ് (27), അയൽവാസി മരക്കാട്ട് വിജീഷ് (34) എന്നിവരുടെ മരണത്തിനു പിന്നാലെ ദുരൂഹമായ കാരണങ്ങൾ തേടുകയാണ് വീട്ടുകാരും നാട്ടുകാരും. അഭിനന്ദിനെ വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദ് വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്നാണ് രാത്രി വീട്ടിലേക്ക് എത്തിയത്. വിജീഷ് ഞായറാഴ്ച രാത്രി വീട്ടിലെത്തിയത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നാണ്. വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായ അഭിനന്ദ് രാജന്റെയും പുഷ്പയുടെയും മകനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമാണ് വിജീഷ്. സഹോദരി: വിന്ധ്യ. ബാലുശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Read More »