Month: April 2022
-
Kerala
തൃശൂരിൽ മേയറെ തടഞ്ഞ കൗൺസിലർമാരുടെ നേരെ കാർ ഓടിച്ചു കയറ്റി, കൗണ്‍സിലര്‍ മേഫി ഡെല്‍സന് കാലിന് പരിക്കേറ്റു
തൃശൂർ: കോർപ്പറേഷൻ പരിധിയിൽ വിതരണം ചെയ്യുന്ന ശുദ്ധജലം ഉപയോഗശൂന്യമാണെന്നും കലക്കവെള്ളമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ സമരത്തിൽ. കോർപ്പറേഷൻ ഓഫീസിൽ സംഘർഷം. പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ കാർ തടഞ്ഞു. കാറിനു മുന്നിൽ കയറി നിന്ന കൗൺസിലർമാർക്കു നേരെ കാർ മുന്നോട്ടെടുത്തു. സംഭവത്തില്‍ പുതുര്‍ക്കര ഡിവിഷന്‍ കൗണ്‍സിലര്‍ മേഫി ഡെല്‍സന് കാലിന് പരിക്കേറ്റു. കുടിവെള്ളത്തിന് പകരം കലക്ക വെള്ളം വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം. നാടകീയ രംഗങ്ങളാണ് തൃശൂർ കോർപ്പറേഷൻ ഓഫീസിൽ ഇന്ന് അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിന്റെ പല ഭാഗത്തും കുടിക്കാൻ കലക്ക വെള്ളം വിതരണം ചെയ്യുന്ന കോർപ്പറേഷൻ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ ഭാഗമായ പ്രതിപക്ഷ കൗൺസിലർമാർ കലക്ക വെള്ളം മേയറുടെ കോലത്തിന്റെ തലയിൽ കൂടി ഒഴിച്ച് സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ വിതരണം ചെയ്യുന്ന കലക്കവെള്ളം കുപ്പികളിൽ ശേഖരിച്ചാണ് ഇവർ എത്തിയത്. കൗൺസിലിൽ മേയറുടെ കോലത്തിനു മുകളിലൂടെ കലക്കവെള്ളം ഒഴിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഇതോടെ കൗൺസിൽ യോഗം പിരിച്ചു വിട്ട് മേയർ…
Read More » -
NEWS
സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 11 മുതൽ
തിരുവനന്തപുരം: സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 11 മുതൽ ആരംഭിക്കും.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഏപ്രിൽ 11-ന് നിര്‍വഹിക്കും. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ 11 മുതല്‍ മെയ് 3 വരെ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Read More » -
NEWS
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കിയ വാർത്ത ജൻമഭൂമിയിലും പാർട്ടി ചാനലിന്റെ വെബ്സൈറ്റിലും; ബിജെപിയുടെ ഇരട്ടത്താപ്പ്
കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ ബിജെപി മലക്കം മറിഞ്ഞതിന് സാക്ഷ്യമായി മുഖപത്രം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കിയില്ലെന്നും കേന്ദ്രം പദ്ധതിക്കെതിരാണെന്നും കേന്ദ്ര സഹമന്ത്രിയടക്കമുള്ളവരുടെ നുണപ്രചാരണങ്ങള്‍ക്ക് മറുപടിയാണ് 2019 ഡിസംബര്‍ 18ന്റെ ‘ജന്മഭൂമി ‘പത്രം. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചുവെന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി വ്യക്തമാക്കുന്നു. അതോടൊപ്പം, പദ്ധതി വന്നാലുണ്ടാകുന്ന നേട്ടങ്ങളും പത്രം അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.നിക്ഷേപ സമാഹരണവുമായി മുന്നോട്ടുപോകാന്‍ കേരള റെയില്‍ വികസന കോര്‍പ്പറേഷന് അനുമതി നല്‍കിയെന്നും ഒന്നാം പേജില്‍ സൂപ്പര്‍ ലീഡായി നല്‍കിയ വാര്‍ത്തയിലുണ്ട്. കൂടാതെ 2019 ഡിസംബര്‍ 17 – 6.28 പി എംന് മുരളീധരന്‍റെ പാര്‍ട്ടി ചാനലിന്‍റെ വെബ്സൈറ്റിലും ഈ വാര്‍ത്തയും വിശദാംശങ്ങളും കൃത്യമായി പറയുന്നുണ്ട്.
Read More » -
NEWS
കനത്തമഴയും കാറ്റും; അങ്കമാലിയിൽ നിരവധി വാഹനങ്ങൾ തകർന്നു
തൃശൂർ: കനത്തമഴയിലും കാറ്റിലും അങ്കമാലിയില്‍ വാഹനഗതാഗതം തടസപ്പെട്ടു.മരങ്ങള്‍ കടപുഴകി വീണും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് വേനല്‍മഴയോടനുബന്ധിച്ച് ഉണ്ടായ ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്.കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു.പല വാഹനങ്ങളുടെയും ചില്ല് തകര്‍ന്നിട്ടുമുണ്ട്.ഫ്‌ളക്‌സ് ബോർഡുകൾ തകർന്നു വീണ് കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read More » -
NEWS
വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പാലക്കാട്: ചിറ്റൂർ അഞ്ചാംമൈലില്‍ വീടിനുള്ളില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് ആനമല സ്വദേശി വീരസ്വാമിയെയാണ് (46) കൊഴിഞ്ഞാമ്ബാറ പൊലീസ് അറസ്റ്റ് ചെയ്തത്. മുങ്കില്‍മട ഇന്ദിരനഗര്‍ കോളനിയിലെ ആര്‍. ജ്യോതിര്മണിയെയാണ് (45) ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വിടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ ജ്യോതിര്‍മണി ഒരു വര്‍ഷത്തോളമായി വീരസ്വാമിയോടൊപ്പം അഞ്ചാംമൈലിലെ പുറമ്ബോക്ക് ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ വീരസ്വാമി പരപുരുഷബന്ധം ആരോപിച്ച് ജോതിർമണിയെ മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ചിട്ട് പോലീസ്
തെസ്പൂർ: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി അസംപോലീസ്.ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 56 വയസ്സുള്ള മൊഹിം ബോറയാണ് പോലീസ് എന്‍കൗണ്ടറിലൂടെ കീഴ്‌പ്പെടുത്തിയത്.ഇയാളെ പിന്നീട് തെസ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാത്രിയാണ് ഇയാളെ പോലീസ് പിടികൂടുന്നത്.അറസ്റ്റിലായതിന് പിന്നാലെ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വെടിവച്ചത്.
Read More » -
Kerala
‘അലംകൃത’യും ‘അനാമിക’യും തമ്മിൽ വഴക്ക്, ഒടുവിൽ പേരിടൽ ചടങ്ങിൽ വെല്ലുവിളിയും കൂട്ടത്തല്ലും
പുനലൂർ: ഒരു കുഞ്ഞിന്റെ പേരിടീലിനെ ചൊല്ലി അച്ഛനും അമ്മയും വീട്ടുകാരും പോർ വിളിക്കുന്നതും തമ്മിലടിക്കുന്നതും ചിത്രീകരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കണ്ട ചടങ്ങാണ്കുഞ്ഞിന്റെ പേരിടീൽ. അച്ഛനും അമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് കുഞ്ഞിനിടുന്നത്. പക്ഷേ പുനലൂരിനടുത്ത് തെന്മലയിലാണ് കുഞ്ഞിന്റെ പേരിടീൽ ചടങ്ങിൽ മാതാപിതാക്കളും ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ലും ബഹളവും അരങ്ങേറിയത്. കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പേരിടല്‍ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് വലത് ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ കുട്ടിയുടെ അച്ഛൻ പ്രദീപ്, അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നു. ഇത് കേട്ട് പ്രകോപിതയായ അമ്മ കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നു. തുടർന്ന് ഇരുകൂട്ടരുടെയും വീട്ടുകാർ തമ്മിൽ വഴക്കായി. പിന്നീടാണ് ബന്ധുക്കള്‍ ചേരിതിരിഞ്ഞത് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങിൽ പങ്കെടുത്ത…
Read More » -
ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്
വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യു.എ.ഇ പൗരന്റെ സംഭാഷണവുമുണ്ട്.ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ചാറ്റുകള്‍ നീക്കിയത്. ഇയാള്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ഇതില്‍ ദുരൂഹതയെന്ന് അന്വേഷണസംഘ പറയുന്നു. ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ ദിലീപിന്റെ അളിയന്‍ സുരാജ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍ ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഈ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തു. ദിലീപിന്റെ…
Read More » -
NEWS
കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെങ്ങന്നൂര്‍ തണ്ടപ്ര പീടിക സ്വദേശിനി അനിത ഷിബു(53)വാണ് ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്.സബാഹ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. മൃതദേഹം സബാഹ് ആശുപത്രിയിലെ പൊതു ദര്‍ശനത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഏപ്രില്‍ 7 വ്യാഴാഴ്ച്ച നാട്ടില്‍ നടക്കും. ഷിബുവാണ് ഭര്‍ത്താവ്. ജോഷുവ, ജോയന്ന എന്നിവര്‍ മക്കളാണ്.
Read More » -
NEWS
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂര്‍: ചിറ്റാരിപ്പറമ്ബ് വട്ടോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.പള്ളിയത്ത് വീട്ടില്‍ പി. പ്രശാന്തിനാണ് (43) വെട്ടേറ്റത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുകാലുകള്‍ക്കും വെട്ടേറ്റ പ്രശാന്തിനെ കണ്ണവം പൊലീസ് എത്തിയാണ് കൂത്തുപറമ്ബിലെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »