NEWS

കനത്തമഴയും കാറ്റും; അങ്കമാലിയിൽ നിരവധി വാഹനങ്ങൾ തകർന്നു

തൃശൂർ: കനത്തമഴയിലും കാറ്റിലും അങ്കമാലിയില്‍ വാഹനഗതാഗതം തടസപ്പെട്ടു.മരങ്ങള്‍ കടപുഴകി വീണും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് വേനല്‍മഴയോടനുബന്ധിച്ച്‌ ഉണ്ടായ ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്.കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു.പല വാഹനങ്ങളുടെയും ചില്ല് തകര്‍ന്നിട്ടുമുണ്ട്.ഫ്‌ളക്‌സ് ബോർഡുകൾ തകർന്നു വീണ് കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്കും  കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Back to top button
error: