കണ്ണൂർ:23 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി സിപിഐ എം. 23ാം പാർട്ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ് 23 വീടുകൾ നിര്‍മിച്ചുനല്‍കിയത്.
പയ്യാമ്ബലം കുനിയില്‍പാലത്ത് ശ്രീലക്ഷ്മിയുടെ വീടിന്റെ താക്കോൽ കൈമാറി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്ത മുഖ്യാതിഥിയായിരുന്നു.