NEWS

റാന്നിയിൽ പുതിയ പാലം

റാന്നി: ചെത്തോങ്കര എസ്.സി സ്കൂള്‍ പടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു.എസ്. സി സ്കൂളില്‍ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനാണ് പുതിയ പാലം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
 പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നിന്നും ആരംഭിച്ച്‌ എസ്.സി സ്കൂള്‍ പടിയിലൂടെ ചെത്തോങ്കര – അത്തിക്കയം റോഡിന് ബന്ധിപ്പിക്കുന്ന പാതയിലാണ് പുതിയ പാലം വരുന്നത്. സംസ്ഥാന പാതയോട് ചേര്‍ന്ന് വീതികുറഞ്ഞ ബലക്ഷയം സംഭവിച്ച പാലമാണ് നിലവിലുള്ളത്. ദിവസേന ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന പാലമാണ് ഇത്. കഷ്ടിച്ച്‌ നാലുചക്ര വാഹനത്തിന് കടന്നുപോകാനുള്ള വീതിയെ ഇപ്പോള്‍ പാലത്തിനും അപ്രോച്ച്‌ റോഡിനും ഉള്ളൂ. അപകടാവസ്ഥയിലായ ഈ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിര്‍മ്മിക്കാനാണ് നടപടി. 5.10മീറ്റര്‍ വീതിയിലും എട്ടു മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കുന്ന പാലത്തിന് 60 മീറ്റര്‍ നീളത്തില്‍ അപ്രോച്ച്‌ റോഡിനായി വശം കെട്ടും ഉണ്ട്. മൈനര്‍ ഇറിഗേഷനാണ് നിര്‍മ്മാണ ചുമതല.

Back to top button
error: