Month: April 2022

  • NEWS

    കോട്ടയത്തെ റയിൽവെ ടണലുകളും കെ കെ റോഡും: ഒരു ഫ്ലാഷ് ബാക്ക്

    ചിങ്ങവനം സ്റ്റേഷൻ കഴിയുമ്പോൾ ഒന്ന് അനങ്ങിയിരിക്കും.കോട്ടയത്തെ പ്ലാന്റേഷൻ ഓഫിസ് ഭാഗത്തെ ടണലാകുമ്പോൾ ബാഗ് റെഡിയാക്കും. റബർ ബോർഡ് ഓഫിസ് ഭാഗത്തെ ടണലെത്തുമ്പോൾ എഴുന്നേൽക്കും. പിന്നെ കോട്ടയം സ്റ്റേഷനായി. തിരുവനന്തപുരം ഭാഗത്തു നിന്ന് കോട്ടയം സ്റ്റേഷനിൽ ഇറങ്ങാൻ ട്രെയിൻ യാത്ര നടത്തുന്നവരുടെ വർഷങ്ങളായുള്ള ശീലമാണിത്.എന്നാൽ കോട്ടയത്തെ ഇരു ടണലുകൾ വഴിയുള്ള യാത്ര ഓർമയിലേക്ക് മറയാൻ ഇനി അധികം ദിവസങ്ങളില്ല.ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി പുതിയ പാത വരുന്നതോടെ തുരങ്കങ്ങൾ വഴിയുള്ള യാത്ര റയിൽവെ ഉപേക്ഷിക്കും. മുട്ടമ്പലം റെയിൽവേ ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അൽപ സമയം ഇരുട്ടിലാക്കുന്ന ട്രെയിൻ യാത്ര ഈ മാസത്തോടെ ഇല്ലാതാകുകയാണ്.തുരങ്കം ഒഴിവാക്കി സമീപത്തുകൂടി പുതിയ 2 പാതകളാണ് വരുന്നത്.തുരങ്കങ്ങൾ നിലനിർത്തിയാണ് പുതിയ പാളം സ്ഥാപിച്ച് ട്രെയിൻ ഇതുവഴി തിരിച്ചുവിടുക.ഈ തുരങ്കങ്ങൾ പൊളിച്ചുമാറ്റാതെ നിലനിർത്തി ഷണ്ടിങ്ങിന്​ ഉപയോഗിക്കാനാണ്​ തീരുമാനം. 1957 ലാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചത്.കെകെ റോഡിൽനിന്ന് 54 അടി താഴ്ചയിൽ കുന്നു വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചു…

    Read More »
  • Crime

    നടിയെ അക്രമിച്ച കേസ്: ബൈജു പൗലോസിനോട് ഹാജരാകാൻ ഹൈക്കോടതി

    നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു. ഈ മാസം 12 ന് വിചാരണക്കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. തുടരന്വഷണവുമായി ബന്ധപ്പെട്ട്, കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന പരാതിയിന്മേലാണ് കോടതി നടപടി. കോടതി രേഖകൾ ദിലീപിൻ്റെ ഫോണിലേക്ക് ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തി നൽകുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം.

    Read More »
  • NEWS

    ഡല്‍ഹിയില്‍ നിന്ന് എട്ട് മണിക്കൂർ കൊണ്ട് ശ്രീനഗറിലെത്താനുള്ള പദ്ധതിയുമായി കേന്ദ്രം

    ന്യുഡല്‍ഹി: എട്ടു മണിക്കൂറിനുള്ളിൽ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്താനുള്ള ഗതാഗത പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിവരം പുറത്തു വിട്ടത്. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും കശ്മീരിനും ലഡാക്കിനും ഇടയിലുള്ള സോസിലയില്‍ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാണ് നിര്‍മിക്കപ്പെടുന്നതെന്നും ഗഡ്കരി അറിയിച്ചു. ലേ-മണാലി റൂട്ടിലെ അടല്‍ ടണല്‍ ഇതിനകം തന്നെ യാത്രാ സമയം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ശ്രീനഗര്‍-കത്ര-ഡല്‍ഹി എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാകുന്നതിലൂടെ യാത്രാസമയം ഇനിയും കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    സെപ്റ്റംബർ വരെ ഒമാനിൽ പിഴയില്ലാതെ റസിഡന്റ്സ് കാർഡ് പുതുക്കാം

    മസ്കറ്റ്: വിദേശികളുടെ കാലാവധി കഴിഞ്ഞ റസിഡന്റ്സ് കാര്‍ഡ് പിഴയില്ലാതെ ഇന്നുമുതൽ സെപ്തംബര്‍ ഒന്ന് വരെ പുതുക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.പിഴകള്‍ ഒഴിവാക്കാനുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശത്തെ തുടർന്നാണിത്. വിദേശികളുടെ വിസാ നിരക്കുകള്‍ കുറക്കാനും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍േദ്ദശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തൊഴില്‍ മന്ത്രാലയം പുതുക്കിയ വിസ നിരക്കുകള്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതലാണ് പുതിയ വിസാ നിരക്ക് നടപ്പില്‍ വരിക.

    Read More »
  • NEWS

    കാര്‍ഡ് ബോര്‍ഡ് ബോക്‌സുകൾ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍

    എയർ അറേബ്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പുറമെ ബാഗേജിൽ മാറ്റം വരുത്തി ഗള്‍ഫ് എയറും.കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകള്‍ക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ സ്വീകരിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചിരിക്കുന്നത്. പരമാവധി 158 സെന്റീമീറ്റര്‍ വലിപ്പമുള്ള സാധാരണ സ്യൂട്ട്‌കേസുകള്‍ സ്വീകരിക്കും. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ മാത്രമാണ് സ്വീകരിക്കാതിരിക്കുക.ചെക്ക് ഇന്‍ ബാഗുകള്‍ക്ക് അനുവദനീയമായ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.   158 സെന്റിമീറ്ററില്‍ കൂടുതലുള്ളതും എന്നാല്‍ 215 സെന്റിമീറ്ററില്‍ താഴെയുള്ളതുമായ ഏത് ബാഗേജും ‘ഓവര്‍ സൈസ്’ ലഗേജായി കണക്കാക്കും. അതിന് അധിക ലഗേജായി ചാര്‍ജ് നൽകണം. 215 സെന്റിമീറ്ററില്‍ കൂടുതലുള്ള ബാഗേജ് സ്വീകരിക്കില്ല.

    Read More »
  • NEWS

    വിവാഹവാഗ്ദാനം ലംഘിച്ചാൽ പീഡനത്തിന് കേസ് എടുക്കാനാവില്ല: കേരള ഹൈക്കോടതി

    കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കില്‍ ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്ന് വ്യക്തമായാല്‍ മാത്രമേ പീഡനകുറ്റം ചുമത്താന്‍ കഴിയൂ എന്ന് കേരള ഹൈക്കോടതി.ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലൈംഗികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.എന്നാൽ ഇതിനുശേഷം പുരുഷൻ മറ്റൊരു വിവാഹം കഴിച്ചതുകൊണ്ട് അയാൾക്കെതിരെ  പീഡനത്തിന് കേസെടുക്കാനാവില്ല.അതേസമയം ബലപ്രയോഗവും ലൈംഗികകാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ലംഘിച്ചിട്ടുമുണ്ടെങ്കിൽ അത് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി രാമചന്ദ്രന്‍ (ചന്ദ്രന്‍ 35) നല്‍കിയ അപ്പില്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തിലേറെ പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി നിരവധി തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു.വീട്ടുകാര്‍ വിവാഹത്തിനു…

    Read More »
  • NEWS

    ഒരു ലക്ഷം ലിറ്റർ വെള്ളം സൂക്ഷിച്ചിരിക്കുന്ന ബെയ്‌ബാബ് മരം 

    ഒരു ബെയ്‌ബാബ്  മരം സാധാരണഗതിയിൽ ഒരു ലക്ഷം ലിറ്റർ വെള്ളമെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവും ! ആഫ്രിക്കൻ ഭൂപ്രദേശമായ മഡഗാസ്‌ക്കറിലാണ്‌ ഈ മരം ധാരാളമായി കണ്ടുവരുന്നത്. കൂടാതെ തെക്കു-പടിഞ്ഞാറൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഈ മരം കാണാം. ഇതിന്റെ പ്രത്യേക ആകൃതി കാരണം “തലകീഴായ മരം” എന്നും ഈ മരം അറിയപ്പെടുന്നു.കൂടാതെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്യത്തിൽ ഒന്നുമാണിത്.മരത്തിൽ വലിയ പൂക്കളുണ്ട്.സന്ധ്യാസമയത്ത് പൂക്കൾ വിടരാൻ തുടങ്ങുന്നു.വളരെ വേഗത്തിൽ വിടരുന്ന പൂക്കൾ അടുത്ത പ്രഭാതത്തോടെ  വാടിപ്പോവുകയും ചെയ്യും. .  നമുക്കും പരീക്ഷിക്കാവുന്നതേയുള്ളൂ ബെയ്‌ബാബ് മരങ്ങൾ.പ്രത്യേകിച്ച് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ. നമ്മുടെ തലശ്ശേരിയിൽ, പഴയ ബസ് സ്റ്റാൻ്റിനടുത്ത്, മുനിസിപ്പൽ ഓഫീസിനരികിലായും ഉണ്ട് ഒരു ബെയ്‌ബാബ് മരം.അതിനാൽ കേരളത്തിലും ഇത് വളരുമെന്നത് സുനിശ്ചിതം! ഒരുലക്ഷം ലിറ്റർ വെള്ളത്തിന്റെ ഒരു ടാങ്ക് കെട്ടണമെങ്കിൽ രൂപായെത്രാ!!!

    Read More »
  • NEWS

    മോട്ടോർ വാഹന വകുപ്പിന്റെ ‘ഓ​പ്പ​റേ​ഷ​ന്‍ ഫോ​ക്ക​സ്’; കൂടുതൽ അറിയാം

    കണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ളി​ച്ച​വും കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വു​മാ​യി കു​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു പൂ​ട്ടി​ടാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് സ്വീകരിച്ച നടപടിയാണ് ഓപ്പറേഷൻ ഫോക്കസ്.അ​മി​ത വെ​ളി​ച്ച​വും ശ​ബ്ദ​വും അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നും പി​ടി​കൂ​ടാ​നു​ള്ള സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ന്‍ ഫോ​ക്ക​സി​ന് ഇ​ന്ന​ലെയാണ് തു​ട​ക്കമായത്.കേ​ര​ള​ത്തി​ല്‍ നി​ന്നു പോ​യ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ഗോ​വ​യി​ല്‍ ക​ത്തി​ന​ശി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പുതിയ നീക്കം. ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും പരിശോധിക്കുന്നത്.ഒപ്പം എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കർശന പിടിവീഴും.വൈകിട്ട് ഏഴുമുതൽ പുലർച്ച അഞ്ച് വരെയാണ് പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകള്‍ ഫിറ്റിമെഗസുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കില്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുൻപാകെ ഹാജരാക്കേണ്ടി വരും.നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരത്തില്‍ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ …

    Read More »
  • NEWS

    ചെങ്ങന്നൂരില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി  ഇടത്താവളമൊരുങ്ങുന്നു

    ചെങ്ങന്നൂർ:ഇതര സംസ്ഥാന തീര്‍ഥാടകര്‍ക്ക് വിരിവയ്‌ക്കുന്നതിനും മറ്റുമായി ചെങ്ങന്നൂരിൽ പുതിയ ശബരിമല ഇടത്താവളം ഒരുങ്ങുന്നു.ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഷെഡ്ഡുകളും മഹാദേവര്‍ ക്ഷേത്രത്തിലെ ഓഡിറ്റോറിയവുമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള ആശ്രയം.ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒഴിച്ചാല്‍ നഗരസഭയും തീര്‍ഥാടകരുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ താല്‍പര്യം കാട്ടിയിട്ടില്ല.മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ചെങ്ങന്നൂര്‍ കിഴക്കേനട മഹാദേവര്‍ ക്ഷേത്രത്തിന്‌ സമീപം കുന്നത്തുമലയിലെ ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ 45 സെന്റ്‌ സ്ഥലത്ത് 48 കോടി രൂപ ചെലവഴിച്ചാണ് ആധുനിക കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്. മൂന്ന്‌ നിലകളില്‍ 40,000 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴെ 25 കാര്‍ പാര്‍ക്ക്‌ ചെയ്യാനാകും. ഒന്നാംനിലയില്‍ വിരിവയ്‌ക്കുന്നതിനുള്ള ഡോര്‍മിറ്ററി സംവിധാനത്തില്‍ 200 പുരുഷന്‍മാര്‍ക്കും 100 സ്‌ത്രീകള്‍ക്കും താമസിക്കാം. രണ്ടാംനിലയിലെ അന്നദാനമണ്ഡപത്തില്‍ 350 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. പാചകശാലയുമുണ്ട്‌. മൂന്നു ലിഫ്റ്റുകളും ശുചിമുറികളും ഉണ്ടാകും. ഏപ്രിൽ 11 വൈകിട്ട് അഞ്ചിന് ചെങ്ങന്നൂര്‍ കിഴക്കേനട നവരാത്രി മണ്ഡപ സ്റ്റേജില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പുതിയ കെട്ടിടത്തിന്…

    Read More »
  • NEWS

    നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: കൊവിഡ് ബാധിച്ചോ, കൊവിഡ് ഡ്യൂട്ടിക്ക് വരുമ്ബോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്ബോഴോ ഉണ്ടായ അപകടത്തില്‍പെട്ടോ മരണമടഞ്ഞ നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.രണ്ട് ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക.  മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹത.ആവശ്യമായ രേഖകള്‍ സഹിതം  നേരിട്ടോ തപാല്‍ മുഖേനയോ രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും: www.nursingcouncil.kerala.gov.in.

    Read More »
Back to top button
error: