Month: April 2022

  • Kerala

    ചട്ടംലംഘിച്ച് സമരത്തിനാഹ്വാനം ചെയ്തു; ഇടത് സംഘടനാ നേതാവിനെ സസ്‌പെന്റ് ചെയ്ത് കെഎസ്ഇബി ചെയര്‍മാന്‍,

    തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെയാണ് ബോര്‍ഡ് ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയര്‍മാന്‍ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികാരം ചെയ്യുകയാണെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു. കെഎസ് ഇബി ചെയര്‍മാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സസ്‌പെന്‍ഷന്‍ നടപടിയിലൂടെ ചെയര്‍മാന്‍ ഇടത് സംഘടനയോടുള്ള പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. തുടര്‍ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. കെഎസ്ഇബി ചെയര്‍മാനും വൈദ്യുതി ബോര്‍ഡിലെ സിപിഎം അനുകൂല ഓഫീസേഴ്‌സ് സംഘടനയും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുകയാണ്. ഡയസ്‌നോണ്‍ ഉത്തരവ് തള്ളി വൈദ്യുതി ബോര്‍ഡ്…

    Read More »
  • Business

    5ജി സ്പെക്ട്രം ലേലം: ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് സേവനദാതാക്കള്‍

    ന്യൂഡല്‍ഹി: വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് ടെലികോം സേവനദാതാക്കള്‍. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍-ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. 5ജി ലേലം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ടെലികോം കമ്പനികളുടെ നീക്കം. സ്വകാര്യ കമ്പനികള്‍ 5ജി സ്പെക്ട്രം സ്വന്തമാക്കിയാല്‍ അത് ടെലികോം സേവനദാതാക്കളുടെ വരുമാനം ഇടിയാന്‍ കാരണമാവും. നിലവില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 20 ശതമാനവും വരുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെയാണ്. 5ജി എത്തുന്നതോടെ ഈ മേഖലയില്‍ നിന്നുള്ള ടെലികോം സേവനദാതാക്കളുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനായും മറ്റും ജിയോ, എയര്‍ടെല്‍ തുടങ്ങിയവയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി വൈഫൈ, ഡാറ്റാ നെറ്റ്വര്‍ക്കും മറ്റും സ്ഥാപിക്കാനാവും. പുറമേയ്ക്കുള്ള ആശയ വിനിമയങ്ങള്‍ക്ക് മാത്രം ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിച്ചാല്‍ മതിയാവും. അതേ സമയം സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം…

    Read More »
  • Kerala

    ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു

    മാനന്തവാടി: സബ് ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് മുറിയില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. സബ് ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണ കാരണമെന്ന് സഹോദരന്‍ നോബിള്‍ ആരോപിച്ചു. ഓഫിസില്‍ കൈകൂലി വാങ്ങാന്‍ കൂട്ട് നില്‍ക്കാത്തതാണ് പകയ്ക്ക് കാരണം. ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് സിന്ധു പറഞ്ഞതായി സഹോദരന്‍. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. പിതാവ്: ആഗസ്തി  മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫീസര്‍, ഡബ്ല്യു.എസ്.എസ് ,  മാനന്തവാടി), ഷൈനി, ബിന്ദു, നോബിള്‍  

    Read More »
  • Business

    എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് പുതുക്കിയ നിബന്ധന

    മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് പുതുക്കിയ നിബന്ധന. പുതുക്കിയ നിബന്ധനകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റിലൂടെയാണ് ബാങ്ക് അറിയിപ്പ് നല്‍കിയത്. ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപയുടെ ഇടപാടുകള്‍ അല്ലെങ്കില്‍ പരമാവധി 10 ഇടപാടുകള്‍ എന്നതാണ് പുതിയ നിബന്ധന. പത്ത് യുപിഐ ഇടപാടില്‍ പണ കൈമാറ്റം മാത്രമാണ് ഉള്‍പ്പെടുക. ബില്ലുകള്‍ അടയ്ക്കല്‍, വ്യാപാരികളുമായുള്ള ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടില്ല. പുതിയ യുപിഐ ഉപഭോക്താവ് അല്ലെങ്കില്‍ നിലവില്‍ യുപിഐ ഉപഭോക്താവായിരുന്നയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍, സിംകാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും മാറ്റി പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ 5,000 രൂപയുടെ ഇടപാടുകളും ഐഒഎസ് പ്ലാറ്റ്ഫോമിലുള്ളവര്‍ക്ക് 72 മണിക്കൂറില്‍ 5,000 രൂപയുടെ ഇടപാടുകളുമേ നടത്താന്‍ സാധിക്കു. ബാങ്കിന്റെ ആപ്പ് മുഖേന യുപിഐ സൗകര്യം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി, ബാങ്ക് നിര്‍ദ്ദേശിക്കുന്ന ഫോമിലും രീതിയിലും ഉള്ളടക്കത്തിലും യുപിഐ സൗകര്യത്തിന് അപേക്ഷിക്കുകയും ബാങ്കിന് അപേക്ഷകള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള വിവേചനാധികാരമുണ്ട്.യുപിഐ…

    Read More »
  • NEWS

    ആനകളെ ലോറിയിലും ട്രക്കിലും കയറ്റിക്കൊണ്ടു പോകുന്നത് നിരോധിക്കണം: സുരേഷ് ഗോപി എംപി

    ന്യൂഡൽഹി: ആനകളെ ട്രക്കുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി എംപി.രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളത്തിലെ അവസാനത്തെ പ്രസംഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേന്ദ്ര, വനം വകുപ്പിന് മുന്നിലാണ് സുരേഷ് ഗോപി നിവേദനം അവതരിപ്പിച്ചത്. 1972ല്‍ നിലവില്‍ വന്ന വന്യജീവി സംരക്ഷണ നിയമത്തില്‍ ഒരു ഭേദഗതി വരുത്തിയിരുന്നു. ആനകളുടെ വാണിജ്യ, വില്‍പ്പന കൈമാറ്റം നിരോധിച്ചു കൊണ്ടുള്ളതാണിത്.ഈ ഭേദഗതി കാരണം ഇന്ന് കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ആഘോഷങ്ങളില്‍ ആനയുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ഒരുപക്ഷെ ആനകളെ ചൂഷണം ചെയ്യുന്നത് കൂടിയതിനാലാകാം ഈ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ആനകളെ എഴുന്നള്ളിച്ച്‌ കൊണ്ടുള്ള തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളതിന് ഇത് ബാധിച്ചിരിക്കുകയാണ്. ആനകളെ ലോറിയിലും ട്രക്കിലും കയറ്റിയാണ് തിരികെ കൊണ്ടുപോകുന്നതും.ഇത് നിരോധിക്കണം- സുരേഷ് ഗോപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

    Read More »
  • Crime

    സ്വർണ്ണപ്പണയം എടുക്കാനെത്തി 45,000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

    പാലാ : പാലായിലെ അച്ചായൻസ് ഗോൾഡ് ജൂവലറിയിൽ ഫോൺ വിളിച്ച് ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന 20 ഗ്രാം സ്വർണ്ണം എടുത്തു നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 45000 രൂപ തട്ടിയെടുത്ത തിടനാട് പൂവത്തിങ്കൽ നിബിൻ വിൽസനെയാണ് (40) പാലാ എസ് എച്ച് ഒ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നേദിവസം ഉച്ചയോടെ പാലായിലുള്ള ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിബിൻ ജൂവലറി യിലേക്ക് ഫോൺ ചെയ്തു. ജൂവലറി ഉടമ സ്റ്റാഫിനെ ധനകാര്യ സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കുന്നതിനായി സ്റ്റാഫ് 50,000 രൂപ നിബിനു നൽകി. 45,000 രൂപ മാത്രമേ സ്വർണ്ണം എടുക്കാൻ ആവശ്യം ഉള്ളൂ എന്നു പറഞ്ഞു വിശ്വസിപ്പിച്ച് നിബിൻ 5000 രൂപ മടക്കി നൽകി. തുടർന്ന് നിബിൻ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപ്പോയി. പിന്നീട് പ്രതി ധനകാര്യ സ്ഥാപനത്തിന്റെ പുറകുവശത്തുള്ള ഇടനാഴിയിലൂടെ പണവുമായി…

    Read More »
  • NEWS

    ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം നഷ്ടപരിഹാരം നൽകുന്നില്ല; പക്ഷെ കേരളം ചേർത്തു പിടിക്കുന്നു:സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഉദയ് നര്‍ക്കാര്‍

    കണ്ണൂർ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് നഷ്ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്നും ‘ജനങ്ങളെ വാസസ്ഥലങ്ങളില്‍നിന്ന് അടിച്ചോടിക്കുകയാണ് കേന്ദ്ര സർക്കാരെന്നും സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഉദയ് നര്‍ക്കാര്‍. എന്നാല്‍, കേരളത്തില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ചാണ് വികസനം.ഭൂമി ഏറ്റെടുക്കുമ്ബോള്‍ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാൻ കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം. . മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുക്കുമ്ബോള്‍ ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല.സാമൂഹിക- സാമ്ബത്തിക പാരിസ്ഥിതിക– സാംസ്‌കാരിക വശങ്ങള്‍ വിശകലനം ചെയ്തുവേണം പദ്ധതികള്‍ നടപ്പാക്കാന്‍. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അങ്ങനെയാണ്.മികച്ച നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.സാമൂഹ്യാഘാതപഠനംപോലും ഇല്ലാതെയാണ് നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. മഹാരാഷ്ട്രയ്ക്കായല്ല, ഗുജറാത്തിനുവേണ്ടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • NEWS

    വിശപ്പ് രഹിത കേരളം;എല്ലാ മണ്ഡലത്തിലും സുഭിക്ഷാ ഹോട്ടലുകൾ

    പത്തനംതിട്ട: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാ ഹോട്ടലുകള്‍ തുടങ്ങും.സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വിജിലന്‍സ് മോണിറ്ററിങ് സിമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.1709 റേഷന്‍ കടകള്‍ പരിശോധിച്ച്‌ ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പിഴ ഈടാക്കിയതായും യോ​ഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍ പറഞ്ഞു.എഡിഎം അലക്‌സ് പി തോമസ് അധ്യക്ഷനായി.

    Read More »
  • NEWS

    ബിജെപിയുടെ ലക്ഷ്യം വൺ ഇന്ത്യ: പ്രധാനമന്ത്രി നരേന്ദ്ര മോഡി

    ദില്ലി: പാര്‍ട്ടിയുടെ ലക്ഷ്യം വണ്‍ ഇന്ത്യയാണെന്ന് ബിജെപി സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.രാജ്യത്തിന്റെ ആവശ്യങ്ങള്‍ എപ്പോഴും തിരിച്ചറിയാനും നടപ്പാക്കാനും ബാധ്യതയും ജാ​ഗ്രതയും പുലര്‍ത്തണമെന്നും നരേന്ദ്രമോദി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ് രാജ്യം അതിവേ​ഗം പുരോഗതിയിലേക്ക് കുതിക്കുകയാണ്.ബിജെപി ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും അത് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.വണ്‍ ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഇന്ത്യ പ്രയത്നിക്കുകയാണ്.അതേസമയം വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇപ്പോഴും ചിലര്‍ കളിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

    Read More »
  • NEWS

    ശ്രീലങ്കയില്‍ നടുറോഡിൽ സൈന്യവും പോലീസും ഏറ്റുമുട്ടി

    കൊളംബോ: ശ്രീലങ്കയില്‍ നടുറോഡില്‍ ഏറ്റുമുട്ടി സൈന്യവും പോലീസും.ഇന്നലെ പാര്‍ലമെന്റിന് സമീപത്ത് വച്ചാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.ഇവിടെ നടന്ന പ്രതിഷേധ മാര്‍ച്ചിനിടയിലേക്ക് മുഖംമൂടിധാരികളായ ഒരു കൂട്ടം സൈനികര്‍ ബൈക്കുകളില്‍ എത്തുകയായിരുന്നു.റൈഫിളുകള്‍ ഉള്‍പ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്.തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇരു കൂട്ടരുടേയും പിന്തിരിപ്പിച്ചത്.സംഭവത്തില്‍ കരസേന മേധാവി ശവേന്ദ്ര സില്‍വ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
Back to top button
error: