Month: April 2022
-
NEWS
കാടിറങ്ങിയവരാൽ ജീവിതം വഴിമുട്ടി കോട്ടയം നിവാസികൾ
കോട്ടയം: മുൻപ് തെരുവ് നായ്ക്കളും കാട്ടുപന്നികളുമായിരുന്നു ശല്യക്കാരെങ്കിൽ ഇന്ന് അതുക്കും മേലെയാണ് കോട്ടയത്തെ കാഴ്ചകൾ.കുറുനരിയും, കാട്ടുപൂച്ചയും കുരങ്ങും കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിലാണ്. കറുകച്ചാല്‍, പാമ്ബാടി, തോട്ടയ്ക്കാട്, നെടുംകുന്നം, മൈലാടി മേഖലകളിലാണ് ഇവയുടെ ശല്യം വര്‍ദ്ധിച്ചു വരുന്നത്. ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങളിലും ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളിലും റബര്‍ തോട്ടങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. നെടുംകുന്നം മൈലാടിയില്‍ അടുത്തകാലത്ത് രണ്ട് കുറുനരിയെ പിടികൂടിയിരുന്നു. ഇവിടെ ആട്, കോഴി, പശു എന്നീ വളര്‍ത്തുമൃഗങ്ങളെ കുറുനരി ആക്രമിക്കുന്നത് പതിവായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ചേര്‍ന്ന് കെണിയൊരുക്കി കുറുനരിയെ പിടികൂടുകയായിരുന്നു കുരങ്ങ്, മയില്‍, പുള്ളിമാന്‍ തുടങ്ങിയവയും പ്രദേശത്ത് കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥവ്യതിയാനവുമാണ് കാട്ടുമൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നതിനു കാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
Read More » -
NEWS
ചന്ദ്രാപുരില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത് ഉല്‍ക്കയല്ല, ചൈനീസ് റോക്കറ്റ്
നാഗ്പൂർ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആകാശത്തു നിന്നും വീണ നിലയിൽ കാണപ്പെട്ട അജ്ഞാത വസ്തുക്കൾ ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങളെന്ന് ശാസ്ത്രജ്ഞർ. 10 അടിയോളം വിസ്തീര്‍ണമുള്ള ഒരു ലോഹവളയം കണ്ടെത്തിയത് മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലുള്ള സിന്ദേവാഹി ടെഹ്സിലിലെ ലാബ്ഡോലി ഗ്രാമത്തിലായിരുന്നു.ഇതു പൊലീസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തു. സിലിണ്ടര്‍ രൂപത്തിലുള്ള മറ്റൊരു വസ്തു പാവന്‍പാദ് എന്ന ഗ്രാമത്തിലാണു കണ്ടെത്തിയത്. ഒന്നരയടിയോളം വിസ്തീര്‍ണമുള്ളതായിരുന്നു ഇത്.ഇതെത്തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് സംഭവം ഉല്‍ക്കയല്ലെന്നും മറിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച് തകര്‍ന്ന ഒരു റോക്കറ്റ് ഭാഗമാണെന്നും കണ്ടെത്തിയത്.ചൈന ഉപഗ്രഹവിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റാണ് ഈ വിധം തകര്‍ന്നതെന്നും കരുതപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിക്ഷേപിക്കപ്പെട്ട ചാങ് ഴെങ് 3ബി എന്ന റോക്കറ്റിന്റെതാണ് ഈ ഭാഗങ്ങളെന്നാണ് ഹാര്‍വഡിലെ ജ്യോതിശാസ്ത്രജ്ഞനായ ജൊനാഥന്‍ മക്ഡവല്ലും അഭിപ്രായപ്പെട്ടത്.
Read More » -
NEWS
സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വലതു കണ്ണിലൂടെ കമ്പി തുളഞ്ഞു കയറി
ശാസ്‌താംകോട്ട: സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധയെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വലതു കണ്ണിന് ഗുരുതര പരുക്കേറ്റതായി പരാതി.സ്കൂളിലേക്കുള്ള പടികളുടെ വശത്ത് അശാസ്‌ത്രീയമായി നിർമ്മിച്ച വാര്‍ക്ക കമ്ബി കുട്ടിയുടെ കണ്ണിലേക്ക് തുളച്ചു കയറുകയായിരുന്നു. ഭരണിക്കാവ് ജെ.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ശാസ്‌താംകോട്ട മനക്കര ജിന്‍ ഹൗസില്‍ ജിന്റെ മകള്‍ അന്‍ഡ്രിയാ ജിനാണ് പരുക്കേറ്റത്. കഴിഞ്ഞ 25 ന് ഉച്ചയ്‌ക്ക് 12.30-നായിയിരുന്നു അപകടം. അധ്യാപകന്‍ പറഞ്ഞിനെ തുടര്‍ന്ന് സ്‌കൂള്‍ മുറ്റത്തു നില്‍ക്കുകയായിരുന്ന കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് പോകാന്‍ പടവുകള്‍ കയറവേ കൂട്ടത്തോടെ ഓടിയെത്തിയ കുട്ടികള്‍ തള്ളിയതിനെ തുടര്‍ന്ന് അന്‍ഡ്രിയാ വശത്തേക്ക് മറിഞ്ഞു വീണു. പടികളുടെ വശത്ത് അശാസ്‌ത്രീയമായി വാര്‍ക്ക കമ്ബി കൊണ്ട് നിര്‍മിച്ചു വച്ചിരുന്ന റാമ്ബിന്റെ കൂര്‍ത്ത അറ്റത്തേക്കാണ് കുട്ടി വീണത്. റാമ്ബിന്റെ കൂര്‍ത്ത അറ്റം വലതു കണ്ണില്‍ കുത്തി കയറുകയും ചെയ്‌തു. ഉടന്‍ തന്നെ ഭരണിക്കാവിലും പിന്നീട് തിരുവല്ലയിലുമുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read More » -
NEWS
മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു
കാസർകോട് : ആഡൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു.ആഡൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാണ്ടി വെള്ളരിക്കയ എന്ന സ്ഥലത്താണ് സംഭവം.വെള്ളരിക്കയിലെ ബാലകൃഷ്ണന്‍ (55) ആണ് മരിച്ചത്.സംഭവത്തില്‍ മകന്‍ വിനോദ് എന്ന നരേന്ദ്രപ്രസാദിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ വീട്ടില്‍ വെച്ചുതന്നെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.മദ്യലഹരിയില്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
Read More » -
NEWS
യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു; രണ്ടു പേർക്ക് ഗുരുതര പരിക്ക്
ദുബായ്: യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു.മുകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് ഇന്ത്യക്കാരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ദുബൈയിലെ അല്‍ തയ് ഏരിയയില്‍ ആയിരുന്നു സംഭവം.അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെയും ആഫ്രിക്കക്കാരുടെയും രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊട്ടിയ കുപ്പികളും മറ്റ് നാടന്‍ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ കൈ അറ്റനിലയിലായിരുന്നു.
Read More » -
NEWS
റമദാനില്‍ ഭക്ഷണ വിതരണവുമായി ദുബായ് ആർടിഎ
ദുബായ്: റമദാനിൽ ഭക്ഷണം വിതരണം ചെയ്ത് ദുബായ് ആർടിഎ.’മീല്‍സ് ഓണ്‍ വീല്‍സ്’ എന്നുപേരിട്ട ഇഫ്താര്‍ കിറ്റ് വിതരണ പരിപാടി ബസ് ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, ഡെലിവറി ബൈക്കുകളുടെയും ട്രക്കുകളുടെയും ഡ്രൈവര്‍മാര്‍, അനാഥര്‍, ദരിദ്രര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ ലക്ഷ്യമാക്കിയാണ് നടപ്പാക്കുക.റോഡില്‍ നോമ്ബുതുറ നേരത്താണ് ഇത്തരക്കാര്‍ക്ക് കിറ്റ് വിതരണം ചെയ്യുക. റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ)യുടെ സാമൂഹിക പദ്ധതികളുടെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത് .ദിവസവും ആയിരം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം, റേഷന്‍ വാങ്ങുന്നതിന് പ്രീ പെയ്ഡ് നോല്‍ കാര്‍ഡ്, ദരിദ്ര കുടുംബങ്ങള്‍ക്കിടയില്‍ ഭക്ഷണവിതരണം തുടങ്ങിയവയടക്കം വിവിധ സംരംഭങ്ങളാണ് ആർടിഎ പ്രഖ്യാപിച്ചത്.
Read More » -
NEWS
പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക ഉണ്ടെങ്കിൽ ഇനിമുതൽ നികുതി അടയ്‌ക്കേണ്ടിവരും
ന്യൂഡൽഹി: പിഎഫ് അക്കൗണ്ടിലും കേന്ദ്ര സർക്കാരിന്റെ കൈകടത്തൽ.ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം പുറത്തിറങ്ങി. ഈ തീരുമാനം അനുസരിച്ച് ഇനിമുതൽ പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ നികുതി അടയ്‌ക്കേണ്ടിവരും…. !! പ്രൊവിഡന്‍റ് ഫണ്ട് (PF) എന്ന സമ്ബാദ്യം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടായിരുന്നു.ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു എന്നതായിരുന്നു അതിന്റെ കാരണം. ജീവനക്കാരുടെ ശമ്ബളത്തിന്‍റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് അവര്‍ക്ക് വലിയ തുകയായി തിരികെ ലഭിച്ചുകൊണ്ടിരുന്നത്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഈ നിയമങ്ങള്‍ പ്രബല്യത്തിലാക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് 5 ലക്ഷം എന്ന ഉയര്‍ന്ന പരിധിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
Read More » -
NEWS
23 കുടുംബങ്ങൾക്ക് വീടൊരുക്കി സിപിഐ എം
കണ്ണൂർ:23 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി സിപിഐ എം. 23ാം പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ് 23 വീടുകൾ നിര്‍മിച്ചുനല്‍കിയത്. പയ്യാമ്ബലം കുനിയില്‍പാലത്ത് ശ്രീലക്ഷ്മിയുടെ വീടിന്റെ താക്കോൽ കൈമാറി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്ത മുഖ്യാതിഥിയായിരുന്നു.
Read More » -
NEWS
ക്യാമറ കൊണ്ടും തീരില്ല; ഓപ്പറേഷൻ ഫോക്കസുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ്.’ഓപ്പറേഷന്‍ ഫോക്കസ്’ എന്ന പേരിലാണ് രാത്രികാല സ്പെഷ്യല്‍ ഡ്രൈവ്. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് പരിശോധന. ഇരുചക്രവാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ പരിശോധിക്കണമെന്നാണ് നിര്‍ദേശം. വാഹനങ്ങളിലെ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍, പല നിറത്തിലുള്ള അലങ്കാര ബള്‍ബുകള്‍ തുടങ്ങിയവ പരിശോധനയില്‍ പിടികൂടും. ക്രമക്കേടുകള്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകള്‍ ഫിറ്റിമെഗസുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കില്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുമ്ബാകെ ഹാജരാക്കാനാണ് നിര്‍ദ്ദേശം.നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരത്തില്‍ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.
Read More » -
NEWS
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ 31 കോടി സമ്മാനം നേടി പത്തനംതിട്ട സ്വദേശിയും കൂട്ടുകാരും
അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ ബമ്ബര്‍ സമ്മാനമായ 1.5 കോടി ദിര്‍ഹം (31 കോടി രൂപ) നേടി പത്തനംതിട്ട ചിറ്റാര്‍ സ്വദേശി രഘുനാഥും സുഹൃത്തുക്കളും.കുവൈത്തിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ച അന്ന് ഇവര്‍ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. രഘുനാഥിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്.ഒൻപത് മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും രണ്ട് ശ്രീലങ്കന്‍ സ്വദേശികളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.കൊറിയന്‍ നിര്‍മാണ കമ്ബനി ജീവനക്കാരാണ് ഇവര്‍.
Read More »