ലക്‌നൗ: ആംബുലന്‍സ് പോലും നല്‍കാതെ ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത വയോധിക മരിച്ചു.ഭര്‍ത്താവ് ഉന്തുവണ്ടിയില്‍ രോഗിയായ ഭാര്യയെ കൊണ്ടുപോയെങ്കിലും ചികിത്സ കിട്ടാതെ വഴിയിൽ തന്നെ അവര്‍ മരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ബല്ലിയയിലാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുളള ഒരു ആശുപത്രിയിലേക്കാണ് സാകുല്‍ പ്രജാപതി എന്നയാൾ ആദ്യം ഭാര്യയുമായി എത്തിയത്. എന്നാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.പണമില്ലാത് തതിനാൽ ആംബുലന്‍സ് നല്‍കിയതുമില്ല.പിന്നീട് ഉന്തുവണ്ടിയില്‍ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്ക് പോയത്.
സാകുല്‍ പ്രജാപതി ഭാര്യയെ ഉന്തുവണ്ടിയില്‍ വലിച്ചുകൊണ്ട് പോകുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.