അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ ബമ്ബര്‍ സമ്മാനമായ 1.5 കോടി ദിര്‍ഹം (31 കോടി രൂപ) നേടി പത്തനംതിട്ട ചിറ്റാര്‍ സ്വദേശി രഘുനാഥും സുഹൃത്തുക്കളും.കുവൈത്തിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ച അന്ന് ഇവര്‍ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.
രഘുനാഥിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്.ഒൻപത് മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും രണ്ട് ശ്രീലങ്കന്‍ സ്വദേശികളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.കൊറിയന്‍ നിര്‍മാണ കമ്ബനി ജീവനക്കാരാണ് ഇവര്‍.