സിക, ഡെങ്കിപ്പനി പോലെ പ്രാണികളില്‍ നിന്നാവും അടുത്ത മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവയാണ് ലോകമെമ്ബാടും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധികള്‍.130 രാജ്യങ്ങളിലായി 390 മില്യണ്‍ ആളുകളെയാണ് ഓരോ വര്‍ഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുന്‍ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനില്‍ക്കുന്നു.
അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച മുൻകരുതലുകൾ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.നഗരവത്കരണത്