Month: April 2022
-
NEWS
അബുദാബിയിൽ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു
അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. സംഭവത്തിൽ റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.അബുദാബി ഗയാത്തിയിലാണ് സംഭവം.ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സഞ്ജു മുഹമ്മദിന്റെ വിവാഹം.പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.
Read More » -
NEWS
ഉടമ ഉണരുന്നതും കാത്ത് മൃതദേഹത്തിന് തൊട്ടരികിൽ നായ
ഉടമ മരിച്ചത് അറിയാതെയാണ് ജപ്പാനില്‍ ഹാച്ചിക്കോ എന്ന നായ ഒന്‍പത് വര്‍ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്.ലോകത്തെ മുഴുവന്‍ നൊമ്ബരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്‍ക്കാല്‍ത്ത് സിനിമയും ഇറങ്ങിയിരുന്നു.അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച. റഷ്യന്‍ ആക്രമണത്തില്‍ മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. വഴിയരികില്‍ മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത് തന്നെയാണ് നായയും ഇരിപ്പുറപ്പിച്ചിരിക്കുന്നത്.ഉടമ ഇപ്പോള്‍ ഉണരുമെന്ന പ്രതീക്ഷയിലാണ് അത് ഇരിക്കുന്നത്.ഏവരുടേയും കണ്ണ് നനയിച്ചുകൊണ്ട് ചിത്രം വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Read More » -
NEWS
ടിവി സീരിയലുകള്‍ എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകം: പ്രേംകുമാർ
തിരുവനന്തപുരം: ടിവി സീരിയലുകള്‍ എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകമെന്ന് നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍.മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളതെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു. ‘ഞാനൊരു സീരിയല്‍ വിരുദ്ധനൊന്നുമല്ല. സീരിയലുകള്‍ പാടേ നിരോധിക്കണമെന്ന അഭിപ്രായവുമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകളും കാണുമ്ബോള്‍ വല്ലാതെ ചൂളിപ്പോവുകയാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ് ചില സീരിയലുകള്‍. അത് നമ്മുടെ ഭാഷയ‌്ക്കും സംസ്‌കാരത്തിനുമേല്‍പ്പിക്കുന്ന മുറിവുകളെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ഇത്തരം സീരിയലുകള്‍ സമൂഹത്തിന് എന്‍ഡോസള്‍ഫാനിനേക്കാള്‍ മാരകമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഒരു സീരിയലിലും ഞാന്‍ അഭിനയിക്കുന്നില്ല’-പ്രേംകുമാർ പറഞ്ഞു.
Read More » -
NEWS
പോലീസുകാരന്റെ ആത്മഹത്യ, അയൽവാസി സ്ത്രീയുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗം പോലീസുകാരന്‍ തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചത് അയൽവാസി സ്ത്രീയുടെ മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി. ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം മണലിവിള വീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകന്‍ അനീഷ് സേവ്യര്‍(32)ആണ് കഴിഞ്ഞ ദിവസം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ചേട്ടന്‍ അനൂപിന്റെ വിവാഹം മുടങ്ങിയതു സംബന്ധിച്ച് അയല്‍വാസിയായ സ്ത്രീയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.ഇതിനിടെ അനീഷ് അടിച്ചെന്നാരോപിച്ച് ഇവര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി.അയല്‍വാസിയായ സ്ത്രീയുടെ പരാതിയില്‍ പാറശ്ശാല പോലീസ്, സ്റ്റേഷനില്‍ വിളിപ്പിച്ച് അനീഷിനെ താക്കീത് നൽകി വിട്ടിരുന്നു. അനീഷിന്റെ ശരീരത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അയല്‍വാസിയായ സ്ത്രീയുടെ മാനസികപീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിയിരുന്നു.
Read More » -
NEWS
ബസിനു മുകളില്‍ കയറി ഇരിക്കുന്ന യാത്രക്കാരും അവർക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറും; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാർ കാലുകുത്താൻ ഇടമില്ലാതായതോടെയാണ് ബസിന് മുകളിലേക്ക് കയറിയത്.ഇവരെ വിലക്കാതെ പിന്നാലെ ബസിന് മുകളിൽ കയറി യാത്രക്കാർക്ക് ടിക്കറ്റ് നൽകി കണ്ടക്ടറും.സമീപത്തുനിന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കയാണ് ബസ് ജീവനക്കാർ. കണ്ടക്ടര്‍ മുകളില്‍ നിന്നു ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസിനു മുകളില്‍ കയറി ഇരിക്കുന്ന യാത്രക്കാര്‍ക്കും സംയമനത്തോടെ ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് ഒരു സംഘം ബസിനു മുകളിലെ കാരിയറില്‍ സീറ്റ് ഉറപ്പിച്ചത്.പിന്മാറാന്‍ കണ്ടക്ടറും തയാറായില്ല.പിന്നാലെ കയറിയെത്തി എല്ലാവര്‍ക്കും ടിക്കറ്റും ഉറപ്പാക്കി.എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
Read More » -
NEWS
ട്രാക്ക് അറ്റകുറ്റപ്പണി; 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും
തൃശൂര്‍: ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും. 2022 ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍: 1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്സ്പ്രസ് ട്രെയിന്‍. 2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍. 3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍. ഭാഗികമായി റദ്ദാക്കിയവ: 1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16342) എറണാകുളത്ത് സര്‍വീസ് 2.ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്(ട്രെയിന്‍ നമ്ബര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. 3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16187)…
Read More » -
Kerala
കാത്തിരുന്ന കൺമണിയെ കാണാതെ നൗഫൽ യാത്രയായി. യുവാവ് ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ചത് സ്വന്തം കുഞ്ഞ് പിറന്ന ദിവസം
കാസർകോട്: കാത്തിരുന്ന കൺമണിയുടെ മുഖം ഒരു നോക്കു കാണാൻ ഭാഗ്യം ലഭിക്കാതെ ആ ബാപ്പ യാത്രയായി. ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് ഭാര്യ ഒരാൺകുഞ്ഞിന് ജന്മം നൽകിയ അതേ ദിവസം തന്നെ. അറന്തോട്ടെ അബ്ബാസിന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എം.കെ നൗഫല്‍ (38) ആണ് ബൈക്കപകടത്തിൽ മരിച്ചത്. ഏപ്രില്‍ ഒന്നിന് പെര്‍ഡാല വളവിലാണ് അപകടമുണ്ടായത്. നൗഫല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില മെച്ചപ്പെടാതിരുന്നതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്. കാത്തിരുന്ന കുഞ്ഞ് പിറന്ന ദിവസം തന്നെയാണ് നൗഫല്‍ മരണപ്പെട്ടത്. ഭാര്യ അമീറ ഇന്നലെ രാവിലെയാണ് പ്രസവിച്ചത്. ഈ സമയത്ത് നൗഫല്‍ ആസ്പത്രിയില്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖം ഒരുനോക്ക് പോലും കാണാന്‍ കഴിയാതെ രാത്രിയോടെയാണ് നൗഫല്‍ മരണത്തിന് കീഴടങ്ങിയത്. രണ്ട് പെണ്‍മക്കളുള്ള നൗഫല്‍-അമീറ ദമ്പതികള്‍ക്ക്…
Read More » -
NEWS
മരിച്ചുപോയ നായയുടെ ഓര്‍മയ്ക്കായി മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിര്‍മിച്ച് 82കാരൻ
ചെന്നൈ: തന്റെ മരിച്ചുപോയ ടോം എന്ന നായയുടെ ഓര്‍മയ്ക്കായി മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിര്‍മിച്ച് 82കാരന്‍.തമിഴ്നാട് വില്ലുപുരം സ്വദേശിയായ മുത്തുവാണ് തന്റെ കൃഷിയിടത്തിന് സമീപം 80,000രൂപ മുടക്കി നായക്കായി ക്ഷേത്രം ഒരുക്കിയത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുൻപാണ് അനന്തരവന്‍ അരുണ്‍ കുമാർ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ മുത്തുവിന് കൈമാറിയത്.താമസിയാതെ ഇരുവരും ചങ്ങാതിമാരായി.മുത്തുവിന്റെ കൃഷിത്തോട്ടത്തിലെ കാവൽക്കാരനും ടോമായിരുന്നു.മയിൽ, കുരങ്ങ് ശല്യം ഏറെയുള്ള പ്രദേശമായതിനാൽ മുത്തുവിന് ടോം ഒരു അനുഗ്രഹമായിരുന്നു.ടോം വന്നതോടെ നല്ല രീതിയിൽ കൃഷിനാശം ഒഴിവാക്കാനും മുത്തുവിന് കഴിഞ്ഞു.എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ കൃഷിയിടത്തിൽ വച്ച് തന്റെ യജമാനന് നേരെ ചീറി വന്ന പാമ്പിനെ തുരത്തുന്നതിനിടയിൽ വിഷം തീണ്ടി ടോം മരണമടയുകയായിരുന്നു. 2022 ജനുവരിയിലാണ് ടോം മരിച്ചത്. അതോടെ പതിനൊന്ന് വര്‍ഷത്തോളം കൂട്ടായിരുന്ന പ്രിയ സുഹൃത്തിനായി തന്റെ കൃഷിയിടത്തില്‍ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കണമെന്ന് മുത്തു തീരുമാനിച്ചു.വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്ബാദ്യത്തില്‍ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാര്‍ബിള്‍ പ്രതിമ നിര്‍മിച്ചത്.നായയ്ക്കായി ഒരുക്കിയ…
Read More » -
NEWS
അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ചു
പാലക്കാട്: അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്. ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതി. ഇതിനിടയിലാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ അടയ്ക്ക തരാം എന്നുപറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
Read More » -
NEWS
ക്യാമറ ആകാശത്തും റിഫ്‌ളക്ടറുകള്‍ ടാര്‍ വീപ്പയിലും
മുണ്ടക്കയം: ദേശീയപാത 183 ല്‍ മുണ്ടക്കയം മുപ്പത്തിനാലാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് റോഡില്‍ അപകടം ഒഴിവാക്കാനായി റിഫ്‌ളക്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ടാര്‍ വീപ്പയില്‍. റോഡിലെ ക്രാഷ് ബാരിയറിന് പകരം വീപ്പകള്‍ വച്ച് അതിലാണ് റിഫ്‌ളക്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ശക്തമായ മഴയിലും കാറ്റിലും ടാര്‍ വീപ്പകള്‍ റോഡില്‍ മറിഞ്ഞ് വീഴുകയും പതിവാണ്.രാത്രിയില്‍ എത്തുന്ന പരിചിതമല്ലാത്ത വാഹനയാത്രക്കാര്‍ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാന്‍ വീപ്പകള്‍ കാരണമാകാറുണ്ട്. അപകടം ഒഴിവാക്കാനായി ഇരുമ്ബ് വേലികള്‍ക്ക് പകരമാണ് ഇത്തരം ടാര്‍ വീപ്പകള്‍ റോഡിന്റെ വശങ്ങളില്‍ വച്ചിരിക്കുന്നത്. എന്നാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Read More »