Month: April 2022
-
NEWS
വിലക്കയറ്റത്തില്‍ വിയർത്ത് നിര്‍മാണ മേഖല; സിമന്റിനും കമ്പിക്കും പൊള്ളുന്ന വില
ഇന്ധനവില വര്‍ധനവിന് പിന്നാലെ ഇരുട്ടടിയായി സിമന്റിനും കമ്ബിക്കും വിലക്കയറ്റം.അതോടൊപ്പം എം സാന്‍ഡ് (പാറമണല്‍), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.ഇതോടെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കയാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിര്‍മാണച്ചെലവില്‍ 20 ശതമാനത്തിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ടിഎംടി കമ്ബിയുടെ വില ഇത്രയധികം ഉയര്‍ന്നത്. 20 രൂപയിലേറെയാണ് വര്‍ധിച്ചത്. നിലവില്‍ 85 രൂപക്ക് മുകളിലാണ് വില.നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. സിമന്റ് വിലയും നിയന്ത്രണമില്ലാതെ കുതിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചക്കിടെ 40 മുതല്‍ 50 രൂപ വരെയാണ് ചാക്കൊന്നിന് കൂടിയത്. മുന്‍നിര കമ്ബനികളുടെ സിമന്റിന് ഇപ്പോള്‍ 450 രൂപ നല്‍കണം.ഇടത്തരം കമ്ബനികളുടെ സിമന്റിനും വില കൂടി. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്ബനികളുടെ സിമന്റിന് ഇപ്പോള്‍ 380 രൂപയാണ് വില.
Read More » -
Kerala
വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് തീരുമാനിക്കണം: എം എ ബേബി
ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കോൺഗ്രസും രാഹുൽഗാന്ധിയും വർഗീയതയോട് സന്ധിചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് തീരുമാനിക്കണം. കെ-റെയിൽ കേരളത്തിലെ യാത്രാപ്രശ്നം തീർക്കാനാണ്. ബദൽനയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള വികസനപദ്ധതിയായി കെ-റെയിലിനെ കണ്ടാൽ മതിയെന്നും എം.എ. ബേബി അറിയിച്ചു. 23 ആം പാര്‍ട്ടി കോൺഗ്രസ്സ് കണ്ണൂരില്‍ നടക്കുമ്പോൾ കേന്ദ്രത്തില്‍ ബിജെപിക്കെതിരെ ബദൽ സംവിധാനം രൂപപ്പെടുത്തുന്നത് ചര്‍ച്ചയായേക്കാം. കോൺഗ്രസ്സുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത്.
Read More » -
Sports
ഡെംബെലെ ബാഴ്‌സ വിട്ടേക്കില്ല
ജൂണിൽ കരാർ കാലാവധി അവസാനിക്കുന്ന ഉസ്മൻ ഡെംബെലെയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങളുമായി ബാഴ്സലോണ. ഡെംബെലെയെ ഒഴിവാക്കാൻ ജനുവരിയിൽ ബാഴ്‌സ ശ്രമം നടത്തിയിരുന്നു. പുതിയ ക്ലബ് കണ്ടെത്തണമെന്ന് താരത്തോട് ക്ലബ് ആവശ്യപ്പെട്ടു. എന്നാൽ, ഏറ്റവും പുതിയ സൂചനപ്രകാരം ബാഴ്സയുടെ മനം മാറിയിട്ടുണ്ട്. അതിൽ നിർണായക പങ്ക് വഹിച്ചത് പുതിയ പരിശീലകൻ ചാവി ഹെർണാണ്ടസ് ആണ്. ജനുവരി മുതൽ ചാവി ഡെംബെലെയെ സ്ഥിരമായി ടീമിൽ ഉൾപ്പെടുത്തി. ഡെംബെലെയെ ഒഴിവാക്കാനുള്ളതാണെന്നും സൈഡ്ബെഞ്ചിൽ ഇരുത്തിയാൽ മതിയെന്നുമുള്ള ശബ്ദങ്ങൾക്ക് ചെവികൊടുക്കാതെയായിരുന്നു ചാവിയുടെ നീക്കം.ചാവിക്ക് ഡെംബെലെയിൽ പൂർണവിശ്വാസമുണ്ടെന്നതാണ് താരവുമായി കരാർ പുതുക്കാനുള്ള ശ്രമം ക്ലബ് നടത്താനുള്ള പ്രധാന കാരണം. നിലവിൽ ലാ ലിഗയിൽ രണ്ടാംസ്ഥാനത്തേക്ക് ബാഴ്‌സ ഉയർന്നതിൽ നിർണായക പങ്ക് വഹിച്ചത് ഈ ഫ്രഞ്ച് താരമാണ്. ഇരുപത്തിനാലുകാരനായ ഡെംബെലെ ബാഴ്‌സ വിടാനുള്ള നീക്കത്തിന്റെ ഭാഗമായി ഫ്രഞ്ച് ക്ലബ് പാരീസാൻ ഷെർമയ്നുമായി വാക്കാൽ സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ബാഴ്‌സ സ്പോർട്ടിംഗ് ഡയറക്ടർ മത്തേവു അലെമാനി ഡെംബെലെയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമ ത്തിന്റെ…
Read More » -
India
മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു
മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത് 10 രൂപയിലധികമാണ്. എന്നാല്‍, റഷ്യ യുക്രൈൻ യുദ്ധം നടക്കുന്നതാണ് ഇന്ധന വില വര്‍ധനയുടെ കാരണമെന്ന് കേന്ദ്രം വാദിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ഇന്ധന വില കൂടും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം തെരഞ്ഞെടുപ്പും വില വര്‍ധനയും തമ്മില്‍ ബന്ധമില്ലന്നും കേന്ദ്രം അറിയിച്ചു.
Read More » -
NEWS
ഭൂമിയിൽ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്ന് യു.എൻ
99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവാണന്നും ഭൂമിയിൽ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി.വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം പേർ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയിരുന്നത്. കോവിഡ് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും വഴി വായുമലിനീകരണത്തിൽ ചെറിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രശ്നം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു. വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന 2021ൽ പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്ലൈൻസിൽ (എക്യൂജിസ്) പറഞ്ഞിരുന്നു.
Read More » -
Kerala
എല്ലാ തസ്തികയിലും വനിതകളെ പരിഗണിക്കില്ല, അത് ഏതൊക്കെ വകുപ്പുകളാണ്…?
തുല്യനീതിക്കും തുല്യ അവസരങ്ങൾക്കും തുല്യ സ്ഥാനമാനങ്ങൾക്കും വേണ്ടി സ്ത്രീസമൂഹം പോരാടാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിൽ വലിയ വിജയം നേടുകയും ചെയ്തിട്ടുണ്ട്. മദ്യം വിൽക്കാനും വിളമ്പാനും വരെ ഇപ്പോൾ സ്ത്രീകൾ മുൻ നിരയിലുണ്ട്. എന്നാൽ ഇന്നും വനിതകളെ പരിഗണിക്കാത്ത പല വകുപ്പുകളുമുണ്ട്. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്ന എല്ലാ തസ്തികകളിലും വനിതകളെ പരിഗണിക്കാറില്ല. എല്ലാ കാറ്റഗറികളിലെയും വാച്ച്മാൻ, വാച്ചർ, ചൗക്കിദാർ, ക്ലീനർ കം കണ്ടക്ടർ, ക്ലീനർ (ബോട്ട് ക്ലീനർ, വാൻ ക്ലീനർ, ട്രാക്ടർ ക്ലീനർ, ആംബുലൻസ് ക്ലീനർ, ലോറി ക്ലീനർ), ഫിഷർമാൻ, ഫിഷർമാൻ കം വാച്ച്മാൻ, ബോട്ട്മാൻ, ലാസ്കർ, ബുൾ അറ്റൻഡർ, ബുൾ കീപ്പർ തുടങ്ങിയവയാണ് വനിതകളെ പരിഗണിക്കാത്ത ചില തസ്തികകൾ. എല്ലാ തസ്തികയിലും പരിഗണിക്കില്ല വിവിധ വകുപ്പുകളിലേക്കു നിയമന ശുപാർശ തയാറാക്കുന്ന അവസരത്തിൽ വനിതകളുടെ ഊഴമെത്തുമ്പോൾ ഒഴിവ് മുകളിൽ പറഞ്ഞ തസ്തികയിലാണെങ്കിൽ ആ ഒഴിവുകളിൽ വനിതകളെ ശുപാർശ ചെയ്യില്ല. അവരെ മാറ്റിനിർത്തി (പാസ് ഓവർ) അടുത്ത…
Read More » -
NEWS
സുഖനിദ്ര, ശുഭനിദ്ര, നല്ല ഉറക്കം ലഭിക്കുന്നുണ്ടോ…? ഉറക്കത്തേക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
നല്ലഉറക്കം നല്ല ശാരീരികആരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും നൽകും. നന്നായി ഉറങ്ങുന്നത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ചില വഴികൾ ഉറങ്ങുന്നതിനുമുമ്പ് വിശ്രമിക്കാൻ സമയം കൊടുക്കുക. കിടപ്പുമുറി സുഖകരവും തണുത്തതും ശാന്തവും ഇരുണ്ടതുമാണെന്ന് ഉറപ്പാക്കുക. ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത് ഉറക്കം മെച്ചപ്പെടുത്തുന്നു. അവധി ദിവസങ്ങളിൽ പോലും ഇത് തുടരണം. രാത്രിയിൽ ബ്ലൂ ലൈറ്റ് ഒഴിവാക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാണപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ എന്ന ഉറക്ക ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു. ഇതിനർത്ഥം രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഉറക്കം വരാൻ കൂടുതൽ സമയം എടുക്കും എന്നാണ്. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് അവ ഓഫാക്കുകയോ ‘നൈറ്റ് ടൈം മോഡ്’ ആക്കുകയോ ചെയ്യുക. മദ്യം, കഫീൻ, നിക്കോട്ടിൻ തുടങ്ങിയ ചില പദാർത്ഥങ്ങൾ ഒഴിവാക്കുക. കഫീൻ, നിക്കോട്ടിൻ എന്നിവ ഉത്തേജകങ്ങളാണ്, ഇത് ശരീരത്തിന്റെ ഉറക്കത്തിലേക്കുള്ള ഡ്രൈവിനെ തടസപ്പെടുത്തും. മദ്യം ഉറക്കത്തിന്റെ ഘടനയിലും മാറ്റം വരുത്തും,…
Read More » -
Business
ഇന്ത്യയിലെ വാഹന വില്‍പ്പന ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്
ഇന്ത്യയിലെ വാഹന വില്‍പ്പന 2022ല്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ വാഹന വില്‍പ്പനയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഇന്ത്യന്‍ വാഹന വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകും. പൊതുഗതാഗതത്തേക്കാള്‍ വ്യക്തിഗത വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ മുന്‍ഗണനയാണ് വളര്‍ച്ചയ്ക്ക് കാരണം. 2021ല്‍ ഇന്ത്യ വാഹന വില്‍പ്പനയില്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ലോകത്തിലെ നാലാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയാണ് ഇന്ത്യ. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വില്‍പ്പനയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തെ, ഏഷ്യ-പസഫിക്ക് മേഖലയില്‍ വാഹന വില്‍പ്പന 4.7 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞ മൂഡീസ് ഇത് 3.4 ശതമാനമായി കുറച്ചു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതും വിതരണ ശൃംഖലയെ ബാധിച്ചതുമാണ് ഏഷ്യ-പസഫിക്ക് മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. വടക്കേ അമേരിക്കയിലെ വാഹന വില്‍പ്പന ഈ വര്‍ഷം ഏറ്റവും ശക്തമായിരിക്കുമ്പോള്‍, യൂറോപ്പ് വന്‍ തിരിച്ചടി നേരിടാന്‍ ഒരുങ്ങുകയാണ്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക…
Read More » -
Business
സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ
സൊമാറ്റോ, സ്വിഗ്ഗി നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). അമിത ചാര്‍ജിംഗ്, അധികം കാലതാമസമെടുത്തുള്ള പേയ്‌മെന്റ് സൈക്കിള്‍, അമിതമായ കമ്മീഷന്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്ന്. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും പെരുമാറ്റവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഇത്തരത്തിലൊരു കേസ് നിലവിലുണ്ടെന്നും സിസിഐ പറഞ്ഞു, ‘ഇതിന് ഡയറക്ടര്‍ ജനറലിന്റെ അന്വേഷണം ആവശ്യമാണെന്നും സിസിഐ പറയുന്നു. ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകളുടെ ലംഘനം നടത്തുന്നുണ്ടോ എന്നന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള 50,000-ലധികം റസ്റ്റോറന്റ് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പരാതിക്കാരായ എന്‍ആര്‍എഐ. ചില പ്രത്യേക വിഭാഗക്കാര്‍, ബ്രാന്‍ഡുകള്‍, റസ്റ്റോറന്റ് ചെയ്നുകള്‍ എന്നിവയ്ക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പ്രാധാന്യം കൊടുക്കുന്നതായും ഇത് ചട്ടലംഘനമാണെന്നും എന്‍ആര്‍എഐ പറയുന്നു. റസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ ‘പ്രായോഗികമല്ല’ എന്നും ഏറെ ഉയര്‍ന്ന (20% മുതല്‍ 30% വരെ)താണിതെന്നും എന്‍ആര്‍എഐ ആരോപിച്ചിരുന്നു. സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍…
Read More » -
Business
എല്‍ഐസി ഐപിഒ:വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും
എല്‍ഐസി ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ട്രില്യണിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ കുറഞ്ഞത് 5,000 കോടി രൂപ മൂല്യമുള്ള 5 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നതാണ് രാജ്യത്തെ നിയമം. സെബിക്ക് നല്‍കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 5 ശതമാനം അല്ലെങ്കില്‍ 316 മില്യണ്‍ ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി അറിയിച്ചത്. ആകെ 6.32 ബില്യണ്‍ ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കുമ്പോള്‍ ആയിരിക്കും എത്ര ശതമാനം ഓഹരികളാണ് വില്‍ക്കുക എന്നതില്‍ വ്യക്ത ലഭിക്കൂ. 5 ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന 63,000 കോടിയിലധികം രൂപ കേന്ദ്രത്തിന് എല്‍ഐസി ഐപിഒയിലൂടെ കണ്ടെത്താനാവും. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി…
Read More »