NEWS

വിവാഹ രജിസ്ട്രേഷന്‍; സർക്കാരിന് പുതിയ നിര്‍ദേശം സമര്‍പ്പിച്ച്‌ വനിതാ ശിശുക്ഷേമ വകുപ്പ് 

വിവാഹ രജിസ്ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദ​ഗതിക്ക് കേരള സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ച്‌ വനിതാ ശിശുക്ഷേമ വകുപ്പ്.ഇതുപ്രകാരം വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സഹിതമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്.വിവാഹശേഷം ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യുകയും വേണം.ഇത് ലംഘിക്കുന്നവരെ ഒരു വര്‍ഷം തടവുശിക്ഷക്ക് വിധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.വിഷയം സര്‍ക്കാരിന്റെ പരി​ഗണനയ്ക്കായി സമർപ്പിച്ചിരിക്കയാണ്.

Back to top button
error: