ഈരാറ്റുപേട്ട: അടൂര്‍ സ്വദേശിയെ മീനച്ചിലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി.അടൂര്‍ പഴകുളം ചന്ദ്രവിലാസം ഗോപാലന്‍ നായരുടെ (77) മൃതദേഹമാണ് ഈരാറ്റുപേട്ട പാലത്തോട് ചേർന്ന് മീനച്ചിലാറ്റിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയോടെയാണ് സംഭവം. ഇടതു കൈയും കാലുകളും വള്ളി കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.20 വര്‍ഷമായി തിടനാട് ജോലി ചെയ്തു വരുന്ന ഇയാള്‍ ഇവിടെയൊരു മുറിയെടുത്തായിരുന്നു താമസം. ആറിന്റെ കരയില്‍ തുണിയും മറ്റും പ്ലാസ്റ്റിക് കവറിലാക്കി വച്ച നിലയില്‍ കണ്ടെത്തി. ഇതിലുണ്ടായിരുന്ന മണി ഓര്‍ഡര്‍ രേഖയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.ആത്മഹത്യയാണെന് നാണ് പ്രാഥമിക നിഗമനം.
ഇയാൾക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.