ചെങ്ങന്നൂർ:ഇതര സംസ്ഥാന തീര്‍ഥാടകര്‍ക്ക് വിരിവയ്‌ക്കുന്നതിനും മറ്റുമായി ചെങ്ങന്നൂരിൽ പുതിയ ശബരിമല ഇടത്താവളം ഒരുങ്ങുന്നു.ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഷെഡ്ഡുകളും മഹാദേവര്‍ ക്ഷേത്രത്തിലെ ഓഡിറ്റോറിയവുമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള ആശ്രയം.ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒഴിച്ചാല്‍ നഗരസഭയും തീര്‍ഥാടകരുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ താല്‍പര്യം കാട്ടിയിട്ടില്ല.മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ചെങ്ങന്നൂര്‍ കിഴക്കേനട മഹാദേവര്‍ ക്ഷേത്രത്തിന് സമീപം കുന്നത്തുമലയിലെ ദേവസ്വം ബോര്‍ഡ് വക ഭൂമിയില്‍ 45 സെന്റ് സ്ഥലത്ത് 48 കോടി രൂപ ചെലവഴിച്ചാണ് ആധുനിക കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്. മൂന്ന് നിലകളില്‍ 40,000 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴെ 25 കാര്‍ പാര്‍ക്ക് ചെയ്യാനാകും. ഒന്നാംനിലയില്‍ വിരിവയ്‌ക്കുന്നതിനുള്ള ഡോര്‍മിറ്ററി സംവിധാനത്തില്‍ 200 പുരുഷന്‍മാര്‍ക്കും 100 സ്‌ത്രീകള്‍ക്കും താമസിക്കാം. രണ്ടാംനിലയിലെ അന്നദാനമണ്ഡപത്തില്‍ 350 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. പാചകശാലയുമുണ്ട്. മൂന്നു ലിഫ്റ്റുകളും ശുചിമുറികളും ഉണ്ടാകും.
ഏപ്രിൽ 11 വൈകിട്ട് അഞ്ചിന് ചെങ്ങന്നൂര്‍ കിഴക്കേനട നവരാത്രി മണ്ഡപ സ്റ്റേജില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പുതിയ കെട്ടിടത്തിന് കല്ലിടും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും