NEWS

ചന്ദ്രാപുരില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത് ഉല്‍ക്കയല്ല, ചൈനീസ് റോക്കറ്റ്  

നാഗ്പൂർ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആകാശത്തു നിന്നും വീണ നിലയിൽ കാണപ്പെട്ട അജ്ഞാത വസ്തുക്കൾ ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങളെന്ന് ശാസ്ത്രജ്ഞർ.

10 അടിയോളം വിസ്തീര്‍ണമുള്ള ഒരു ലോഹവളയം കണ്ടെത്തിയത് മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലുള്ള സിന്ദേവാഹി ടെഹ്സിലിലെ ലാബ്ഡോലി ഗ്രാമത്തിലായിരുന്നു.ഇതു പൊലീസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തു. സിലിണ്ടര്‍ രൂപത്തിലുള്ള മറ്റൊരു വസ്തു പാവന്‍പാദ് എന്ന ഗ്രാമത്തിലാണു കണ്ടെത്തിയത്. ഒന്നരയടിയോളം വിസ്തീര്‍ണമുള്ളതായിരുന്നു ഇത്.ഇതെത്തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് സംഭവം ഉല്‍ക്കയല്ലെന്നും മറിച്ച്‌ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച്‌ തകര്‍ന്ന ഒരു റോക്കറ്റ് ഭാഗമാണെന്നും കണ്ടെത്തിയത്.ചൈന ഉപഗ്രഹവിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റാണ് ഈ വിധം തകര്‍ന്നതെന്നും കരുതപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിക്ഷേപിക്കപ്പെട്ട ചാങ് ഴെങ് 3ബി എന്ന റോക്കറ്റിന്റെതാണ് ഈ ഭാഗങ്ങളെന്നാണ് ഹാര്‍വഡിലെ ജ്യോതിശാസ്ത്രജ്ഞനായ ജൊനാഥന്‍ മക്ഡവല്ലും അഭിപ്രായപ്പെട്ടത്.

Back to top button
error: