NEWS

കാര്‍ഡ് ബോര്‍ഡ് ബോക്‌സുകൾ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍

യർ അറേബ്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പുറമെ ബാഗേജിൽ മാറ്റം വരുത്തി ഗള്‍ഫ് എയറും.കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകള്‍ക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ സ്വീകരിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചിരിക്കുന്നത്. പരമാവധി 158 സെന്റീമീറ്റര്‍ വലിപ്പമുള്ള സാധാരണ സ്യൂട്ട്‌കേസുകള്‍ സ്വീകരിക്കും. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ മാത്രമാണ് സ്വീകരിക്കാതിരിക്കുക.ചെക്ക് ഇന്‍ ബാഗുകള്‍ക്ക് അനുവദനീയമായ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

 

Signature-ad

158 സെന്റിമീറ്ററില്‍ കൂടുതലുള്ളതും എന്നാല്‍ 215 സെന്റിമീറ്ററില്‍ താഴെയുള്ളതുമായ ഏത് ബാഗേജും ‘ഓവര്‍ സൈസ്’ ലഗേജായി കണക്കാക്കും. അതിന് അധിക ലഗേജായി ചാര്‍ജ് നൽകണം. 215 സെന്റിമീറ്ററില്‍ കൂടുതലുള്ള ബാഗേജ് സ്വീകരിക്കില്ല.

Back to top button
error: