NEWS

വീട്ടമ്മയെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെത്തിയ സംഭവം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ 

പാലക്കാട്: ചിറ്റൂർ അ​ഞ്ചാം​മൈ​ലി​ല്‍ വീ​ടി​നു​ള്ളി​ല്‍ സ്ത്രീ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ തമിഴ്നാട് സ്വദേശിയെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ത​മി​ഴ്നാ​ട് ആ​ന​മ​ല സ്വ​ദേ​ശി വീ​ര​സ്വാ​മി​യെ​യാ​ണ് (46) കൊ​ഴി​ഞ്ഞാ​മ്ബാ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ങ്കി​ല്‍​മ​ട ഇ​ന്ദി​ര​ന​ഗ​ര്‍ കോ​ള​നി​യി​ലെ ആ​ര്‍. ജ്യോ​തി​ര്‍​മ​ണി​യെ​യാ​ണ് (45) ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വി​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ഭ​ര്‍​ത്താ​വു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ ജ്യോ​തി​ര്‍​മ​ണി ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി വീ​ര​സ്വാ​മി​യോ​ടൊ​പ്പം അ​ഞ്ചാം​മൈ​ലി​ലെ പു​റ​മ്ബോ​ക്ക് ഭൂ​മി​യി​ല്‍ കു​ടി​ല്‍ കെ​ട്ടി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

 

ഞായറാഴ്ച വൈകുന്നേരം മ​ദ്യ​പി​ച്ചെ​ത്തി​യ വീ​ര​സ്വാ​മി പ​ര​പു​രു​ഷ​ബ​ന്ധം ആ​രോ​പി​ച്ച്‌ ജോതിർമണിയെ മ​ര്‍​ദി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പ്ര​തി​യെ ചി​റ്റൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Back to top button
error: