ശാസ്‌താംകോട്ട: സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധയെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വലതു കണ്ണിന് ഗുരുതര പരുക്കേറ്റതായി പരാതി.സ്കൂളിലേക്കുള്ള പടികളുടെ വശത്ത് അശാസ്‌ത്രീയമായി നിർമ്മിച്ച വാര്‍ക്ക കമ്ബി കുട്ടിയുടെ കണ്ണിലേക്ക് തുളച്ചു കയറുകയായിരുന്നു.
ഭരണിക്കാവ് ജെ.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ശാസ്‌താംകോട്ട മനക്കര ജിന്‍ ഹൗസില്‍ ജിന്റെ മകള്‍ അന്‍ഡ്രിയാ ജിനാണ് പരുക്കേറ്റത്. കഴിഞ്ഞ 25 ന് ഉച്ചയ്‌ക്ക് 12.30-നായിയിരുന്നു അപകടം. അധ്യാപകന്‍ പറഞ്ഞിനെ തുടര്‍ന്ന് സ്‌കൂള്‍ മുറ്റത്തു നില്‍ക്കുകയായിരുന്ന കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് പോകാന്‍ പടവുകള്‍ കയറവേ കൂട്ടത്തോടെ ഓടിയെത്തിയ കുട്ടികള്‍ തള്ളിയതിനെ തുടര്‍ന്ന് അന്‍ഡ്രിയാ വശത്തേക്ക് മറിഞ്ഞു വീണു.
പടികളുടെ വശത്ത് അശാസ്‌ത്രീയമായി വാര്‍ക്ക കമ്ബി കൊണ്ട് നിര്‍മിച്ചു വച്ചിരുന്ന റാമ്ബിന്റെ കൂര്‍ത്ത അറ്റത്തേക്കാണ് കുട്ടി വീണത്. റാമ്ബിന്റെ കൂര്‍ത്ത അറ്റം വലതു കണ്ണില്‍ കുത്തി കയറുകയും ചെയ്‌തു.
ഉടന്‍ തന്നെ ഭരണിക്കാവിലും പിന്നീട് തിരുവല്ലയിലുമുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.